ബംഗളൂരുവില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. ബെലന്തൂര്‍ റിങ് റോഡിലാണ് സംഭവം. നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയാറെന്ന് സൈന്യം

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ സൈനിക തിരിച്ചടി സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയ്യാറാണെന്ന് സൈനിക വൃത്തങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുവാദത്തിനായി കാത്തിരിക്കുകയാണെന്നും സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ദൃശ്യങ്ങള്‍ പുറത്തു വരുന്നതോടെ, സൈനിക തിരിച്ചടി സംബന്ധിച്ച് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് ശമനമാകുമെന്നാണ് സൈനിക വൃത്തങ്ങളും കേന്ദ്ര സര്‍ക്കാരും Read More …

പ്രതി ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു

ന്യൂഡല്‍ഹി: ദാദ്രിയില്‍, പശു മാംസം കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക്കിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. റോബിന്‍ എന്ന രവി(20)യാണു മരിച്ചത്. ശ്വാസകോശ രോഗവും വൃക്കകളുടെ തകരാറുമാണു മരണത്തിനു കാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീര വേദനയെ തുടര്‍ന്നു രണ്ടു ദിവസം മുമ്പു റോബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം മൂര്‍ഛിച്ചതോടെ ഇയാളെ ചൊവ്വഴ്ച Read More …

തമിഴ്‌നാട്ടില്‍ കാവല്‍ മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായി 12 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കാവല്‍ മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു. തമിഴ്‌നാട് ഭരണം ഉദ്യോഗസ്ഥരുടെ കൈകളിലാണ് എന്നാണ് വിമര്‍ശം. ചീഫ് സെക്രട്ടറിയും നിലവില്‍ മുഖ്യമന്ത്രിയുടെ ഉപദേശകയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഷീല ബാലകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമാണ് സംസ്ഥാനത്തെ സംബന്ധിച്ച പല സുപ്രധാന തീരുമാനങ്ങളും എടുക്കുന്നത്. സംസ്ഥാനത്ത് Read More …

സോഷ്യല്‍ മീഡിയയെ പേടിച്ച് ജയയുടെ പാര്‍ട്ടി

ചെന്നൈ: അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി പുരട്ച്ചി തലൈവി ഡോ. ജെ.ജയലളിതയുടെ ആരോഗ്യ നിലയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന സന്ദേശങ്ങള്‍ എ.ഐ.എ.ഡി.എം.കെ നേതൃത്വത്തെ അങ്കലാപ്പിലാകുന്നു. ജയലളിതക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചെന്നതുള്‍പ്പടെയുള്ള ഫേസ് ബുക്ക് പോസ്റ്റുകളാണ് ജയയുടെ പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അതൊന്നും വിശ്വസിക്കരുതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ Read More …

മിന്നലാക്രമണം; മോദിക്ക് സല്യൂട്ട്, കൂടുതല്‍ തെളിവ് പുറത്തുവിടണം കെജ്രിവാള്‍

ന്യൂഡല്‍ഹി: തരംകിട്ടുമ്പോഴെല്ലാം വാക്കുകള്‍കൊണ്ട് ‘സര്‍ജിക്കല്‍ അറ്റാക്ക്’ നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പാകിസ്താനെതിരായ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം. എന്നാല്‍, പിന്തുണ നല്‍കുന്നതിനൊപ്പം മോദിയെ കുഴക്കുന്ന ഒരു നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട് ആം ആദ്മി അധ്യക്ഷന്‍. താനും മോദിയും തമ്മില്‍ നൂറു കാര്യങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകാമെങ്കിലും പാകിസ്താനു നല്‍കിയ ചുട്ടമറുപടിക്ക് മോദിയെ സല്യൂട്ട് ചെയ്യുന്നതായി Read More …

ലാഹോറിന് മുകളിലൂടെ താഴ്ന്നു പറക്കരുത്

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് പാകിസ്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒക്ടോബറില്‍ ലാഹോറിന് മുകളിലൂടെ പോകുന്ന വിമാനങ്ങള്‍ 29,000 അടി ഉയരത്തിലൂടെ പറക്കണമെന്നാണ് വിമാനക്കമ്ബനികള്‍ക്കും വൈമാനികര്‍ക്കും പാകിസ്താന്‍ വ്യോമയാന അധികൃതര്‍ നല്‍കിയ നിര്‍ദേശം. ഇതുമൂലം ഇന്ത്യയില്‍ നിന്ന് യൂറോപ്പ്, അമേരിക്ക, ഗള്‍ഫ് എന്നിവിടങ്ങളിലേക്ക് പോകുന്ന വിമാനങ്ങള്‍ Read More …

ബിഹാറിലെ പുതിയ മദ്യനയത്തെ സ്വാഗതം ചെയ്ത് ബിജെപി

പാറ്റ്‌ന: ഹൈക്കോടതി മദ്യ നിരോധനം റദ്ദാക്കിയതിനു പിന്നാലെ മദ്യം നിരോധിച്ചുകൊണ്ട് പുതിയ ഉത്തരവിറക്കിയ ബിഹാര്‍ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി. ബിജെപി നേതാവ് സുദേശ് വര്‍മയാണ് ബിഹാര്‍ സര്‍ക്കാരിന്റെ നടപടിയെ പ്രശംസിച്ചത്. അതേസമയം, മദ്യം നിരോധിക്കുന്നതു സംബന്ധിച്ച ആദ്യ തീരുമാനത്തില്‍ പിഴവുണ്ടായിരുന്നുവെന്ന് വ്യക്തമാണെന്നും വീണ്ടും മദ്യനിരോധനം നടപ്പാക്കുന്നത് സ്വാഗതാര്‍ഹമാണെന്നും സുദേശ് വര്‍മ പറഞ്ഞു. കൃത്യമായ Read More …