യാസിന്‍ ഭട്കലടക്കം അഞ്ചു ഭീകരര്‍ക്കു വധശിക്ഷ

ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ യാസിന്‍ ഭട്കലടക്കം അഞ്ചു ഭീകരര്‍ക്കു വധശിക്ഷ. പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. അസദുള്ള അക്തര്‍ (ഹദ്ദി), സിയാ ഉര്‍ റഹ്മാന്‍ (വഖാസ്), മുഹമ്മദ് തഹ്‌സീന്‍ അക്തര്‍ (ഹസന്‍), അഹമ്മദ് സിദ്ദിബപ്പ സരാര്‍ (യാസിന്‍ ഭട്കല്‍), അജാസ് ഷെയ്ഖ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി മുഹമ്മദ് റിയാസ് (റിയാസ് Read More …

അഴിമതിക്കെതിരെയല്ല, രാജ്യത്തെ പാവങ്ങള്‍ക്കെതിരെയാണ് നോട്ട് പിന്‍ വലിക്കല്‍ നടപടി: രാഹുല്‍ ഗാന്ധി

ജൗന്‍പൂര്‍(യുപി):  മോഡി സര്‍ക്കാരിന്റെ നോട്ട് പിന്‍ വലിക്കല്‍ അഴിമതിക്കെതിരെയല്ല, മറിച്ച് രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കെതിരെയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജൗന്‍പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ എന്തെങ്കിലും തീരുമാനം മോഡി സര്‍ക്കാര്‍ എടുത്തിരുന്നുവെങ്കില്‍ ഞങ്ങള്‍ പിന്തുണയ്ക്കുമായിരുന്നു. എന്നാല്‍ നോട്ട് പിന്‍ വലിക്കല്‍ രാജ്യത്തെ പാവങ്ങള്‍ക്കെതിരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ Read More …

കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി

ചെന്നൈ: കന്നി ടെസ്റ്റ് സെഞ്ചുറിക്ക് ട്രിപ്പിള്‍ സെഞ്ചുറിയുടെ  ശോഭ പകര്‍ന്ന മലയാളി താരം കരുണ്‍ നായരുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ നേട്ടത്തെ ട്രിപ്പിള്‍ സെഞ്ചുറിയിലേക്കെത്തിച്ച് കരുണ്‍ അഭിമാനതാരമായത്. കരുണ്‍ 303 റണ്‍സെടുത്തു. ഇന്ത്യ 759 Read More …

ശരിയത്ത് കോടതികള്‍ക്ക് നിരോധനം

മദ്രാസ്സ് ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. സംസ്ഥാനത്ത് ശരീയത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. പ്രവാസിയായ അബ്ദുള്‍ റഹ്മാന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് ഉത്തരവ്. ചെന്നൈയിലെ അണ്ണാ സാലൈയിലുള്ള പള്ളിയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന മക്കാ മസ്ജിദ് ശരിയത്ത് കോടതി അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് Read More …

സഭ തടസപ്പെടുത്തിയത് കള്ളന്മാരെ സംരക്ഷിക്കാന്‍

കാണ്‍പൂര്‍: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം പൂര്‍ണമായും തടസപ്പെട്ടതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തിയത് കള്ളന്മാര്‍ക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കാണ്‍പൂരില്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനം. അഴിമതിക്കും കള്ളപ്പണത്തിനും എതിരേ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ പ്രതിപക്ഷം അവര്‍ക്ക് പിന്തുണ Read More …

പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ നിയന്ത്രണം

ന്യൂഡല്‍ഹി ഇനി മുതല്‍ ഒരാള്‍ക്ക് 5000 രൂപയില്‍ താഴെ മാത്രമേ നിക്ഷേപിക്കാനാകൂ.  5000 രൂപ പലതവണയായി അടയ്ക്കാം എന്നാല്‍ അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ കെ വൈ സി ഹാജരാക്കണം. 5000 രൂപയില്‍ കൂടുതല്‍ പണമുളളവര്‍ക്ക് ഒരു തവണ നിക്ഷേപിക്കാം. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമേ തുക സ്വീകരിക്കുകയുളളുവെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. തുക അടയ്ക്കാന്‍ Read More …

രാഷ്ട്രീയക്കാരെ ഭിക്ഷക്കാരാക്കി

പനാജി:  രാജ്യത്തെ നോട്ട് നിരോധനം ഒട്ടേറെ രാഷ്ട്രീയക്കാരെ ഭിക്ഷക്കാരാക്കിയെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍. ഗോവയെ ബിസിനസിലൂടെ കൊള്ളയടിക്കാനുള്ള ശ്രമത്തിലായിരുന്നു ചിലര്‍. നോട്ട് പിന്‍ വലിക്കല്‍ ഒരാള്‍ക്ക് ഹൃദയസ്തംഭനം പോലുമുണ്ടാക്കി. എന്നാല്‍ ഹൃദയസ്തംഭനമുണ്ടായത് നോട്ട് പിന്‍ വലിക്കല്‍ മൂലമല്ലെന്ന് അയാള്‍ എല്ലാവരേയും ബോധ്യപ്പെടുത്തുകയും ചെയ്തുവെന്നും പരിക്കര്‍ പറഞ്ഞു. ഗോവയിലെ പോണ്ട മണ്ഡലത്തില്‍ ബിജെപിയുടെ വിജയ് സങ്കല്പ് റാലിയില്‍ Read More …

നിയമ നിര്‍മ്മാണം നടത്തണം

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറവിടം വ്യക്തമാക്കാതെ വന്‍തോതില്‍ സംഭാവന നല്‍കുന്നത് തടയാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന 2000 രൂപയോ അതിനു മുകളിലോയുള്ള ഉറവിടം വ്യക്തമാക്കാത്ത സംഭാവനകള്‍ നിയന്ത്രിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭാവനകള്‍ സ്വീകരിക്കുന്നതിന് ഭരണഘടനാപരമായോ ചട്ടപ്രകാരമോയുള്ള നിയന്ത്രണങ്ങളൊന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലവിലില്ല. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ Read More …