അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്

ജമ്മു: അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് വെടിവയ്പ്. ജമ്മു കാഷ്മീരിലെ അഖ്‌നൂറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സേന വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെ ഭീകരതാവളങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ പ്രകോപനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ആര്‍എസ്എസിനെതിരായ നിലപാട് മാറ്റാതെ രാഹുല്‍ ഗാന്ധി

ഗോഹട്ടി: ആര്‍എസ്എസിനെതിരായ തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും തനിക്കെതിരേ ആര്‍എസ്എസുകാര്‍ പരാതി നല്‍കിയാല്‍ നിലപാട് മാറ്റാന്‍ കഴിയുമോ എന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഗോഹട്ടി കോടതിയില്‍ നേരിട്ടെത്തി ജാമ്യമെടുത്ത ശേഷമാണ് രാഹുല്‍ വീണ്ടും വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നിങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്നത്ര കേസുകള്‍ നിങ്ങള്‍ കൊടുക്കു, നേരിടാന്‍ എനിക്ക് Read More …

50 കോടിയുടെ കരാര്‍ ഒപ്പിട്ട് പി.വി. സിന്ധു

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ നേട്ടത്തിലൂടെ രാജ്യത്തിന് അഭിമാനമായി മാറിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പ്രമുഖ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയുമായി 50 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ലൈസന്‍സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബേസ്ലൈന്‍ ഗ്രൂപ്പുമായിട്ട് മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടെന്നാണ് വിവരം. കരാറിലൂടെ ക്രിക്കറ്റ് കളിക്കാരനല്ലാത്തൊരു കായിക Read More …

ഭീകരരില്‍നിന്ന് ലഭിച്ച വയര്‍ലസ് സെറ്റുകള്‍ ലഭിച്ചു

ഉറി: കാഷ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ആക്രമണം നടത്തിയ ഭീകരരുടെ കൈയില്‍നിന്ന് ലഭിച്ച ജപ്പാന്‍ നിര്‍മിത വയര്‍ലസ് സെറ്റുകള്‍ ഭീകരരുടെ പാക് ബന്ധത്തിനു തെളിവാണെന്ന് അന്വേഷണ സംഘം. രണ്ട് വയര്‍ലസ് സെറ്റുകളാണ് ആക്രമണം നടത്തിയ നാലു ഭീകരരുടെ കൈയില്‍നിന്ന് ലഭിച്ചത്. ഇതില്‍ ഉറുദുവിലും ഇംഗ്ലീഷിലും പുതിയത് എന്ന് എഴുതിയിരുന്നു. വയര്‍ലെസ് സെറ്റുകള്‍ പാക്കിസ്ഥാനില്‍നിന്ന് വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചതായി Read More …

പറഞ്ഞത് വിഴുങ്ങി ഠാക്കൂര്‍; പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കും

തിരുവനന്തപുരം: പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന നിലപാട് തിരുത്തി അനുരാഗ് ഠാക്കൂര്‍. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കുമെന്ന് ബിജെപി എംപിയും ബിസിസിഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഒരു മലയാളം വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഐസിസിയുടെ സമ്മര്‍ദം കാരണമാണ് ബിസിസിഐ നിലപാട് മയപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത Read More …

ഉത്തര്‍പ്രദേശില്‍ കാര്‍ അപകടം: അഞ്ചു മരണം

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പശു സംരക്ഷകരുടെ ആക്രമണം; ഗര്‍ഭിണിക്കും ക്രൂര മര്‍ദനം

പലാന്‍പുര്‍(ഗുജറാത്ത്): വീണ്ടും രാജ്യത്ത് ദളിതര്‍ക്കു നേരെ പശു സംരക്ഷകരുടെ ആക്രമണം. ചത്ത പശുവിനെ നീക്കാന്‍ തയാറാകാതെയിരുന്ന ദളിത് കുടുംബത്തെ പശു സംരക്ഷകര്‍ ആക്രമിച്ചു. ഗര്‍ഭിണി ഉള്‍പ്പെടെയുള്ള ആറു പേരാണ് ആക്രമണത്തിന് ഇരയായത്. ഗുജറാത്തിലെ ബനസ്‌കന്തയില്‍ കാര്‍ജയിലായിരുന്നു സംഭവം. നിലേഷ് റണവാസിയ (25) ഇയാളുടെ ഗര്‍ഭിണിയായ ഭാര്യ സംഗീത എന്നിവരെയും മറ്റ് അഞ്ചു പേരെയുമാണ് ആക്രമിച്ചത്. ദര്‍ബാര്‍ Read More …

ഹാസ്യകലാകാരന്‍ പാക്കിസ്ഥാനിലെ പരിപാടി റദ്ദാക്കി

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹാസ്യകലാകാരന്‍ രാജു ശ്രീവാസ്തവ് പാക്കിസ്ഥാനില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം പരിപാടി ഉപേക്ഷിച്ചത്. ശ്രീവാസ്തവിന് പാക്കിസ്ഥാനില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇങ്ങോട്ട് ക്ഷണം ലഭിക്കുകയായിരുന്നു. പാക്കിസ്ഥാന്‍ കലാകാരന്മാരോട് ഇന്ത്യ വിടാന്‍ വെള്ളിയാഴ്ച നവ നിര്‍മാണ്‍ സേന ആവശ്യപ്പെട്ടിരുന്നു. പാക് നടീ നടന്മാര്‍ ഇന്ത്യന്‍ കലാകാരന്മാരുടെ Read More …