കളള നോട്ട്; നാലംഗസംഘം പിടിയില്‍

ബംഗളൂരു: ഒറ്റനോട്ടത്തില്‍ ഒറിജിനലാണെന്ന് തോന്നുന്ന വിധം ഗ്ലിറ്റര്‍ പേനയും ഫോട്ടോകോപ്പി മെഷീനുപയോഗിച്ച് പുതിയ രണ്ടായിരം രൂപയുടെ വ്യാജനോട്ടുകള്‍ നിര്‍മിച്ച സംഘം അറസ്റ്റില്‍. നാലു ദിവസത്തോളം സംഘം വ്യാജനോട്ടുകളുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നത്. മധുകുമാര്‍, ശശാങ്ക്, കിരണ്‍ കുമാര്‍, നാഗരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ നല്‍കിയ നോട്ടുകള്‍ വ്യാജമാണെന്ന് സംശയം തോന്നിയ കടയുടമകളില്‍ Read More …

മാനഭംഗശ്രമം: ഡല്‍ഹിയില്‍ യുബര്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനു ന്യൂഡല്‍ഹിയില്‍ യുബര്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നു രാജീവ് (36) നെ പോലീസ് അറസ്റ്റു ചെയ്തു. ജോലി കഴിഞ്ഞു യുവതി പലാമിലുള്ള വീട്ടിലേക്കു കാറില്‍ മടങ്ങുമ്പോളായിരുന്നു സംഭവം.   മറ്റു ചില യാത്രക്കാര്‍ വഴിയില്‍ കാത്തു നില്‍ക്കുന്നുണ്ടെന്നു പറഞ്ഞ് യുവതിയുമായി Read More …

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ പരിഹസിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം ചട്ടങ്ങളില്‍ മാറിമറിഞ്ഞ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ പരിഹസിച്ച് കോണ്‍ഗ്രസ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ ആയെന്നാണ് പരിഹാസ രൂപേണയുള്ള കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷം ആര്‍ഐബി 126 തവണ ചട്ടങ്ങള്‍ മാറ്റിയെന്നും കോണ്‍ഗ്രസ് Read More …

നിയന്ത്രണം 30 ന് അവസാനിക്കും

ന്യൂഡല്‍ഹി: എടിഎം കൗണ്ടറുകളില്‍ നിന്നും പിന്‍വലിക്കാനാകുന്ന തുകയ്ക്കുള്ള പരിധി ഡിസംബര്‍ 30 ഓടെ അവസാനിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഡിസംബര്‍ അവസാനത്തോടെ നിയന്ത്രണം അവസാനിക്കുമെന്നും മതിയായ പണം സജ്ജമാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗാംഗ്വാര്‍ അറിയിച്ചു. നിലവില്‍ ഒരു ദിവസം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 ആണ്. ഒരാഴ്ച്ച ബാങ്കില്‍ നിന്നും Read More …

സിദ്ധു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബിജെപി വിട്ട മുന്‍ എംപിയും ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിംഗ് സിദ്ധു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സിദ്ധുവിന്റെ പുതിയ പാര്‍ട്ടിയായ ആവസെ പഞ്ചാബ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ ലയിക്കുന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. സിദ്ധുവിന്റെ ഭാര്യ നവ്‌ജ്യോത് കൗറും ബിജെപി അംഗത്വം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.   ബിജെപി Read More …

കരീന കപൂര്‍ സെയ്ഫ് അലിഖാന്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു

മുംബൈ: താരദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും ആണ്‍കുഞ്ഞ്. തൈമുര്‍ അലി ഖാന്‍ പട്ടൗടി എന്നാണ് കുഞ്ഞിന്റെ പേര്. സുഹൃത്തും സംവിധായകനുമായ കരണ്‍ ജോഹറാണ് ഈ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. മുംബൈയിലെ ബ്രച്ച് കാന്‍ഡി ആശുപത്രിയില്‍ രാവിലെ ഏഴിനായിരുന്നു സുഖപ്രസവം. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പില്‍ പിന്തുണയ്ക്കും സ്‌നേഹത്തിനും Read More …

ബിജെപി തൂത്തുവാരി

മൊഹാലി: ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി–എസ്എഡി സഖ്യത്തിന് മികച്ച ജയം. ആകെയുള്ള 26 സീറ്റില്‍ 21സീറ്റും ബിജെപി–എസ്എഡി സഖ്യം നേടി. കോണ്‍ഗ്രസിന് നാലു സീറ്റ് മാത്രമാണ് നേടാനായത്. ഒരു സീറ്റില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥി വിജയിച്ചു. കോണ്‍ഗ്രസിന്റെ സുഭാഷ് ചൗള, ഹര്‍ഫൂല്‍ ചന്ദര്‍ കല്യാണ്‍, പൂനം ശര്‍മ എന്നിവര്‍ തോറ്റു. ബിജെപി 22 സീറ്റുകളിലും എസ്എഡി Read More …

കരുണിന്റെ പ്രകടനത്തിന് അഭിനന്ദനവുമായി മോദി

ന്യൂഡല്‍ഹി: കരിയറിലെ മൂന്നാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ മലയാളിയായ കരുണ്‍ നായര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണു പ്രധാനമന്ത്രി കരുണിനെ അഭിനന്ദിച്ചത്. നേട്ടത്തില്‍ ഞങ്ങളെല്ലാവരും സന്തോഷത്തിലാണെന്നും അഭിമാനമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കരുണ്‍ നായരെ ‘ട്രിപ്പിള്‍ സെഞ്ചുറി ക്ലബ്ബി’ലേക്കു സ്വാഗതം ചെയ്ത് വീരേന്ദര്‍ സെവാഗും അഭിനന്ദനം അറിയിച്ചു. 12 വര്‍ഷവും എട്ടു മാസവും Read More …