മസ്ക്കറ്റിലെ തെരുവില്‍ കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടിയുമായി നഗരസഭ

മസ്ക്കറ്റ്: രാജ്യത്ത് തെരുവുകച്ചവടക്കാര്‍ക്കെതിരായ നടപടി കര്‍ക്കശമാക്കി മസ്കറ്റ് നഗരസഭ. ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ച വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1015 കിലോ പഴവര്‍ഗങ്ങളാണ് പിടിച്ചെടുത്തത്. 913 കിലോ പച്ചക്കറിയും 209 കിലോഗ്രാം മത്സ്യവും നശിപ്പിച്ചു. വിവിവിധയിടങ്ങളില്‍ നിന്നാണ് വിദേശതൊഴിലാളികളില്‍ നിന്ന് ഇത്രയധികം സാധനങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 18 ആരോഗ്യ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മസ്കറ്റ് Read More …

സൗദിയില്‍ വിജനമായ സ്ഥലത്ത് നടന്നത് ആസൂത്രിത കൊലപാതകം : ദമ്പതികളുടെ മരണത്തിന്റെ ഞെട്ടലില്‍ മലയാളികള്‍

ജിദ്ദ : സൗദിയിലെ അല്‍ഹസ്സ നഗരത്തിനു സമീപം വിജനമായ സ്ഥലത്ത് മലയാളി ദമ്ബതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത വിട്ടുമാറിയില്ല. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38 ), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്വാന(30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞബ്ദുല്ല റിസ്വാനയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാം എന്നാണ് പുതിയ നിഗമനം. Read More …

കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നും പ്രവാസികളുടെ ലഗേജ് മോഷണം; സിസിടിവി പരിശോധന തുടങ്ങി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളില്‍നിന്നും യാത്രക്കാരുടെ ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ട പരാതിയില്‍ മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണെന്നു വിമാനത്താവള അതോറിറ്റി അധികൃതര്‍ പറഞ്ഞു. പ്രാഥമികാന്വേഷണത്തില്‍ കരിപ്പൂര്‍ വിമാനത്തവളത്തവളത്തില്‍നിന്നും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്താനായിട്ടില്ലെന്നും വിശദമായ പരിശോധനക്ക് ശേഷം നഷ്ടപ്പെട്ടതായ ലഗേജുകള്‍ കൊണ്ടുവന്ന രാജ്യത്തെ വിമാനത്താവള അധികൃതരുമായി ബന്ധപ്പെടുമെന്നും കരിപ്പൂര്‍ വിമാനത്തവള അതോറിട്ടി അധികൃതര്‍ പറഞ്ഞു. Read More …

കുവൈത്തില്‍ പൊതു മാപ്പ് കാലാവധി ഏപ്രില്‍ 22 വരെ നീട്ടി

കുവൈത്ത് സിറ്റി: രാജ്യത്ത് താമസ രേഖയില്ലാതെ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് താമസ രേഖ ശരിയാക്കി രാജ്യത്ത് തുടരാനും അനുമതി നല്‍കി കൊണ്ടുള്ള പൊതുമാപ്പ് കാലാവധി ഏപ്രില്‍ മാസം 22 വരെ നീട്ടിക്കൊണ്ടാണ് ആഭ്യന്തര മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തേ ഈ മാസം 22 വരെയായിരുന്നു പൊതുമാപ്പ് കാലാവധി ഉണ്ടായിരുന്നത്. Read More …

വിദേശ ശാസ്ത്രജ് ഞര്‍ക്ക് സൗജന്യ വിസ അനുവദിച്ച്‌ സൗദി അറേബ്യ

റിയാദ്: ( 19.02.2018) വിദേശ ശാസ്ത്രജ് ഞര്‍ക്ക് സൗജന്യമായി വിസ നല്‍കുമെന്ന് സൗദി അറേബ്യ. ആരോഗ്യമേഖലയെ പുഷ്ടിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. സൗദി ഹെല്‍ത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് അല്‍ ആമിരി തീരുമാനത്തെ സ്വാഗതം ചെയ്തു. രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് തീരുമാനം ഗുണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് സൗജന്യ വീസ അനുവദിക്കുക. രാജ്യം Read More …

റീട്ടെയില്‍ മേഖലയില്‍ വമ്ബന്‍ പദ്ധതികളുമായി ഷാര്‍ജ

ഷാര്‍ജ: സുസ്ഥിരമായ വികസന സങ്കല്‍പ്പങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പുതിയ പദ്ധതികളുമായി ഷാര്‍ജ രംഗത്ത് വരുന്നു. ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ശുറൂഖ്) നേതൃത്വത്തില്‍ കുവൈറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മബാനിയുമായി ചേര്‍ന്ന് മുഗൈദര്‍ പ്രദേശത്താണ് പുതിയ പ്രൊജക്റ്റ് ഒരുക്കുന്നത്. അല്‍ ഖസ്ബയില്‍ നടന്ന ചടങ്ങില്‍ ശുറൂഖ് ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയും Read More …

സാമ്പത്തിക സഹകരണം ലക്ഷ്യം;ബിസിനസ് മീറ്റിന് അരുണ്‍ ജെയ്റ്റ്‌ലി റിയാദില്‍

റിയാദ്: ഇന്ത്യയും സൗദിയും തമ്മിലുള്ള സാമ്ബത്തിക സഹകരണം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ബിസിനസ് മീറ്റിങിനായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി റിയാദിലെത്തി. കൊട്ടാരത്തിലെത്തിയ ജെയ്റ്റ്ലിയ്ക്ക് വന്‍ സ്വീകരണമാണ് സല്‍മാന്‍ രാജാവ് ഒരുക്കിയിരുന്നത്. ഇരുവരും തമ്മില്‍ വിവിധ ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കൂടാതെ നിക്ഷേപ സഹകരണം വര്‍ധിപ്പിച്ച്‌ മുന്നോട്ട് പോകുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. ഞായറാഴ്ച Read More …

പ്രവാസി ഹാജിമാരുടെ യാത്രാപ്രശ്നം ഉടന്‍ പരിഹാരമുണ്ടാകും; മുക്താര്‍ നഖ് വി

ദുബായ്:  പ്രവാസി ഹാജിമാരുടെ യാത്രയുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് സൗദി ഗവണ്മെന്റിന് നല്‍കുന്നതു സമബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ-ഹജ്ജ് കാര്യമന്ത്രി മുക്താര്‍ നഖ് വി പറഞ്ഞു. ഇന്ത്യയില്‍ ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവില്‍ പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വ്യവസ്ഥ പിന്‍വലിച്ച്‌ ആശ്വാസകരമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറും Read More …