മരവിപ്പിച്ച എടിഎം കാര്‍ഡുകള്‍ വഴി തട്ടിപ്പ്

കൊച്ചി• എസ്ബിഐയുടെ ആറുലക്ഷം എടിഎം കാര്‍ഡുകള്‍ മരവിപ്പിച്ചതു മുതലെടുക്കാന്‍ അന്യസംസ്ഥാന സംഘം. ബ്ലോക്ക് ചെയ്യാത്ത കാര്‍ഡിലെ വിവരങ്ങള്‍ ഫോണ്‍വഴി മനസിലാക്കി പണം തട്ടാനാണു ശ്രമം. തനി നാടന്‍ ഹിന്ദിയില്‍ നമസ്‌കാര്‍ പറഞ്ഞാണ് സംഭാഷണം തുടങ്ങുക. ഉപയോഗിക്കുന്ന എടിഎം കാര്‍ഡ് എസ്ബിഐയുടേതാണോ എന്ന് അന്വേഷിക്കും. പിന്നെ കാര്‍ഡ് ബ്ലോക്ക് ചെയ്െതന്നും ഇതു പുതുക്കണമെന്നും പലവട്ടം പറഞ്ഞു വിശ്വസിപ്പിക്കാന്‍ Read More …

ജെഎന്‍യുവില്‍ വൈസ് ചാന്‍സിലറെ ഉപരോധിച്ചു

ന്യൂഡല്‍ഹി: വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു) വിദ്യാര്‍ഥികളുടെ ഉപരോധം. ബുധനാഴ്ച രാത്രി സര്‍വകലാശാല ക്യാംപസില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സര്‍വകലാശാല വൈസ് ചാന്‍സിലറെ തടഞ്ഞു വച്ചു. ഇടതു അനുകൂല സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാര്‍ വിസി അടക്കമുള്ള സര്‍വകലാശാല ജീവനക്കാരെ ഓഫീസില്‍ നിന്നും പുറത്തുപോകാന്‍ അനുവദിച്ചില്ലെന്ന് ആരോപണമുണ്ട്. അതേസമയം, എബിവിപി വിദ്യാര്‍ഥികളുടെ Read More …

മുത്തലാഖ് സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നു

ന്യൂഡല്‍ഹി: മൂന്ന് തലാഖ് ചൊല്ലി ഏകപക്ഷീയമായ രീതിയിലുള്ള വിവാഹമോചനരീതിയായ മുത്തലാഖിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കേണ്ട ഒരു കാരണവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.മുത്തലാഖും ബഹുഭാര്യത്വവും ലിംഗ സമത്വത്തിന്റെ തത്വങ്ങള്‍ക്ക് എതിരാണെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. അതിനാല്‍ അവ അനീതിയും യുക്തിരഹിതവും വിവേചനവുമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മതേതര രാജ്യമായ Read More …

വിശദീകരണവുമായി നേതൃത്വത്തിനു മുന്നില്‍ ശ്രീമതി

ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തിലുള്‍പ്പെട്ട സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ലോക സഭാംഗവുമായ പി.കെ. ശ്രീമതി സിപിഎം ദേശീയ നേതാക്കളെ കണ്ടു നിലപാട് വിശദീകരിച്ചു. അതേസമയം പാര്‍ട്ടി ആസ്ഥാനത്തേക്കു തങ്ങള്‍ വിളിച്ചുവരുത്തിയതല്ലെന്നും ശ്രീമതി സ്വമേധയാ വന്നതാണെന്നും നേതാക്കള്‍ പറഞ്ഞു. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ക്കു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി വഴിവിട്ടു നിയമനം ലഭിച്ചതില്‍ Read More …

ആറ് ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഭീകരര്‍

ന്യൂഡല്‍ഹി• ഇന്ത്യയിലെ ആറു പ്രമുഖ നഗരങ്ങളെ ആക്രമിക്കാന്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ഭീകരസംഘടനകളുടെ സഹായം തേടിയെന്നു റിപ്പോര്‍ട്ട്. ഉറി ഭീകരാക്രമണത്തിനു മറുപടിയായി നിയന്ത്രണ രേഖ മറികടന്നു പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകള്‍ ഇന്ത്യന്‍ സേന ആക്രമിച്ചതിനു തിരിച്ചടി നല്‍കുന്നതിനാണു പാക്കിസ്ഥാന്റെ നീക്കം. ഓപ്പറേഷന്‍ ക്ലീന്‍ ഹാര്‍ട്ട് എന്നാണ് അവര്‍ ഈ ആക്രമണ പദ്ധതിക്കിട്ടിരിക്കുന്ന Read More …

കാഷ്മീരില്‍ വീണ്ടും വെടിവയ്പ്

ശ്രീനഗര്‍: കാഷ്മീരില്‍ നിയന്ത്രണ രേഖയ്ക്കടുത്ത് വീണ്ടും വെടിവയ്പ്. രജോരി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ് ഇന്നു പുലര്‍ച്ചെ വരെ നീണ്ടുവെന്നാണ് വിവരങ്ങള്‍. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മൂന്നു ദിവസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്‌

ജയ്ഗുരുദേവ് വിഭാഗം തലവനെതിരെ എഫ്‌ഐആര്‍

ന്യൂഡല്‍ഹി: വാരാണസിയില്‍ തിക്കിലും തിരക്കിലും പെട്ട് 25 പേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കി. ആത്മീയ ആചാര്യന്‍ പരേതനായ ബാബ ജയ്ഗുരുദേവിന്റെ ജയന്തി പരിപാടിക്കിടെയാണ് ദാരുണ സംഭവം ഉണ്ടായത്. ഇതു സംബന്ധിച്ച് ജയ്ഗുരുദേവ് വിഭാഗം തലവനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജയന്തിക്ക് എത്തുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് ജയ്ഗുരുദേവ് വിഭാഗം തലവനായ പങ്കജ് മഹാരാജ തെറ്റായ Read More …

റീത്ത ബഹുഗുണജോഷി ബിജെപിയിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീലാ ദീക്ഷിതിനെ കൊണ്ട് വന്നതില്‍ അവര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു. ലക്‌നോ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മുന്‍ സംസ്ഥനഅധ്യക്ഷ റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേരുന്നു. ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലെ അതൃപ്തിയാണ് റീത്ത പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന. ഉത്തര്‍പ്രദേശ് മുന്‍ പിസിസി അധ്യക്ഷയും ലക്‌നൗവില്‍ നിന്നുള്ള Read More …