പനീര്‍സെല്‍വം മന്ത്രിസഭയുടെ ആദ്യ യോഗം

ചെന്നൈ• തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തിനു ശേഷമുള്ള പനീര്‍സെല്‍വം മന്ത്രിസഭയുടെ ആദ്യ യോഗം ഇന്നു ചേരും. രാവിലെ തമിഴ്‌നാട് സെക്രട്ടേറിയേറ്റിലാണ് യോഗം. പുതിയ ‘അമ്മ’ പദ്ധതികള്‍ക്കൊപ്പം മറ്റു നിര്‍ണായക പ്രഖ്യാപനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിന്നുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ടാകും മന്ത്രിസഭാ യോഗത്തിന് തുടക്കമാവുക. പുതിയ ‘അമ്മ’ പദ്ധതികള്‍ ആദ്യ Read More …

ശശികലയ്‌ക്കെതിരെ തമിഴ് മക്കള്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ ഉറ്റ തോഴിയായി നടിച്ച് കൊലപ്പെടുത്തുകയായിരുന്നു ശശികലയുടെ ഉദ്ദേശമെന്ന് അമ്മ ആരാധകര്‍. പെണ്‍സിംഹമായിരുന്ന അമ്മ ഇരുന്ന കസേരയില്‍ ശശികലയെ പോലൊരു തട്ടിപ്പുകാരിയെ കയറി ഇരിക്കാന്‍ ജീവനുള്ളിടത്തോളം തങ്ങള്‍ സമ്മതിക്കില്ലെന്നും അമ്മയുടെ ആരാധകര്‍. നല്ലവളെ പോലെ നടിച്ച് ശശികല വിഷം കൊടുത്ത് അമ്മയെ കൊന്നതാണെന്നാമ് പോതുവേ തമിഴ് ജനതയ്കുള്ളില്‍ ഊയര്‍നിനരിയ്ക്കുന്ന വികാരം. ജയലളിതയുടെ Read More …

നോട്ടുമാറ്റം വന്‍ അഴിമതി

ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം. നോട്ടുമാറ്റം വന്‍ അഴിമതിയാണെന്നും കോടികളുടെ രണ്ടായിരം രൂപ നോട്ട് പിടിച്ചത് ഇതിനു തെളിവാണെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ചിദംബരം പറഞ്ഞു. കഴിഞ്ഞ ദിവസം 24,000 രൂപ പിന്‍വലിക്കുന്നതിനായി ചെക്കുമായി താന്‍ ബാങ്കില്‍ ചെന്നപ്പോള്‍ പണമില്ലെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തമിഴ്‌നാട്ടില്‍ കഴിഞ്ഞദിവസങ്ങളില്‍ Read More …

ഗതാഗത സംവിധാനങ്ങള്‍ താറുമാറായി

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. രാജ്യതലസ്ഥാനത്ത് കനത്ത മഞ്ഞാണ് ഇന്നു രാവിലെ അനുഭവപ്പെട്ടത്. വ്യോമ–റെയില്‍ ഗതാഗത സംവിധാനങ്ങളെയാണ് ഇത് ഏറെ ബാധിച്ചത്. റോഡ് ഗതാഗതവും സ്തംഭിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട എട്ട് വിമാനങ്ങള്‍ വളരെ വൈകിയെ ഇവിടെയെത്തൂ. അഞ്ച് രാജ്യാന്തര വിമാനങ്ങളും മൂന്ന് ആഭ്യന്തര വിമാനങ്ങളുമാണ് വൈകുന്നത്. ഇവിടെ നിന്നു പുറപ്പെടേണ്ട വിമാനങ്ങളും വൈകുമെന്നാണ് Read More …

നോട്ട് നിരോധനത്തിന് ഒരു രക്തസാക്ഷി കൂടി; സ്ത്രീയെ സുരക്ഷാ ജീവനക്കാരുടെ അടിയേറ്റ് മരിച്ചു

ലുധിയാന: നോട്ട് നിരോധനത്തിന്റെ ദുരിതത്തില്‍ ജനങ്ങള്‍ വലയുന്നത് തുടരുന്നതിനിടെ വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടത്തിയ നടപടിയില്‍ രക്തസാക്ഷികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. ഏറ്റവും ഒടുവിലായി പഞ്ചാബില്‍ നിന്നാണ് നോട്ട് നിരോധനത്തിന്റെ ഇര സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മകളുടെ കല്യാണത്തിനു വേണ്ടി പണമെടുക്കാന്‍ ബാങ്കിനു മുമ്ബിലെ ക്യൂവില്‍ നില്‍ക്കുകയായിരുന്ന സ്ത്രീ ബാങ്കിലെ സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് Read More …

സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റ്

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ സഹകരണ ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടിയത് തെറ്റാണെന്ന് സുപ്രീം കോടതി. വിവേചനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ജില്ലാ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ജില്ലാ ബാങ്കുകള്‍ക്ക് Read More …

ജയ്പൂര്‍ കലാ ഉച്ചക്കോടിയില്‍ ഹിന്ദു ഏക്താ മഞ്ചിന്റെ അഴിഞ്ഞാട്ടം

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന കലാ ഉച്ചക്കോടിയില്‍ ഹിന്ദുത്വ ഗ്രൂപ്പ് ആയ ഹിന്ദു ഏക്താ മഞ്ചിന്റെ അഴിഞ്ഞാട്ടം. ഉച്ചക്കോടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന നിരവധി പെയിന്റിങ്ങുകള്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ ഒരു ചിത്രകാരനെ തല്ലിച്ചതച്ചു. അര്‍ധനഗ്‌ന ചിത്രം പ്രദര്‍ശിപ്പിച്ചുവെന്ന ആരോപിച്ചാണ് ഹിന്ദുത്വ ഗ്രൂപ്പ് അക്രമം അഴിച്ചുവിട്ടത്. അക്രമികളെ തിരിച്ചറിഞ്ഞ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ലാല്‍ സേന ഗ്രൂപ്പിന്റെ തലവനായ Read More …

മോദിയെ വിമര്‍ശിച്ച് വീണ്ടും മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വീണ്ടും രംഗത്ത്. നോട്ട് നിരോധനത്തിലൂടെ യുദ്ധകാലത്തേതിന് സമാനമായ അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും രാജ്യത്തെ സാധാരണക്കാര്‍ അതിദാരുണമായ അവസ്ഥയിലാണെന്നും സാമ്പത്തിക വിദഗ്ധന്‍കൂടിയായ മന്‍മോഹന്‍ ആരോപിച്ചു. ഹിന്ദു ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മന്‍മോഹന്‍ നിലപാട് വീണ്ടും വ്യക്തമാക്കിയത്. അത്ഭുതപ്പെടുത്തുന്നതോ ബുദ്ധിപരമായ ആയ നീക്കമായിരുന്നില്ല Read More …