മന്ത്രിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമാകുന്നു. അഖിലേഷ് യാദവ് മന്ത്രിസഭയിലെ അംഗമായ പവന്‍ പാണ്ഡെയെ പാര്‍ട്ടി നേതാവ് ശിവ്പാല്‍ യാദവ് പുറത്താക്കി. മറ്റൊരു പാര്‍ട്ടി അംഗമായ ആഷു മാലികിനെ മര്‍ദ്ദിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ആറുവര്‍ഷം കാലാവധിവച്ചാണ് പവന്‍ പാണ്ഡെയെ പുറത്തായിരിക്കുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍, പവന്‍ പാണ്ഡെയെ മന്ത്രിസഭയില്‍ Read More …

അനധികൃത ഖനനക്കേസ്: യെഡിയൂരപ്പയെയും മക്കളെയും വെറുതെ വിട്ടു

ബെംഗളൂരു • അനധികൃത ഖനനക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയെ സിബിഐ കോടതി വെറുതെവിട്ടു. യെഡിയൂരപ്പയും മക്കളുമടക്കം 12 പേരെയാണ് കോടതി വെറുതെ വിട്ടത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മാത്രം ബാക്കിനില്‍ക്കേയാണ് യെഡിയൂരപ്പയ്ക്ക് അനുകൂലമായ കോടതി വിധി. യെഡിയൂരപ്പ മുഖ്യമന്ത്രിയായിരിക്കേ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി ഇരുമ്ബയിര് ഖനനം നടത്താന്‍ അനുമതി നല്‍കിയെന്നും നികുതി കുടിശിക Read More …

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേരളത്തെ പഴിച്ച് വീണ്ടും കേന്ദ്രമന്ത്രി മേനക ഗാന്ധി. നായ്‌ക്കെള കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം. ഇതിന് ഡിജിപി മുന്‍കൈയെടുകത്കണമെന്നും മേനക പറഞ്ഞു. നായ്ക്കളെ കൊല്ലുന്നവര്‍ സ്ഥിരം കുറ്റവാളികളാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കില്‍ നായ്ക്കളെ കൊല്ലുന്നത് തുടരുമെന്നു പറഞ്ഞ അവര്‍ ക്രമിനലുകളായ വ്യവസായികള്‍ ഹീറോകളാകാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞു. വ്യവസായികളാണോ സര്‍ക്കാരാണോ കേരളം Read More …

സ്ത്രീ പ്രവേശനം അനുവദിക്കും

ന്യുഡല്‍ഹി: മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദര്‍ഗയിലെ സ്ത്രീ പ്രവേശനം ഒരു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയില്‍ അറിയിച്ചു. പുരുഷന്മാര്‍ക്ക് തുല്യമായ പരിഗണന ദര്‍ഗയില്‍ സ്ത്രീകള്‍ക്കും ലഭിക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ദര്‍ഗയിലെ പവിത്രസ്ഥലത്ത് സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് രണ്ടു മാസം മുന്‍പ് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ട്രസ്റ്റ് തന്നെയാണ് സുപ്രീം Read More …

അഖിലേഷിന് അധികാരം തലക്ക് പിടിച്ചെന്ന് മുലായം

ശിവ്പാല്‍ യാദവിനെയും അമര്‍ സിങ്ങിനേയും കൈവിടില്ല . അഖിലേഷിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ തുടരാം ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി കടന്നുപോകുന്ന പ്രതിസന്ധിയില്‍ മകന്‍ അഖിലേഷ് യാദവിന് മുലായം സിങ് യാദവിന്റെ വിമര്‍ശം. അഖിലേഷിന് അധികാരം തലക്ക് പിടിച്ചിരിക്കുകയാണെന്നും പാര്‍ട്ടിക്കുവേണ്ടി ശിവിപാല്‍ യാദവ് നടത്തിയ പരിശ്രമങ്ങളെ മറക്കാന്‍ തനിക്ക് സാധിക്കില്ലെന്നും മുലായം സിങ് പറഞ്ഞു. അമര്‍ സിങിനെ Read More …

ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണം

സഹാറന്‍പൂര്‍: ഹിന്ദുമതം സംരക്ഷിക്കപ്പെടാന്‍ ഹിന്ദുക്കള്‍ കുട്ടികളെ സൃഷ്ടിക്കുന്നതിന്റെ എണ്ണം കൂട്ടണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജന്‍ സിംഗ്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഹിന്ദു സമൂഹം ജനസംഖ്യ കൂട്ടുകയാണ് ഇതിന്റെ ഏറ്റവും ആവശ്യമെന്നും വ്യക്തമാക്കി. രാമക്ഷേത്രം പണിയണമെന്നാണ് രാജ്യത്തെ ജനങ്ങളുടെ പ്രധാന ആവശ്യം. എന്നാല്‍ രാമ ഭക്തന്മാര്‍ ഇല്ലാത്താ രാജ്യത്ത് എങ്ങിനെ രാമക്ഷേത്രം പണിയുമെന്നും സഹാറന്‍പൂര്‍ Read More …

മാറി പോയ കുഞ്ഞിനെ തിരികെ കിട്ടിയത് അഞ്ച് മാസങ്ങള്‍ കഴിഞ്ഞ്

ഷിംല : മാറി പോയ കുഞ്ഞിനെ തിരികെ കിട്ടിയത് അഞ്ച് മാസങ്ങള്‍ കഴിഞ്ഞ്. അജ്ഞന താക്കൂര്‍, ശീതല്‍ എന്നിവര്‍ മേയ് 26 നാണ് ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നല്‍കിയത്. എന്നാല്‍ പ്രസവമുറിയില്‍ വച്ച് കുഞ്ഞുങ്ങളെ മാറി പോവുകയായിരുന്നു. അജ്ഞനയ്ക്ക് ജനിച്ചത് ആണ്‍കുഞ്ഞും ശീതളിന് ജനിച്ചത് പെണ്‍കുഞ്ഞുമായിരുന്നു. ശീതള്‍ പ്രസവിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നഴ്‌സ് അറിയച്ചതും പെണ്‍കുഞ്ഞാണ് എന്നായിരുന്നു. Read More …

ഡല്‍ഹി ജിടിബി ആശുപത്രിയില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹി ജിടിബി (ഗുരു തേഗ് ബഹദൂര്‍) ആശുപത്രിയില്‍ തീപിടിത്തം. കുട്ടികളുടെ വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ അഡ്മിറ്റായിരുന്ന 15 കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് ഏഴോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് സൂചന. ഈ മാസം 17ന് Read More …