പമ്പുകളില്‍ കാര്‍ഡുകള്‍ സ്വീകരിക്കും; തീരുമാനം പിന്‍വലിച്ചു

ബംഗളുരു/ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന തീരുമാനം പെട്രോള്‍ പമ്പുകള്‍ പിന്‍വലിച്ചു. ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് കണ്‍സോര്‍ഷ്യമാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ഡ് ഇടപാടുകള്‍ക്കു ലെവി ഏര്‍പ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചതോടെയാണ് പമ്പുകളും നിലപാട് മാറ്റിയത്. ബാങ്കുകളുമായുള്ള ചര്‍ച്ചയില്‍ 13 –ാം തീയതിവരെ ചാര്‍ജ് ഈടാക്കില്ലെന്ന് അറിയിച്ചു. കാര്‍ഡ് വഴി നടത്തുന്ന ഇടപാടുകളുടെ ട്രാന്‍സാക്ഷന്‍ ഫീ Read More …

മുഖ്യമന്ത്രിയുമായുളള പോര് രാജിയിലേക്ക്; പുതുച്ചേരി ലഫ്. ഗവര്‍ണര്‍ പദവി ഒഴിയുമെന്ന് കിരണ്‍ ബേദി

ചെന്നൈ: പുതുച്ചേരി ലഫ്. ഗവര്‍ണര്‍ പദവി ഒഴിയുമെന്ന് കിരണ്‍ ബേദി. ലഫ്. ഗവര്‍ണറായി ചുമതലയേറ്റ് രണ്ടുവര്‍ഷം തികയുന്ന 2018 മേയ് 29ന് സ്ഥാനമൊഴിയുമെന്നാണ് ബേദി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും കിരണ്‍ ബേദിയും തമ്മിലുള്ള പോര് പരസ്യമായതോടെയാണ് പദവി ഒഴിയാന്‍ അവര്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. നേരത്തെ, ജനാധിപത്യ സര്‍ക്കാരിന്റെ അധികാരത്തില്‍ ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി Read More …

പാവങ്ങളെ സഹായിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ: അമിത് ഷാ

ന്യൂഡല്‍ഹി: സമ്പന്നരുടെ സര്‍ക്കാരെന്ന കോണ്‍ഗ്രസ് ആക്ഷേപത്തെ പ്രതിരോധിക്കാനുള്ള പദ്ധതികളുമായി ബിജെപി മുന്നോട്ട്. പാവപ്പെട്ടവരെ കുറിച്ച് കൂടുതല്‍ സംസാരിച്ച് അവരുടെ ശ്രദ്ധ സമ്പാദിക്കാനാണ് നേതാക്കളുടെ ശ്രമം. ദരിദ്രര്‍ക്കായുള്ള പദ്ധതികളെ കുറിച്ച് പ്രതിപക്ഷത്തിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പ്രചാരണം നടത്താനാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് മീറ്റില്‍ അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. രാജ്യത്തിന്റെ പല Read More …

ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തയാറെന്നു വിരാട് കോഹ്ലി

ന്യൂഡല്‍ഹി: നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ താന്‍ തയാറെടുത്തുകഴിഞ്ഞതായി വിരാട് കോഹ്ലി. ഇപ്പോള്‍തന്നെ താന്‍ കുറച്ചു തന്ത്രങ്ങള്‍ പഠിച്ചുകഴിഞ്ഞതായും വരുകാലങ്ങളില്‍ അത് കൂടുതല്‍ മെച്ചെപ്പെടുമെന്നും കോഹ്ലി പറഞ്ഞു. ബിസിസിഐ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് കോഹ്ലി നിലപാട് വ്യക്തമാക്കിയത്. 2014 ഡിസംബറില്‍ അഡ്‌ലെയ്ഡ് ടെസ്റ്റിനു തൊട്ടുമുമ്പാണ് എന്നോട് ധോണിയുടെ അഭാവത്തില്‍ നായകസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നത്. Read More …

നോട്ട് അസാധുവാക്കലില്‍ ഉര്‍ജിത് പട്ടേലിനോടു വിശദീകരണമാവശ്യപ്പെട്ട് പാര്‍ലമെന്റ് കമ്മിറ്റി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ ചോദ്യംചെയ്ത് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി(പിഎസി). മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് അധ്യക്ഷനായ കമ്മിറ്റിയാണ് ആര്‍ബിഐ ഗവര്‍ണറോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. തീരുമാനത്തിലെ റിസര്‍വ് ബാങ്കിന്റെ പങ്ക്, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങള്‍, രണ്ട് മാസത്തിനിടെ ചട്ടങ്ങള്‍ മാറ്റിമറിച്ചതെന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് പിഎസി ചോദിച്ചിരിക്കുന്നത്. തിടുക്കത്തില്‍ Read More …

സ്വാതന്ത്ര്യദിനത്തിലെ പട്ടം പറത്തല്‍ മകരസക്രാന്തിയേക്ക് മാറ്റണം; ആര്‍എസ്എസ്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന പട്ടംപറത്തല്‍ ചടങ്ങ് മകര സംക്രാന്തിയിലേക്കു മാറ്റണമെന്ന ആവശ്യവുമായി ആര്‍എസ്എസ്. ആര്‍എസ്എസിന്റെ പോഷക സംഘടനയായ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രസര്‍ക്കാരിനു കൈമാറിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജനുവരി 14ന് നടക്കുന്ന മകരസംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടംപറത്തല്‍ ചടങ്ങുകള്‍ നടത്തിയാല്‍ ഒരു പുതിയ പാരമ്പര്യം സൃഷ്ടിക്കാന്‍ കഴിയുമെന്നും രാജസ്ഥാനിലും ഗുജറാത്തിലും ഇത്തരത്തില്‍ ചെയ്യുന്നുണ്ടെന്നും Read More …

കൈവിലങ്ങുമായി എയര്‍ഇന്ത്യ

ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന യാത്രക്കാരെ അവശ്യഘട്ടങ്ങളില്‍ നിയന്ത്രിക്കാന്‍ പ്ലാസ്റ്റിക് കൈവിലങ്ങുകള്‍ ആഭ്യന്തര വിമാനങ്ങള്‍ അടക്കമുള്ളവയില്‍ കരുതുമെന്ന് എയര്‍ഇന്ത്യ. ദിവസങ്ങള്‍ക്കിടെ രണ്ട് വനിതകള്‍ ലൈംഗിക അതിക്രമത്തിന് ഇരയായതിനെ തുടര്‍ന്നാണ് തീരുമാനം. രാജ്യാന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ സൂക്ഷിക്കാറുള്ള ഇത്തരം ഉപകരണങ്ങള്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളിലും സൂക്ഷിക്കുമെന്ന് എയര്‍ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനി മാധ്യമങ്ങളോട് പറഞ്ഞു. Read More …

പണമിടപാടുകള്‍ പരിശോധിക്കുന്നു

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനു മുമ്പ് നടന്ന പണമിടപാടുകളും പരിശോധിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുന്ന നവംബര്‍ ഒമ്പതുവരെ ബാങ്ക്, പോസ്റ്റ്ഓഫീസുകള്‍ എന്നിവിടങ്ങളിലൂടെ നടന്ന ഇടപാടുകളാണ് പരിശോധിക്കുന്നത്. ഈ ഇടപാടുകളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് ശനിയാഴ്ച ധനമന്ത്രാലയം പുതിയ നിര്‍ദേശം പുറത്തിറക്കി. 2.5 ലക്ഷത്തിനോ അതിനുമുകളിലോ ഉള്ള ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്.   കറന്റ് Read More …