മാന്യമായ വസ്ത്രധാരണമെന്നതിന് പര്‍ദയെന്നു മാത്രമല്ല അര്‍ഥം; സൗദി കിരീടാവകാശി
റിയാദ്∙ മാറ്റത്തിന്റെ പാതയില്‍ വേറിട്ട ശബ്ദമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സൗദി അറേബ്യയിലെ വനിതകള്‍ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നും ശരീരം മുഴുവന്‍ മൂടുന്ന നീളന്‍ കുപ്പായമായ അബായ (പര്‍ദ) ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്നുമാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് വ്യക്തമാക്കിയത്. ‘മാന്യവും സഭ്യവുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ശരീഅത്ത് നിയമം അനുശാസിക്കുന്നത്. Read More …
