തകര്‍ന്ന പ്രവാസപ്രതീക്ഷകളുമായി ലിസ്സി ബേബി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ഏറെ പ്രതീക്ഷകളുമായി പ്രവാസജോലിയ്ക്ക് എത്തിയ മലയാളി വനിത, ഏറെ ദുരിതങ്ങള്‍ നേരിട്ട് ആ പ്രതീക്ഷകള്‍ തകര്‍ന്നപ്പോള്‍, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. കോതമംഗലം സ്വദേശിനി ലിസ്സി ബേബി എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് സൗദിയില്‍ ദമ്മാമിലെ ഒരു വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. എന്നാല്‍ വളരെ മോശം ജോലിസാഹചര്യങ്ങളാണ് അവര്‍ക്ക് ആ വലിയ വീട്ടില്‍ Read More …

സൗദിയിലും യു.എ.ഇയിലും വാറ്റ് ജനുവരി മുതല്‍ : പ്രവാസികള്‍ക്ക് കരുതല്‍ വേണം

ദുബായ് : ഗള്‍ഫിലെ പ്രബല രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും പുതുവര്‍ഷം മുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ് ) നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഇതുസംബന്ധിച്ചു ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ബഹ്‌റൈന്‍ അടുത്തവര്‍ഷം മധ്യത്തോടെ വാറ്റ് കൊണ്ടുവരുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന ഗള്‍ഫ് രാജ്യങ്ങളും അധികം വൈകാതെ നികുതി കൊണ്ടുവരും എന്നുതന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. Read More …

ഖത്തറിന് വേണ്ടി യുദ്ധവിമാനങ്ങള്‍ ഒരുങ്ങുന്നു; മിസ്സൂറിയില്‍ തുടങ്ങി, സുരക്ഷയില്‍ വിട്ടുവീഴ്ചക്കില്ല

ദോഹ: അയല്‍രാജ്യങ്ങള്‍ അകറ്റി നിര്‍ത്തിയ ഖത്തര്‍ ആഭ്യന്തരമായ ശാക്തീകരണത്തിന് വേഗതകൂട്ടി. വ്യോമസേനയെ ശക്തിപ്പെടുത്താനും സുരക്ഷ കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുമായി സൈനികആയുധ കരാറുണ്ടാക്കുകയാണ് ഗള്‍ഫിലെ ഈ കൊച്ചുരാജ്യം. സൗദി ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ഖത്തറിന്റെ നീക്കം. 1200 കോടി ഡോളറിന്റെ സൈനിക കരാറാണ് അമേരിക്കയുമായി ഖത്തര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഭാഗം Read More …

ദുബായ് കിരീടവാകാശിയുടെ ‘നടപടിയില്‍’ ഞെട്ടി സ്വദേശി വനിത

ദുബായ്: ദുബായ് കിരീടവാകാശി ഷൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം വാക്ക്പാലിച്ചു. സ്വദേശി വനിതയുടെ വീട് സന്ദര്‍ശിച്ചാണ് കിരീടാവകാശി വാക്ക് പാലിച്ചത്. ഹബീബ സാമൂഹിക സേവനത്തില്‍ പേരുകേട്ട സ്വദേശി വനിതയാണ്. മാത്രമല്ല ദുബായ് നോളേജ് ആന്റ് ഹ്യൂമണ്‍ ഡവലപ്മന്റ് അതോറിറ്റി (കെഎച്ച്ഡിഎ) യില്‍ ഉദ്യോഗസ്ഥ കൂടിയാണ്. ഇവരുടെ ഇഷ്ടവിനോദം ഒഴിവ് സമയങ്ങളില്‍ രാജ്യത്തിനകത്തും Read More …

കുവൈറ്റില്‍ നിന്ന് ഇളവുകളുമായി ജെറ്റ് എയര്‍ വേയ്‌സ

കുവൈത്ത് സിറ്റി : പ്രവാസികളുടെ ശ്രദ്ധയ്ക്ക് ഇളവുകളുമായി ജെറ്റ് എയര്‍ വേയ്‌സ്. പുതുവര്‍ഷത്തോടനുബന്ധിച്ച് കുവൈത്തില്‍ ഇന്ന് മുതല്‍ ഇന്ത്യയിലേക്കുള്ള വിമാനക്കൂലിയില്‍ 20ശതമാനം ഇളവാണ് ജെറ്റ് എയര്‍വെയ്‌സ് പ്രഖ്യാപിച്ചു. ജനുവരി രണ്ടുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കായിരിക്കും ഇളവ് ലഭിക്കുക. ഇന്ത്യ വഴി ബാങ്കോക്ക്, കൊളംബോ, ഹോങ്കോങ്, ധാക്ക, കഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകളും 2018 ജനുവരി Read More …

വിദേശികള്‍ക്ക് ഇന്‍ഷുറന്‍സ് ആശുപത്രിയില്‍ ഓരോ സന്ദര്‍ശനത്തിനും ഫീസ് ആവശ്യമില്ല

കുവൈറ്റ് : വിദേശികള്‍ക്കായി കുവൈറ്റില്‍ തുടങ്ങുന്ന ഇന്‍ഷുറന്‍സ് ആശുപത്രിയില്‍ ഓരോ സന്ദര്‍ശനത്തിനും ഫീസ് നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം മുന്‍കൂറായി അടച്ചാല്‍ ചികിത്സ പൂര്‍ണമായും സൗജന്യമായിരിക്കും. നലവില്‍ 50 ദിനാര്‍ ഉള്ള പ്രീമിയം ആശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 130 ദിനാറായി ഉയരുന്നതാണ്. 2018 ജനുവരിയില്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്ന ഇന്‍ഷുറന്‍സ് ആശുപത്രി Read More …

മീഡിയ പ്ലസ് ദേശീയ ദിനമാചരിച്ചു

ദോഹ. ഖത്തര്‍ ദേശീയദിനത്തിന്റെ സന്ദേശവുമായി മീഡിയ പഌസ് സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. ദേശീയ ദിനത്തിന്റെ തൊപ്പിയും ഷാളുകളുമണിഞ്ഞ് ടീം മീഡിയ പഌസ് മഅ്മൂറ പാര്‍ക്കിലാണ് ആഘോഷം സംഘടിപ്പിച്ചത്. നാടും നഗരവും ആഘോഷത്തിന്റെ ലഹരിയില്‍ മുഴുകുമ്പോള്‍ ഓരോ സ്വദേശിയും വിദേശിയും ദേശീയ ഉല്‍സവത്തിന്റെ അവിഭാജ്യ ഘടകമാകുകയാണ്. പോറ്റമ്മ നാടിന്റെ സ്‌നേഹവും സംരക്ഷണവും നന്ദിപൂര്‍വം അനുസ്മരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഭരണാധികാരികളോടും Read More …

സി.ബി. എസ്. ഇ. അറബി ഗ്രാമര്‍ പ്രകാശനം ചെയ്തു

ദോഹ: മോഡേണ്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രസിഡണ്ട് ഹസന്‍ ചൊഗ്‌ളേയാണ് പുസ്‌കത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് കെ.സി. അബ്ദുല്‍ ലത്തീഫ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രസിഡണ്ട് ഡോ. എം. പി. ഹസന്‍ കുഞ്ഞി, ഭവന്‍സ് പബല്‍ക് സ്‌ക്കൂള്‍ പ്രസിഡണ്ട് പി. എന്‍. Read More …