സൗദിയില്‍ തൊഴില്‍ വിസ കാലാവധി വെട്ടിക്കുറച്ചു

റിയാദ്: സൗദിയില്‍ തൊഴില്‍ വിസ കാലാവധി വെട്ടിക്കുറച്ചു. രണ്ടു വര്‍ഷമുണ്ടായിരുന്നത് ഒരു വര്‍ഷമാക്കി ചുരുക്കി. സര്‍ക്കാര്‍ മേഖലയിലും വീട്ടുവേലക്കാര്‍ക്കും മാത്രമേ ഇനി രണ്ട് വര്‍ഷത്തെ വിസ അനുവദിക്കുകയുള്ളൂ. വിദേശ ജോലിക്കാരുടെ എണ്ണം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്ത് വിസ അനുവദിക്കുന്നതും കുത്തനെ കുറച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലേക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളുടെ കാലാവധിയാണ് ഒരു Read More …

വാഹനമോടിച്ച അറബ് യുവതിയെ പിന്തുടര്‍ന്ന് കത്തിയെറിഞ്ഞ യുവാവ് അറസ്റ്റില്‍

അബൂദാബി: ടെയില്‍ഗേറ്റിംഗ് യുഎഇ റോഡുകളില്‍ സര്‍വ്വസാധാരണമാണ്. ഒരു അറബ് ഡ്രൈവര്‍ ഒരു വനിത ഡ്രൈവറെ പിന്തുടര്‍ന്ന് കത്തിയെറിഞ്ഞ കേസിന്റെ വിചാരണ അബൂദാബി കോടതിയില്‍ പുരോഗമിക്കുകയാണ്. അല്‍ ധഫ്രയിലെ റോഡില്‍ വെച്ചാണ് ഡ്രൈവര്‍ കത്തിയെറിഞ്ഞത്. ഭാഗ്യവശാല്‍ കത്തി മുന്‍ സീറ്റില്‍ വന്ന് വീഴുകയായിരുന്നു. 120 കിമീ വേഗതയില്‍ വാഹനമോടിക്കുമ്‌ബോഴാണ് പ്രതി തന്നെ പിന്തുടര്‍ന്നതെന്ന് യുവതി പറയുന്നു. ഓവര്‍ടേക്ക് Read More …

പെട്രോള്‍ പമ്പ് ജീവനക്കാരെ അക്രമിച്ച് പണം കവരുന്ന മോഷ്ടാവിനെ പിടികൂടി

ഷാര്‍ജ: പെട്രോള്‍ പമ്പ്  ജീവനക്കാരെ ഉപദ്രവിച്ച് പണം കവരുന്ന മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. ഈജിപ്ത് സ്വദേശിയായ 28 കാരനെയാണ് ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വെളുപ്പിന് മൂന്നര മണിക്കാണ് മോഷ്ടാവ് പണം അപഹരിച്ചു ഷാര്‍ജ ഭാഗത്തേക്ക് വണ്ടി ഓടിച്ചു പോകുന്നതായി ഓപറേഷന്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് ഷാര്‍ജ സി ഐ ഡി ഡയറക്ടര്‍ കേണല്‍ Read More …

റോഡുകള്‍ക്ക് ചുവപ്പ് നിറം നല്‍കുന്നു : ആര്‍.ടി.എയുടെ പുതിയ തീരുമാനം

ദുബായ് : റോഡുകള്‍ക്ക് ചുവപ്പ് നിറം നല്‍കുന്നു. വാഹനങ്ങളുടെ വേഗം കുറയ്ക്കാനാണ് ദുബായ് ആര്‍.ടി.എയുടെ പുതിയ തീരുമാനം. എമിറേറ്റിന്റെ രാജവീഥിയായ ഷെയ്ഖ് സായിദ് റോഡിനും ചുവപ്പുനിറം നല്‍കി, വേഗപരിധി കുറയ്ക്കാന്‍ ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ നിറം ചുവപ്പാക്കി മാറ്റി, കുറഞ്ഞ വേഗപരിധി നിര്‍ണയിച്ച മേഖലകളില്‍ ഗതാഗത നിയമലംഘനങ്ങള്‍ 78 Read More …

മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ സൗദി വിടേണ്ടി വരും

റിയാദ്:  സ്വദേശിവത്കരണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ സൗദി വിടേണ്ടി വരും. പകരം 13,500 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കും. സ്വദേശികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിലനിന്നിരുന്ന തൊഴിലില്ലായ്മ 11 ശതമാനമായിരുന്നു. ഇത് 12.8 ശതമാനമായി വര്‍ദ്ധിച്ചതായാണ് സാമ്ബത്തിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണം തൊഴില്‍ സാമ്ബത്തിക രംഗത്തെ Read More …

ആ 149ല്‍ ഒരാള്‍, ഷാര്‍ജ ഷെയ്ക്കിനും, പിണറായിക്കും അഭിവാദ്യങ്ങള്‍; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ച് ഷാര്‍ജ ഭരണാധികാരി ഷേഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മൂന്ന് വര്‍ഷമായി ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന ഷാര്‍ജ ഭരണാധികാരിയുടെ വാക്കുകളെ സന്തോഷത്തോടെയാണ് കേരളം സ്വീകരിച്ചത്. തടവിലായ പ്രവാസികളെ വിട്ടയച്ചതിന് Read More …

സൗദിയില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു

റിയാദ് ; സൗദിയില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് റിയാദ് നാഷനല്‍ ആശുപത്രിയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകനും പ്രവാസി റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപക ഭാരവാഹികളിലൊരാളായിരുന്ന കൊല്ലം ആശ്രമം സ്വദേശി വി.കെ അനില്‍കുമാര്‍ (46) മരണപ്പെട്ടു. 16ന് വൈകീട്ട് മലസിലെ മുറിയില്‍ ഇദ്ദേഹം ഛര്‍ദ്ദിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. നാട്ടില്‍ നിന്ന് ഭാര്യ ഏറെ നേരം വിളിച്ചിട്ടും ഫോണെടുക്കാഞ്ഞതിനെ തുടര്‍ന്ന് റിയാദിലെ Read More …

കേരള സര്‍ക്കാര്‍ സാംസ്‌കാരിക കാര്യ മന്ത്രിയുടെ പരിപാടി ദുബായില്‍ സംഘടിപ്പിക്കുന്നു

ദുബായ് :സാസ്‌കാരിക കാര്യ വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ നടപ്പാക്കുന്ന ഭാഷാ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരിക്കുന്നതിന് കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്റെ നേത്യത്തിലുള്ള സംഘം സെപ്തംബര്‍ ഇരുപത്തി ഏഴിന് വൈകീട്ട് ഏഴു മണിക്ക് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തുന്നു. കോണ്‍സുലേറ്റ് ഹാളില്‍ ഇതിന്റ് ഭാഗമായി നടക്കുന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും Read More …