സൈനിക മേധാവികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക മേധാവികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് കാഷ്മീരിലെ അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി കേരളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പായിരുന്നു ചര്‍ച്ച. അതേസമയം കൂടിക്കാഴ്ച പതിവായി നടക്കാറുള്ളതു മാത്രമാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്, വ്യോമസേനാ മേധാവി Read More …

ഭിന്ന ലിംഗക്കാര്‍ക്കായി കോഴിക്കോട് സമിതി

കോഴിക്കോട്: ഭിന്നലിംഗക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ പ്രത്യേക സമിതി. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്താണ് സമിതി രൂപീകരണത്തിന് പിന്നില്‍. കലക്ടര്‍ തന്നെയാണ് അധ്യക്ഷനും. കോഴിക്കോട് സബ് കലക്ടറാണ് നോഡല്‍ ഓഫിസര്‍. മൂന്നാം ലിംഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം. സിറ്റി പൊലീസ് കമ്മീഷണര്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ സബ് ജഡ്ജ്. Read More …

സൈനിക വേഷത്തിലെത്തിവരുടെ രേഖാ ചിത്രം പുറത്തു വിട്ടു

മുംബൈ: സൈനികവേഷത്തിലെത്തിയ ആയുധധാരികളെ മുംബൈയിലെ നാവികസേനാ ആസ്ഥാനത്തിനു സമീപം കണ്ടെത്തിയെന്ന വിവരത്തെത്തുടര്‍ന്നു മുംബൈ നഗരത്തിലും തീരപ്രദേശത്തും ഏര്‍പ്പെടുത്തിയ അതീവജാഗ്രത തുടരുന്നു. റായ്ഗഡ് ജില്ലയിലെ ഉറാനില്‍ നാവിക ആസ്ഥാനത്തിനു സമീപം സംശയാസ്പദ സാഹചര്യത്തില്‍ അഞ്ച് പേരെ കണ്ടെത്തിയെന്ന് വിദ്യാര്‍ഥികളും അധ്യാപകരുമാണ് പോലീസിനെ അറിയിച്ചത്. സംഘത്തിലുള്ളവരുടെ രേഖാചിത്രം വിദ്യാര്‍ഥികള്‍ പറഞ്ഞതനുസരിച്ച് തയാറാക്കി അന്വേഷണ സംഘം പുറത്തുവിട്ടു. പോലീസും വിവിധസുരക്ഷാ Read More …

പാക് യുദ്ധവിമാനം ദേശീയ പാതയില്‍ ഇറക്കി; പരിശീലനമെന്ന് വക്താവ്

ഇസ്ലാമാബാദ്: ഉറി ഭീകരാക്രമണത്തിന്റെ ആരോപണ പ്രത്യാരോപണ പിരിമുറുക്കത്തിനിടെ ദേശീയ പാതയില്‍ ഗതാഗതം റദ്ദാക്കി പാക് വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ റോഡില്‍ ഇറക്കി. എന്നാല്‍, ഇതു പരീക്ഷണ ലാന്‍ഡിംഗ് ആണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. ഇസ്ലാമാബാദ്–ലാഹോര്‍ തിരക്കേറിയ ദേശീയ പാതയിലാണ് പാക് യുദ്ധ വിമാനം ഇറക്കിയത്. മുമ്പും ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും റണ്‍വേയ്ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ Read More …

ഡല്‍ഹി പെണ്‍വാണിഭത്തിനു പിന്നില്‍ മോദി സര്‍ക്കാരിലെ മന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി പെണ്‍വാണിഭ റാക്കറ്റിനു പിന്നില്‍ ഒരു കേന്ദ്രമന്ത്രിയാണെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍. ഡല്‍ഹിയിലെ ജിബി റോഡ് കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭത്തിന് പിന്തുണ നല്‍കുന്നത് മോദി സര്‍ക്കാരിലെ ഒരു മന്ത്രിയാണെന്ന് അവര്‍ ആരോപിച്ചു. ദേശീയ പാര്‍ട്ടിയുടെ ഡല്‍ഹി കേന്ദ്രീകരിച്ചുള്ളൊരു നേതാവാണിയാള്‍. ഒരു ദിവസം അഞ്ചു കോടിയിലേറെ രൂപയുടെ പെണ്‍വാണിഭമാണ് നടക്കുന്നതെന്നും അവര്‍ Read More …

സൗജന്യ കോള്‍ പ്ലാനുമായി ബി എസ് എന്‍ എല്‍

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ കടത്തി വെട്ടാന്‍ ബി എസ് എന്‍ എല്‍ തയ്യാറെടുക്കുന്നു. ബി എസ് എന്‍ എല്‍ നെറ്റ് വര്‍ക്കിലേക്ക് വിളിക്കാന്‍ നിരക്ക് ഈടാക്കാതെയുള്ള പ്ലാനാവും ജനുവരിയില്‍ തയ്യാറാക്കുക. റിലയന്‍സ് ജിയോയുടെ പ്ലാനുകള്‍ വിലയിരുത്തിയ ശേഷമാവും ബി എസ് എന്‍ എല്‍ സൗജന്യ പ്ലാന്‍ പുറത്തിറക്കുക. 4ജി വരിക്കാര്‍ക്ക് മാത്രമാണ് ജിയോ സേവനം നല്കുന്നത്. Read More …

ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരി ജീവനൊടുക്കി

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരി ജീവനൊടുക്കി. ഡല്‍ഹി ഛത്തര്‍പുര്‍ എന്‍ക്ലേവില്‍ താമസിക്കുന്ന മുപ്പതുകാരിയാണ് ജീവനൊടുക്കിയത്. ഡല്‍ഹിയിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ മകളാണ് ഇവര്‍. ഛത്തര്‍പൂരില്‍ ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ദുപ്പട്ടയില്‍ തൂങ്ങിയ നിലയിലാണ് യുവതിയെ ഭര്‍ത്താവ് കണെ്്ടത്തിയത്. ഉടന്‍തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. യുവതിയുടെ പേരില്‍ ഒരു വായ്പയെടുക്കുന്നതിന് ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചിരുന്നു. Read More …

പാക് ഭീകരരാജ്യം; യു എന്‍ പൊതുസഭയില്‍ തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. അരാംഗം ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. അഞ്ചു ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗ്രാമം സൈന്യം വളഞ്ഞിട്ടുണ്ട്. ജനവാസ മേഖലയായതിനാല്‍ ഇവരെ ഒഴിപ്പിച്ച് പ്രത്യാക്രമണം നടത്താനാണ് സൈന്യത്തിന്റെ തീരുമാനം.