സൗദിയിലെ ആദ്യ സംഗീത നിശയ്ക്കുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് ഒന്നര മണിക്കൂറിനുള്ളില്‍

ജിദ്ദ: മാര്‍ച്ച്‌ 30ന് സൗദിയിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ നടക്കുന്ന രാജ്യത്തെ ആദ്യ ലൈവ് സംഗീത നിശയ്ക്കുള്ള 6000 ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് വെറും ഒന്നര മണിക്കൂറിനുള്ളില്‍. സൗദിയിലെ വിനോദസഞ്ചാര മേഖലയില്‍ വരാനിരിക്കുന്ന വളര്‍ച്ചയുടെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ സംഗീത നിശയാണ് Read More …

ദുബായില്‍ കാല്‍നടയാത്രക്കാര്‍ക്കായി സ്മാര്‍ട് സിഗ്നല്‍ സംവിധാനം

ദുബായ്: രാജ്യത്ത് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച്‌ കടക്കാനുള്ള സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം വ്യാപകമാക്കി ദുബായ് ആര്‍ടിഎ. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് സിഗ്നലുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ഉപകാരപ്പെടുന്നതായിരിക്കും ഇതോടെ യാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സെന്‍സറുകളുടെ സഹായത്തോടെയാണ് സ്മാര്‍ട്ട് സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സെന്‍സറുകളാണ് സിഗ്നല്‍ ലൈറ്റുകളെ നിയന്ത്രിക്കുക. Read More …

ആഗോള സമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമന്‍ യൂസഫലി

അബുദാബി: ഹുരൂൺ മാസികയുടെ ആഗോള സമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാരിലെ ഒന്നാം സ്​ഥാനം മുകേഷ് അംബാനി നിലനിറുത്തി. തുടർച്ചയായ ഏഴാം വർഷമാണ് മുകേഷ് അംബാനി പട്ടികയില്‍ പ്രഥമ സ്ഥാനത്തെത്തുന്നത്. മലയാളികളില്‍ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിക്കാണ്. ചൈന ആസ്​ഥാനമായ മാസികയുടെ 2018ലെ പട്ടികയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗോളടിസ്ഥാനത്തില്‍ 29-3 Read More …

അവിവാഹിതരുടെ എണ്ണം കുറക്കുന്നതിന് പുതിയ പദ്ധതിയുമായി യുഎഇ സര്‍ക്കാര്‍

യുഎഇ: രാജ്യത്ത് അവിവാഹിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി യുഎഇ സര്‍ക്കാര്‍. രണ്ട് ഭാര്യമാരുള്ളവര്‍ക്ക് വീട് വെക്കുന്നതിനുള്ള ആനുകൂല്യം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അവിവാഹിതരുടെ എണ്ണം കുറക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ യുഎഇ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് മന്ത്രി അബ്ദുള്ള ബെല്‍ഹൈഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉയര്‍ന്ന ജീവിത ചിലവുകള്‍ കാരണമാണ് പലരും Read More …

സൗദി ഭരണകൂടത്തിന്റെ തീരുമാനം ആവേശപൂര്‍വ്വം ഏറ്റെടുത്ത് ജനത

സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം ആവേശപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ് ജനത. വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും ഭരണകൂടം പരിഷ്കരിക്കുന്നു എന്നത് വനിതകള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന തീരുമാനമാണ്. സ്റ്റേഡിയത്തിലുള്ള പ്രവേശനം, ഡ്രൈവിംഗിനുള്ള അനുമതി എന്നിവയ്ക്കു പിന്നാലെയാണ് സൈനിക സേവനത്തിലേക്ക് അപേക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് ആദ്യമായി അവസരമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. പുതിയ തീരുമാനത്തെ ആവേശപൂര്‍വ്വം ജനത Read More …

ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു

ദുബൈ: ശനിയാഴ്ച രാത്രി ദുബൈയില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച വിമാനം രാത്രി ഒമ്ബത് മണിയോടെ മുംബൈയില്‍ എത്തും. നേരത്തേ കേസ്​ നടപടികള്‍ അവസാനിപ്പിച്ച്‌ മൃതദേഹം ദുബൈ പൊലീസ്​ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. എംബാം നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയത്. അനില്‍ അംബാനിയുടെ ചാര്‍ട്ടര്‍​ വിമാനത്തിലാണ് Read More …

ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സര്‍വീസുമായി ഗള്‍ഫ് എയര്‍

ബഹ്റൈന്‍: ബഹ്റൈന്‍ ദേശീയ വിമാന കമ്ബനി ഗള്‍ഫ് എയര്‍ അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. ജൂണ്‍ 15 മുതലാണ് സര്‍വീസ് ആരംഭിക്കുക. അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും യാത്രക്കാരെ ബഹ്റൈനിലെത്തിച്ച്‌ അവിടെ നിന്ന് രാത്രി 8.55നാണ് സര്‍വീസ് നടത്തുക. അബുദാബിയില്‍ നിന്ന് രാത്രി 7.20നും ദുബായില്‍ നിന്ന് രാത്രി Read More …

മലയാളി യുവാവ് അബുദാബിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍

കണ്ണാടിപ്പറമ്പ്്: മലയാളി യുവാവ് അബുദാബിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേലേരി അഞ്ചാംപുര സനൂപ് കുമാര്‍ (40) ആണ് അബുദാബി മുസഫ ശാബിയയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ച്യൂയിംഗം വിതരണ കമ്ബനിയുടെ ടെറിട്ടറി സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയാണ്. അതേസമയം മരണം സംഭവിച്ചത് എങ്ങിനെ എന്നതിനെ Read More …