അഭിഭാഷക–മാധ്യമതര്‍ക്കം ഉടന്‍ പരിഹരിക്കണമെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: അഭിഭാഷക–മാധ്യമതര്‍ക്കവുമായി ബന്ധപ്പെട്ട കേസ് എത്രയും വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് നീട്ടിക്കൊണ്ടു പോകുന്നതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് മന്ദഗതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് യൂണിയനുവേണ്ടി ഹാജരായ മുതിര്‍ന്ന Read More …

ടോള്‍ ബൂത്തില്‍ സൈന്യം പണം പിരിക്കുന്നില്ല, മമതയുടെ വാദങ്ങള്‍ തള്ളി മേജര്‍ ജനറല്‍ സുനില്‍ യാദവ്

കൊല്‍ക്കത്ത: പശ്ചിമബഗാളില്‍ സൈനിക വിന്യാസത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാദങ്ങള്‍ തള്ളി സൈന്യം. ടോള്‍ ബൂത്തില്‍ സൈന്യം പണം പിരിക്കുന്നില്ലെന്ന് വ്യക്തമാക്കി മേജര്‍ ജനറല്‍ സുനില്‍ യാദവാണ് രംഗത്തെത്തിയത്. ടോള്‍ പ്ലാസകളിലെ സൈനിക സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ച മമത വ്യാഴാച രാത്രി സെക്രട്ടറിയറ്റിനുള്ളില്‍ ചെലവഴിക്കുകയായിരുന്നു. മമതാ ബാനര്‍ജിയുടെ പ്രതിഷേധത്തോടെ സെക്രട്ടറിയേറ്റിന് സമീപത്തുള്ള ടോള്‍ പ്ലാസയില്‍ നിന്ന് സൈന്യം Read More …

പണം കൈമാറാന്‍ ഇനി ആധാര്‍ കാര്‍ഡ്

ന്യൂഡല്‍ഹി:  നോട്ട് നിരേധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ആധാര്‍ അധിഷ്ഠിതമായി പണം കൈമാറാവുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ സഹായം കൂടാതെ 12 അക്ക ആധാര്‍ നമ്പര്‍ മാത്രം അടിസ്ഥാനമാക്കി പണം കൈമാറാവുന്ന തരത്തിലുള്ള സംവിധാനം രൂപപ്പെടുത്തുകയാണു ലക്ഷ്യം. ആസൂത്രണ കമ്മിഷനു പകരമായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന Read More …

ത്രിപുരയെ തകര്‍ത്തു കേരളം

കട്ടക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ത്രിപുരയ്‌ക്കെതിരേ കേരളത്തിന് ഏഴു വിക്കറ്റ് ജയം. ത്രിപുര ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം കേരളം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്തായ മുഹമ്മദ് അസ്ഹറുദ്ദീന്‍ മാത്രമാണ് വിജയത്തിലും കേരളത്തിന്റെ ദൃഖമായത്. ജയത്തോടെ കേരളത്തിന് ആറു പോയിന്റ് ലഭിച്ചു. 10 വിക്കറ്റ് ശേഷിക്കേ വിജയിക്കാന്‍ 66 Read More …

അസാധു നോട്ടുകള്‍ ഇന്നുകൂടി

ന്യൂഡല്‍ഹി: അസാധുവായ നോട്ടുകള്‍ പെട്രോള്‍ പമ്പുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്നുകൂടി മാത്രമേ സ്വീകരിക്കൂ. പഴയ നോട്ടുകള്‍ ഈ മാസം 15 വരെ പെട്രോള്‍ പമ്പിലും വിമാനത്താവളത്തിലും ഉപയോഗിക്കാമെന്നു നവംബര്‍ 24നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ കാലാവധി റിസര്‍വ് ബാങ്ക് വെട്ടിച്ചുരുക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ ഇവിടങ്ങള്‍ ഉപയോഗിക്കുന്നു എന്ന പരാതിയെത്തുടര്‍ന്നാണിത്. എന്നാല്‍, ഈ മാസം 15 വരെ Read More …

മൃഗശാലകള്‍ പൂട്ടേണ്ടിവരും

ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ രാജ്യത്തെ എല്ലാ മൃഗശാലകളും പൂട്ടേണ്ടിവരുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജെല്ലിക്കെട്ട് നിരോധിച്ച 2014ലെ ഉത്തരവ് മറികടന്ന് മത്സരം നടത്താന്‍ ജനുവരിയില്‍ കേന്ദ്രം അനുമതി നല്‍കിയതിനെതിരെ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. ചെറിയ കൂടുകളില്‍ അടക്കയ്ക്കപ്പെട്ട മൃഗങ്ങളുടെ കാര്യത്തില്‍ എന്താണ് പറയാനുള്ളത്. മൃഗങ്ങളോടുള്ള Read More …

സൈനികന്റെ തലയറുത്തത് പാകിസ്താന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ആഴ്ചയാണ് അതിര്‍ത്തിയില്‍ അജ്ഞാതര്‍ മൂന്ന് ഇന്ത്യന്‍ സൈനികരെ വധിക്കുകയും പ്രഭുസിംഗ് എന്ന ജവാന്റെ തലയറുക്കുകയും ചെയ്തത്. ഇതില്‍ പ്രകോപിതരായ ഇന്ത്യന്‍ സൈന്യം കടുത്ത ആക്രമണമാണ് പാകിസ്താന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തിയത്. സംഭവസ്ഥലത്ത് ഇന്ത്യന്‍ സൈന്യം നടത്തിയ പരിശോധനയില്‍ തീവ്രവാദികള്‍ ഉപയോഗിച്ച നൈറ്റ് വിഷന്‍ ഗ്ലാസ്സ് കണ്ടെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികളെ നേരിടുന്നതിനായി പാകിസ്താന് അമേരിക്ക Read More …

ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കും

കൊച്ചി : രാജ്യത്ത് 1000, 500 കറന്‍സികള്‍ റദ്ദാക്കി സാധാരണക്കാരെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട കേന്ദ്ര സര്‍ക്കാര്‍ ഏറെ താമസിയാതെതന്നെ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളും റദ്ദാക്കിയേക്കുമെന്ന് വിദേശനാണ്യ വിനിമയ കാര്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി ജനയുഗം റിപ്പോര്‍ട്ട്. 86 ശതമാനം കറന്‍സികളും റദ്ദാക്കിയതിനെ തുടര്‍ന്ന് ദേശീയസമ്ബദ് വ്യവസ്ഥയാകെ തകരുകയും രൂപയുടെ മൂല്യം മൂന്നരവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലേക്ക് കൂപ്പുകുത്തുകയും ചെയ്ത Read More …