സൗദിയില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ ലൈസന്‍സ് റദ്ദാക്കി
റിയാദ്: ഖത്തര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു എന്നാരോപിച്ച് ഏര്‍പ്പെടുത്തിയ നയതന്ത്ര ഉപരോധം സൗദി അറേബ്യ ശക്തിപ്പെടുത്തുന്നു. സൗദിയിലെ ഖത്തര്‍ എയര്‍വെയിസിന്റെ ലൈസന്‍സ് റദ്ദാക്കിയതായും ഇതിന്റെ ഓഫീസുകള്‍ 48 മണിക്കൂറിനുള്ളില്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതായും നിയന്ത്രണ സമിതി അറിയിച്ചു. ഖത്തര്‍ എയര്‍വെയ്‌സ് തൊഴിലാളികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് പിന്‍വലിച്ചതായും ഉത്തരവില്‍ പറയുന്നുണ്ട്. Read More …
