എംബ്രായര്‍ വിമാന കോഴ: സി ബി ഐ എഫ് ഐ ആറിട്ടു

ന്യൂഡല്‍ഹി: 1392 കോടി രൂപയുടെ എംബ്രായര്‍ വിമാന ഇടപാടില്‍ സി ബി ഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ഇപ്പോള്‍ വിദേശത്തുള്ള പ്രതിരോധ ഇടനിലക്കാരന്‍ വിപിന്‍ ഖന്നയാണ് മുഖ്യ പ്രതി. ഇടപാടില്‍ സിങ്കപ്പൂര്‍ കേന്ദ്രമായ ഇന്റര്‍ഡേവ് കമ്പനിയില്‍ നിന്ന് ഖന്നക്ക് കോഴ ലഭിച്ചെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2008ലാണ് ഇടപാട് നടന്നത്. ബ്രസീലിയന്‍ മാധ്യമങ്ങളാണ് അഴിമതി പുറത്തു കൊണ്ടുവന്നത്. Read More …

പാക്,ചൈനീസ് ഹാക്കര്‍മാര്‍ സജീവം

ന്യൂഡല്‍ഹി: രാജ്യസുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ചോരാതിരിക്കാന്‍ മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാക്,ചൈനീസ് ഹാക്കര്‍മാര്‍ മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്താന്‍ ഇടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഫോണ്‍ വിലക്കിയത്. ഇത് സര്‍ക്കുലറായി ഇറക്കിയിട്ടുണ്ട്. ഉറി ആക്രമണത്തിന് മറുപടിയായി നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വിവിധ വകുപ്പുകളുടെയും മന്ത്രിമാരുടെയും Read More …

ആരോപണ വിധേയരുടെ ഐ പി എസ് പട്ടിക

തിരുവനന്തപുരം: 35 എസ് പിമാര്‍ ഐ പി എസ് പരിഗണനാ പട്ടികയില്‍. എന്നാല്‍ ആരോപണ വിധേയരും വകുപ്പ് തല നടപടി നേരിട്ടവരുമെല്ലാമുണ്ടെന്നറിയുമ്പോഴേ പട്ടികയുടെ പ്രസക്തി പൂര്‍ണമാവൂ. ബാര്‍ കോഴ കേസില്‍ ബാറുടമ ബിജു രമേശുമായി ഒത്തുകളിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ ആര്‍ സുകേശന്‍, സന്തോഷ് മാധവനുമായി വഴിവിട്ട ബന്ധം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥന്‍, മനുഷ്യകടത്തില്‍ സി ബി ഐ Read More …

എട്ട് ചൈനീസ് അന്തര്‍വാഹിനികള്‍ പാക്കിസ്ഥാന്

ന്യൂഡല്‍ഹി: പാക്കിസ്ഥാന് എട്ട് അന്തര്‍വാഹിനികള്‍ നിര്‍മ്മിച്ചു നല്കാന്‍ കരാറായതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. 500 കോടി അമേരിക്കന്‍ ഡോളറാണ് ഇടപാട് തുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയുടെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യാനായി അറബിക്കടലില്‍ ഈ യുദ്ധ അന്തര്‍വാഹിനികള്‍ പാക്കിസ്ഥാന്‍ വിന്യസിച്ചേക്കുമെന്നാണ് നിരീക്ഷണം. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടാണ് ഇതെന്നാണ് Read More …

സ്റ്റാലിന്‍ തന്നെ പിന്‍ഗാമിയെന്ന് കരുണാനിധി

സ്വാഭാവികമായും എനിയ്ക്കുമുന്നില്‍ രാഷ്ട്രീയ പിന്‍ഗാമിയായി ഇപ്പോഴുള്ളത് സ്റ്റാലിന്‍ തന്നെയാണ്.എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അഴഗിരിയെ താന്‍ കൈവിടില്ലെന്നും കരുണാനിധി പറയുന്നുണ്ട്. ചെന്നൈ: എം കെ സ്റ്റാലിന്‍ തന്റെ രാഷ്ട്രീയ പിന്‍ഗാമിയാകുമെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ എം കരുണാനിധി.പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയെങ്കിലും രണ്ടാമത്തെ മകന്‍ അഴഗിരിയെ കൈവിടില്ലെന്നും ഒരു തമിഴ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കലൈഞ്ജര്‍ വ്യക്തമാക്കി. ഏറ്റവും Read More …

ദിപയുടെ ബിഎംഡബ്ല്യൂ കാത്തു

അഗര്‍ത്തല• മാസങ്ങള്‍ക്കു മുന്‍പ് ക്രിക്കറ്റ് സൂപ്പര്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറില്‍നിന്നും സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യൂ കാര്‍ മടക്കി നല്‍കാനുള്ള ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാകറിന്റെ തീരുമാനം ദിപ താമസിക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപകാരമായി. ബിഎംഡബ്ലൂ പൊലൊരു ആഡംബര വാഹനം ഓടിക്കാനുള്ള മികവൊന്നും അഗര്‍ത്തലയിലെ റോഡുകള്‍ക്കില്ലെന്ന, വാഹനം മടക്കി നല്‍കുന്നതിന് ദിപ പറഞ്ഞ കാരണം ത്രിപുര സര്‍ക്കാരിന്റെ Read More …

ഹണി ട്രാപ്പില്‍ കുടുങ്ങി വരുണ്‍ ഗാന്ധി

കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ മകനും ബിജെപി എംപിയുമായ വരുണ്‍ ഗാന്ധിയെ ഹണി ട്രാപ്പില്‍ പെടുത്തി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം. സ്ത്രീകളെ ഉപയോഗിച്ച് വരുണ്‍ ഗാന്ധിയെ വശത്താക്കി ആയുധ വ്യാപാരിയായ അഭിഷേക് വര്‍മ നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. പ്രമുഖ അമേരിക്കന്‍ അഭിഭാഷകനും, വിസില്‍ ബ്ലോവറുമായ എഡ്മണ്ട് അലനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. സെപ്റ്റംബര്‍ 16ാം തീയതി പ്രധാനമന്ത്രി Read More …

പാക് ഭീകരര്‍ നേപ്പാള്‍ അതിര്‍ത്തിവഴി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: കശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യം നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയതോടെ പാക് തീവ്രവാദികള്‍ നേപ്പാള്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റന അടിസ്ഥാനത്തില്‍ അഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. നുഴഞ്ഞുകയറ്റ സാധ്യതയുള്ള മേഖലകളില്‍നിരീക്ഷണം ശക്തമാക്കാനും വാണിജ്യ-ചരക്കുഗതാഗതത്തിന് ഒന്നോ രണ്ടോ കവാടങ്ങള്‍ ഒഴിച്ചുള്ളവ അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാക് ഭീകരസംഘടനകള്‍ക്ക് നേപ്പാളില്‍ Read More …