ഒരു രൂപയ്ക്ക് വിമാനത്തില്‍ പറക്കാം; ഗംഭീര ഓഫറുമായി എയര്‍ ഡെക്കാന്‍

ബാംഗ്ലൂര്‍: ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ വീണ്ടും തിരിച്ചു വരുന്നു. രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ വിമാനമാണ് ഇത്. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒരു രൂപയ്ക്ക് വിമാന യാത്ര ഓഫര്‍ നല്‍കി കൊണ്ടാണ് എയര്‍ ഡെക്കാന്‍ എത്തുന്നത്.മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടായിരിക്കും രണ്ടാംവരവ്. ഡിസംബര്‍ 22 ന് സര്‍വീസ് Read More …

ജമ്മു കശ്മീരില്‍ എകെ 47 നുമായി ബിജെപി നേതാവ്

ജമ്മു: ജമ്മു കശ്മീരിലെ ബിജെപി നേതാവ് ആഷിഷ് സറീന്‍ എകെ 47 പിടിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജമ്മു കശ്മീരിലെ ബിജെപിയുടെ വൈസ്പ്രസിഡന്റ് ആഷിഷ് സറീന്‍ ആണ് എകെ 47 നുമായി ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ഇതിനുമുമ്പ് പീപ്പിള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ എംഎല്‍എയായ ജേവേദ് മിര്‍ എകെ47 നു മായി നില്‍കുന്ന ചിത്രം Read More …

ജലവിമാനത്തിലെ ആദ്യയാത്രക്കാരന്‍ മോദിയല്ല; നുണ പൊളിയുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യത്തെ ജലവിമാന യാത്രക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന ബി.ജെ.പിയുടെ വീരവാദം പൊളിയുന്നു. മോദി  സഞ്ചരിക്കുന്നതിന്  വര്‍ഷങ്ങള്‍ മുമ്ബ് 2010 ഡിസംബര്‍ 28ന് ഇന്ത്യയിലെ ആന്‍ഡമാനില്‍ ജലവിമാനം ഇറക്കിയിരുന്നു.     അന്നത്തെ വ്യോമയാന വകുപ്പ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കേരളത്തില്‍ 2015 ഒക്ടോബര്‍ 11ന് ജലവിമാനം ഇറക്കിയിരുന്നു.

പടയൊരുക്കസമാപനം: രാഹുല്‍ നാളെ കേരളത്തില്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന്റെ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. നാളെയെത്തുന്ന രാഹുല്‍ ഗാന്ധി ഓഖി ദുരന്ത പ്രദേശങ്ങളായ പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കും. വ്യാഴാഴ്ച രാവിലെ പതിനൊന്നിന് തിരുവനന്തപുരത്ത് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ആദ്യം സന്ദര്‍ശിക്കുന്നത് പൂന്തുറയിലായിരിക്കും. തുടര്‍ന്ന് വിഴിഞ്ഞം തീരം സന്ദര്‍ശിക്കും. വൈകീട്ട് മൂന്നിന് Read More …

അതിര്‍ത്തി വികസനം; 6 ആറ് സംസ്ഥാനങ്ങള്‍ക്ക് 174 കോടി രൂപ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്തിന്റെ അതിര്‍ത്തിയിലെ സുരക്ഷകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് അതിര്‍ത്തി വികസനം നടത്താന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തി വികസനം നടത്തുന്നതിന് ആറ് സംസ്ഥാനങ്ങള്‍ക്ക് 174 കോടി രൂപ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അസം, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലേയ്ക്കാണ് 174.32 കോടി രൂപ ആഭ്യന്തര മന്ത്രാലയം അനുവദിച്ചത്. Read More …

സമുദ്രവിമാനയാത്ര: മോദിയുടെ അടവെന്ന് രാഹുല്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമുദ്രവിമാന യാത്രയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിന്റെ വികസനത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പ്രധാനമന്ത്രിയുടെ അടവാണ് സമുദ്രവിമാനയാത്രയെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. തെരഞ്ഞെടുപ്പില്‍ ശക്തമായ അടിയൊഴുക്ക് ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഹമ്മദാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് Read More …

അങ്ങനെ ആ വിവാഹം യാഥാര്‍ത്ഥ്യമായി; അനുഷ്‌ക ഇനി കോഹ്ലിക്ക് സ്വന്തം

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആരാധകര്‍ കാത്തിരുന്ന വിവാഹം യാഥാര്‍ത്ഥ്യമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹിതരായി. ഏറെ നാടകീയതകള്‍ക്കൊടുവില്‍ ഇറ്റലിയിലാണ് ഇരുവരും വിവാഹിതരായത്.

2023ലെ ഏകദിന ലോകക്കപ്പ് ഇന്ത്യയില്‍

2023ലെ ഏകദിന ലോകക്കപ്പ് ഇന്ത്യയില്‍ മുംബൈ: 2023ലെ ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് ഇന്ത്യയില്‍. ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 2021ല്‍ നടക്കുന്ന ചാമ്ബ്യന്‍സ് ട്രോഫിക്കും ഇന്ത്യ വേദിയാകും. ഇന്ത്യ ഒറ്റക്ക് ആതിഥേയരാകുന്ന ആദ്യ ഏകദിന ലോകകപ്പാണിത്.   1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക Read More …