ദീപാവലി ആഘോഷം ഐ.ടി.ബി.പി ജവാന്മാര്‍ക്കൊപ്പം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദീപാവലി ആഘോഷംഐ.ടി.ബി.പിയ്‌ക്കൊപ്പം. ഉത്തരാഖണ്ഡിലെ ചാമോലി സെക്ടറില്‍ മാന ഗോവന്‍ ഗ്രാമത്തിലാണ് ഐ.ടി.ബി.പി ജവാന്മാര്‍ക്കൊപ്പം മോഡിയുടെ ദീപാവലി ആഘോഷമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. സൈനികര്‍ക്ക് ധാര്‍മ്മികമായി പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് മോഡിയുടെ ഈ നടപടി. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണിത്. ഇവിടെ നിന്നും നിരവധി ജവാന്മാരാണ് സൈന്യത്തില്‍ സേവനം ചെയ്യുന്നത്. Read More …

വന്‍ പൊട്ടിത്തെറി

ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ വന്‍ പൊട്ടിത്തെറി. പടക്കവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന കടകളാണ് കത്തിയമര്‍ന്നത്. 100ല്‍ അധികം പടക്ക വ്യാപാരശാലകള്‍ കത്തിയമര്‍ന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ദീപാവലി ആഘോഷങ്ങള്‍ക്കായി വെടിക്കെട്ട് സാമഗ്രികള്‍ വന്‍ തോതില്‍ സൂക്ഷിച്ചിരുന്നത് പൊട്ടിത്തെറിയുടെ ആക്കംകൂട്ടി. ആരോഗ്യത്തിന് ദൂഷ്യകരമായ വാതകങ്ങള്‍ പുകയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രദേശത്തുനിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സമീപവാസികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീയണയ്ക്കാണനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

വിദ്യാര്‍ഥിയെ ബസില്‍നിന്നു വലിച്ചിറക്കി കുത്തിക്കൊന്നു

ഭോപ്പാല്‍: സഹയാത്രികര്‍ നോക്കിനില്‍ക്കേ കോളജ് വിദ്യാര്‍ഥിയെ ബസില്‍നിന്നു വലിച്ചിറക്കി കുത്തിക്കൊന്നു. മധ്യപ്രദേശിലെ റീവായില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. 19കാരിയായ ആദിവാസി വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. കോളജ് സ്ഥിതിചെയ്യുന്ന റീവായില്‍നിന്നു സ്വദേശമായ സിധിയിലേക്ക് ദീപാവലി ആഘോഷിക്കുന്നതിനായി വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ ശിവേന്ദ്ര സിംഗ് പരിഹര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇടയ്ക്കുവച്ചാണ് ബസില്‍ കയറിയത്. ഇയാള്‍ Read More …

അവതരണം തടഞ്ഞു

ന്യൂഡല്‍ഹി: ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നോവലിന്റെ നാടകാവിഷ്‌കാരം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഖസാക്കിന്റെ ഇതിഹാസം മറ്റേതെങ്കിലും രൂപത്തില്‍ പുനര്‍നിര്‍മിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും അവതരിപ്പിക്കുന്നതും തടഞ്ഞുകൊണ്ടാണ് ഉത്തരവ്. നാടകത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി. വിജയന്റെ മകന്‍ മധു വിജയന്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് നടപടി.കേസ് നവംബര്‍ Read More …

വ്യാജ എന്‍ജിനീയറിംഗ് കോളജ്

ഗാസിയാബാദ്: ആറു വര്‍ഷമായി വ്യാജ എന്‍ജിനീയറിംഗ് കോളജ് നടത്തിയയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ജസ്ബീര്‍ സിംഗ് (38) എന്നയാളാണ് അറസ്റ്റിലായത്. രാജ്‌നഗറിലെ വിവിഐപി താമസ പ്രദേശത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. എന്‍ജിനീയറിംഗ് കോളജിന്റെ പേരില്‍ ഇയാള്‍ ഫീസ് പിരിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകകയും ചെയ്തിരുന്നു. വിവിധ യൂണിവേഴ്‌സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് Read More …

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2016 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ ലഭിക്കും. 50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു.

പാറ്റ്‌ന റെയില്‍വേ സ്റ്റേഷനില്‍ അശ്ലീല സൈറ്റുകള്‍ക്കു വിലക്ക്

ന്യൂഡല്‍ഹി: പാറ്റ്‌ന റെയില്‍വേ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സൗജന്യ വൈഫൈയിലൂടെ അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനു വിലക്ക്. റെയില്‍ മന്ത്രാലയമാണ് എക്‌സ് റേറ്റഡ് സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. പ്രതിദിനം 200ല്‍ ഏറെ ട്രെയിനുകള്‍ കടന്നുപോകുന്ന ഈ സ്റ്റേഷന്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളില്‍ ഒന്നാണ്. നേരത്തെ, രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയ സൗജന്യ വൈഫൈ സൗകര്യം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് Read More …

ജയയുടെ ആരോഗ്യനിലയില്‍ പുരോഗതി

ചെന്നൈ • ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്നും ഉടന്‍തന്നെ വീട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു. ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനു വേണ്ടി പ്രത്യേക പൂജകളും ആരാധനകളും നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുകയാണ്. ജയലളിതയുടെ ആരോഗ്യത്തില്‍ വലിയ പുരോഗതിയുണ്ട്. ദൈവം അവര്‍ക്കൊപ്പമാണ്. ജയ ഉടന്‍ Read More …