നവമാധ്യമപ്രചാരണവും സ്ഥാനാര്‍ത്ഥിയുടെ അക്കൗണ്ടില്‍

ന്യൂഡല്‍ഹി: നവമാധ്യമങ്ങളിലൂടെ പണംനല്‍കി നടത്തുന്ന പ്രചാരണങ്ങളും സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവുകളുടെ കൂട്ടത്തില്‍ പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ട്വിറ്റര്‍, ഫേസ്ബുക്ക്, മറ്റു മാധ്യമങ്ങള്‍ എന്നിവയിലൂടെ നടത്തുന്ന പ്രചാരണങ്ങളെയാണ് കമ്മിഷന്‍ ഇത്തരത്തില്‍ പരിഗണിക്കുന്നത്. ശബ്ദ സന്ദേശങ്ങള്‍, അത് മറ്റു സംസ്ഥാനങ്ങളില്‍നിന്നു ലഭിച്ചതാണെങ്കില്‍ക്കൂടി ചെലവിനൊപ്പം ചേര്‍ക്കുമെന്ന് കമ്മിഷന്‍ വക്താവ് അറിയിച്ചു. അച്ചടിക്കുന്ന പോസ്റ്ററുകളിലും നോട്ടീസുകളിലും പബ്ലിഷറുടെ പേര് നിര്‍ബന്ധമായും ചേര്‍ക്കണമെന്നും Read More …

ബിഎസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ലക്‌നോ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ 100 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ബിഎസ്പി പ്രഖ്യാപിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചവയില്‍ മൂന്നിലൊന്നു സീറ്റാണ് മുസ്ലിം സ്ഥാനാര്‍ഥികള്‍ക്കു വിട്ടുനല്‍കിയിരിക്കുന്നത്. 36 മുസ്ലിം സ്ഥാനാര്‍ഥികള്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടു. 97 മുസ്ലിം സ്ഥാനാര്‍ഥികളെയും 87 ദളിത് സ്ഥാനാര്‍ഥികളെയും മത്സരരംഗത്തിറക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. Read More …

മുംബൈ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണ ബിസ്‌ക്കറ്റ് പിടികൂടി

മുംബൈ: മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി യുവാവ് പിടിയില്‍. ബുധനാഴ്ച രാവിലെ 11.15 നായിരുന്നു സംഭവം. കബാഡ്ഷ മുഹമ്മദ് (26) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളില്‍നിന്നും 42 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തത്. ഒരു ബിസ്‌ക്കറ്റിന് 4.9 കിലോ തൂക്കമാണുണ്ടായിരുന്നത്. ഇവയ്ക്ക് വിപണിയില്‍ 1.29 കോടി രൂപ വിലവരും. Read More …

നോട്ട് നിരോധനം രാജ്യത്തെ മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. കള്ളപ്പണത്തിനും അഴിമതിയും നിര്‍വീര്യമാക്കുന്ന നടപടിയാണ് നോട്ട് നിരോധനമെങ്കിലും സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ദീര്‍ഘകാലത്ത് ഗുണകരമാകുന്ന പദ്ധതികളാണെങ്കിലും പാവപ്പെട്ടവരുടെ ദുരിതം ഇല്ലാതാക്കാന്‍ അതീവ ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണര്‍മാര്‍ക്കും ലഫ്. ഗവര്‍ണര്‍മാര്‍ക്കും പുതുവത്സരാശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …

കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ സിദ്ദു അമൃത്‌സറില്‍ മല്‍സരിക്കും

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗാണ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് പ്രതിനിധിയായി അമൃത്‌സറില്‍ സിദ്ദു മത്സരിക്കുമെന്ന് അമരീന്ദര്‍ സിംഗ് അറിയിച്ചു. സിദ്ദു അമൃത്‌സറില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ഭാര്യ നവോജ്ത് കൗര്‍ സിദ്ദു പറഞ്ഞിരുന്നു. Read More …

അസാധു നോട്ടുകള്‍ എത്ര തിരിച്ചെത്തിയെന്ന് അറിയില്ലെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകളില്‍ എത്ര ശതമാനം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് അറിയില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അസാധുവാക്കിയ 97 ശതമാനം നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. എന്നാല്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ച് പരിശോധിച്ചു വരികയാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. കണക്കുകള്‍ പരിശോധിച്ചുവരികയാണ്.   കൃത്യമായ കണക്ക് പുറത്തുവിടാറായിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. അസാധുവാക്കിയ കറന്‍സികളില്‍ Read More …

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിനും മുഖ്യമന്ത്രി അഖിലേഷ് യാദവിനും നോട്ടീസയച്ചു. പിന്തുണക്കുന്ന എംഎല്‍എമാരുടെ വിശദാംശങ്ങള്‍ സഹിതം തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ട്ടി ചിഹ്നമായ സൈക്കിളിനുമേല്‍ ഇരു കൂട്ടരും അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അഖിലേഷ് യാദവും പിതാവ് മുലായത്തിന്റെ സഹോദരന്‍ ശിവ്പാലുമായുള്ള Read More …

യുപി ബിജെപി ഭരിക്കുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ഇന്ത്യ ടുഡേ–അക്‌സിസ് അഭിപ്രായ സര്‍വേ. 2016 ഒക്ടോബറിലും ഡിസംബറിലുമാണ് ഇന്ത്യ ടുഡേ ആക്‌സിസുമായി ചേര്‍ന്ന് സര്‍വേ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തില്ലെന്നാണ് സൂചന. മാത്രമല്ല, ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കരുതപ്പെടുന്നു. ആകെയുള്ള 403 സീറ്റുകളില്‍ 206 മുതല്‍ 216 വരെ Read More …