നോട്ട്‌റദ്ദാക്കിയതിന് ശേഷം പിടികൂടിയത് 3590 കോടിയുടെ കണക്കില്‍പ്പെടാത്ത പണം

ന്യൂഡല്‍ഹി: നോട്ടു റദ്ദാക്കിയശേഷം 3,590 കോടിയുടെ കണക്കില്‍പ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. 93 കോടി രൂപയുടെ പുതിയ നോട്ടുകള്‍ അടക്കം 505 കോടിയുടെ നോട്ടുകള്‍ പിടിച്ചു. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടുമുതല്‍ ഈ മാസം 21 വരെയുളള കണക്കുകളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് 215 കേസുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും Read More …

ജ്ഞാനപീഠം പുരസ്‌കാരം കവി ശംഖ ഘോഷിന്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. ആദിം ലാതഗുല്‍മോമേയ്, കബീര്‍ അഭിപ്രായ്, മുര്‍ഖ് ബാരോ സമാജിക് നായ്, മുഖ് ധേക്കേ ജയ് ബിജ്യപാനേ. ബാബരേര്‍ പ്രതാന എന്നിവയാണ് പ്രധാനകൃതികള്‍. ഏഴു ലക്ഷം രൂപയും വെങ്കല ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 1932 ഫെബ്രുവരി ആറ് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ Read More …

രാഷ്ട്രീയത്തിലേക്കില്ല

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് ഭാജി രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ നിഷേധിച്ചു രംഗത്തെത്തിയത്. ക്രിക്കറ്റ് കളിക്കുന്നതിനായ അടുത്ത ദിവസം ഗ്രൗണ്ടിലിറങ്ങുന്നുണ്ടെന്നും ഭാജി കളിയാക്കി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹര്‍ഭജന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാക്കളുമായി ഹര്‍ഭജന്‍ ചര്‍ച്ച നടത്തിയെന്നും ജലന്ധറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹര്‍ഭജന്‍ രംഗത്തെത്തിയേക്കുമെന്നുമാണ് Read More …

മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു

കുനുര്‍: തമിഴ്‌നാട്ടിലെ കൂനുരില്‍ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. സ്വകാര്യ തേയില എസ്റ്റേറ്റില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോയമ്ബത്തൂര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. നീലഗിരി ജില്ലയിലെ കൂനൂരില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൂനൂരിനടുത്ത ചിന്നവണ്ടിചോലയിലെ ട്രംല തേയിലത്തോട്ടത്തില്‍ നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ പണിക്കിടെയായിരുന്നു ദുരന്തം. ധര്‍മപുരി ജില്ല അരൂര്‍ സ്വദേശികളായ Read More …

തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് കേജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനമൊഴിയാനുള്ള നജീബ് ജംഗിന്റെ തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ജംഗിന്റെ രാജി തീരുമാനം അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാവിപദ്ധതികള്‍ക്ക് എല്ലാവിധ ആശംസകളും– കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ, ഭരണതലത്തില്‍ കേജരിവാളും നജീബ് ജംഗും തമ്മില്‍ അധികാര തര്‍ക്കം നിലനിന്നിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതികള്‍ക്കു തുടര്‍ച്ചയായി ജംഗ് ഇടംകോലിടുന്ന അവസ്ഥയിലേക്കു Read More …

ലക്ഷ്മണരേഖ മറികടക്കരുത്

ന്യൂഡല്‍ഹി: കോടതിക്കു പിന്നാലെ കോണ്‍ഗ്രസിനെതിരേയും ലക്ഷ്മണ രേഖ മുന്നറിയിപ്പുമായി ബിജെപി. പ്രധാനമന്ത്രിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് ലക്ഷ്മണ രേഖ മറികടക്കരുതെന്നാണ് ബിജെപി നേതൃത്വത്തിന്റെ മുന്നറിയിപ്പ്. രാഹുല്‍ ആരോപണങ്ങള്‍ ഒരേനിലയിലെത്തിച്ചു. എന്നാല്‍ ഇനി ലക്ഷ്മണ രേഖ കടക്കരുത്. വിദൂര ഗ്രാമങ്ങളില്‍ റോഡുകള്‍ നിര്‍മിക്കുന്നതിനെ സംബന്ധിച്ചും അവര്‍ക്ക് വെള്ളവും വൈദ്യുതിയും എത്തിച്ചുനല്‍കുന്നതിനെ സംബന്ധിച്ചും നമ്മുടെ പ്രധാനമന്ത്രി ആശങ്കപ്പെടുന്നു.   Read More …

മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍

ബഹറൈച്ച്(യു പി): മോദി-രാഹുല്‍ വാഗ്വാദം തുടരുന്നു. അഴിമതി ആരോപണത്തിന്റെ പേരില്‍ തന്നെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും രാഹുല്‍ ആഞ്ഞടിച്ചു. അഴിമതി നടത്തിയോ ഇല്ലയോയെന്നാണ് മോദി പറയേണ്ടത്. അല്ലാതെ താന്‍ പ്രസംഗിക്കാന്‍ പഠിച്ചോയെന്നല്ല. മോദിക്ക് എത്ര വേണമെങ്കിലും തന്നെ പരിഹസിക്കാമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പറഞ്ഞു. എന്നാല്‍ താന്‍ ഉന്നയിച്ച അഴിമതി നടത്തിയോ ഇല്ലയോയെന്ന് മോദി രാജ്യത്തോട് Read More …

പ്രസംഗിക്കാന്‍ പഠിച്ചതില്‍ സന്തോഷം

വാരണാസി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴ വാങ്ങിയെന്നു രാഹുല്‍ ആരോപിച്ചിട്ടു ഒരുദിവസം പിന്നിടുമ്പോഴാണ് മോദിയുടെ വിമര്‍ശനം. അവര്‍ക്കൊരു യുവ നേതാവുണ്ട്. അയാള്‍ ഇപ്പോള്‍ പ്രസംഗിക്കാന്‍ പഠിച്ചുവരികയാണ്. അതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം സംസാരിച്ചിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഭൂമികുലുക്കം വരുമായിരുന്നു. യഥാര്‍ഥ ഭൂകമ്പം വരാനിരിക്കുന്നതേയുളളുവെന്നും യുപിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ Read More …