മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

അലഹബാദ്:  മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. മുസ്ലീം സ്ത്രീകളുടെ അവകാശലംഘനമാണ് മുത്തലാഖെന്ന് കോടതി പരാമര്‍ശിച്ചു. വ്യക്തിനിയമ ബോര്‍ഡ് ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി മുത്തലാഖ് സംബന്ധിച്ചുള്ള കേസ് പരിഗണിക്കാന്‍ ഇരിക്കെയാണ് അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം.മൂന്ന് തവണ തലാക്ക് ചൊല്ലുന്നതിലൂടെ സ്ത്രീകളില്‍ നിന്നും പുരുഷന്മാര്‍ക്ക് വിവാഹമോചനം സാധ്യമാക്കുന്ന ഇസല്‍മിക ആചാരത്തിനെതിരേ അനേകം പരാതികളാണ് ഇതിനകം Read More …

ബാങ്കുകളില്‍ പണം കുമിഞ്ഞു കൂടിയിട്ടും നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപം കുമിഞ്ഞു കൂടിയ സാഹചര്യത്തിലും നിരക്കില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തയ്യാറായില്ല. ആര്‍.ബി.ഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയ അവലോകന സമിതി പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നായിരുന്നു പൊതുവേ വിലയിരുത്തപ്പെട്ടത്. എന്നാല്‍, ഇപ്പോഴത്തെ നില തുടരാനും നിരക്കില്‍ Read More …

മറീന ബീച്ചിലേക്ക് ആയിരങ്ങള്‍ ഒഴുകുന്നു

ചെന്നൈ: ജയലളിതയുടെ മൃതദേഹം സംസ്‌കരിച്ച മറീന ബീച്ചിലെ ശവകുടീരത്തിലേക്ക് ജനങ്ങളുടെ ഒഴിക്ക് ഇന്നും തുടരുകയാണ്. എംജിആറിന്റെ സ്മൃതിമണ്ഡപത്തിന് തൊട്ടരികിലാണ് ജയയ്ക്കും അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഇവിടേയ്ക്ക് രാവിലെ മുതല്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആളുകളുടെ ഒഴുക്ക് വര്‍ധിച്ചതോടെ ശവകുടീരത്തിന് പോലീസ് സുരക്ഷ ശക്തമാക്കി. ശവകുടീരത്തിന് ചുറ്റും പോലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. ചില ഇതിന് ചുറ്റുമിരുന്ന് കരയുകയാണ്. Read More …

റിസോഴ്‌സ് സാറ്റ് 2 എ വിജയകരമായി വിക്ഷേപിച്ചു

വിശാഖപട്ടണം: ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ് 2എ വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 10.25ന് പിഎസ്എല്‍വി സി 36 ഉപഗ്രഹത്തെ വഹിച്ചുകൊണ്ട ഉയര്‍ന്നു. ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്.   വിക്ഷപണശേഷം 18 മിനിട്ട് കൊണ്ട് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണവാഹനമായ പിഎസ്എല്‍വിയുടെ Read More …

കേന്ദ്രത്തിന്റെ നടപടി നിക്ഷേപകരെ ദ്രോഹിക്കാന്‍

ന്യൂഡല്‍ഹി : പണമിടപാടുകള്‍ നിയന്ത്രിച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സഹകരണ ബാങ്കുകള്‍ സുപ്രീം കോടതിയില്‍. കേന്ദ്രത്തിന്റെ നടപടി തെറ്റെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ബാങ്കുകള്‍ വ്യക്തമാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന്റെ ബെഞ്ചിലാണ് സഹകരണ ബാങ്കുകള്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍

മുംബൈ: ബോളിവുഡ് നടന്‍ ദിലീപ് കുമാറി (94)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടിനു വേദനയും നീരും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുബൈയിലെ ലീലാവതി ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. 1998ലെ ‘ഖില’ എന്ന ചിത്രത്തിലാണ് ദിലീപ് കുമാര്‍ അവസാനമായി അഭിനയിച്ചത്. 1994ല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും 2015ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ജയലളിതയുടെ പിന്‍ഗാമി ശശികല തന്നെ

ചെന്നൈ:  അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വരുന്നുവെന്നു സൂചന. അധികം വൈകാതെ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ജയലളിതയുടെ പിന്‍ഗാമിയായി പനീര്‍സെല്‍വത്തെ മുഖ്യമന്ത്രിയാക്കിയെങ്കിലും യഥാര്‍ത്ഥ പിന്‍ഗാമിയായി ശശികല തന്നെ കടന്നുവരും എന്നാണ് ലഭ്യമായ വിവരം. സര്‍ക്കാരിലും പാര്‍ട്ടിയിലും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ശശികല. ജയലളിത Read More …

ബസ് സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ വൈകും

ചെന്നൈ: അമ്മയുടെ മരണത്തെത്തുടര്‍ന്ന് അനിശ്ചിതത്തിലായ തമിഴ്‌നാട്ടിലേയ്ക്കുള്ള കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ വൈകും. പൊലീസ് നിര്‍ദേശം ലഭിച്ച ശേഷം മാത്രമേ സര്‍വീസുകള്‍ തുടങ്ങൂ എന്നാണ് കെഎസ്ആര്‍ടിസി ഡിപ്പോകളുടെ നിലപാട്. എന്നാല്‍ സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം ചില സ്വകാര്യ ബസ്സുകള്‍ ഓടി തുടങ്ങും. ചില കെഎസ്ആര്‍ടിസി ബസ്സുകള്‍ അതിര്‍ത്തി പോസ്റ്റുകള്‍ വരെ സര്‍വ്വീസ് നടത്തുന്നുണ്ട്. Read More …