റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് സഹായ ഹസ്തവുമായി സൗദി

റിയാദ്: അഭയാര്‍ഥികളായി വിവി ധ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തത റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കുമെന്ന് സൗദി അറേബ്യ. 10 ലക്ഷം അഭയാര്‍ഥികളക്കാണ് സൗദി അഭയം നല്‍കുക. ഇതിനായി അഭയാര്‍ഥികള്‍ക്ക് താമസാനുമതി രേഖയായ ഇഖാമ നല്‍കാന്‍ തയ്യാറാണെന്ന് സൗദി അറിയിച്ചിട്ടുണ്ട്.നിലവില്‍ 1.7 ലക്ഷം മ്യാന്‍മാര്‍ ജനങ്ങള്‍ക്ക് സൗദി റെസിഡന്റ് പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്. മ്യാന്‍മാറില്‍ നിന്നുള്ള റോഹിങ്ക്യന്‍ മുസ്ലീം Read More …

അര്‍ദ്ധനഗ്‌ന വീഡിയോ പ്രചരിപ്പിയ്ക്കുമെന്നു ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും പണം തട്ടിയെടുത്തയാള്‍ക്ക് ഒരു വര്‍ഷം തടവ്

അല്‍ ഐന്‍: രോഗ ശാന്തി നല്‍കാമെന്ന വ്യാജേന സ്ത്രീകളുടെ അര്‍ദ്ധനഗ്‌ന വീഡിയോ പകര്‍ത്തി പണം തട്ടിയെടുക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. അറബ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുവതിയുടെ അര്‍ദ്ധനഗ്‌ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പണം തട്ടിയത്. പ്രതിയേയും യുവതിയുടെ സുഹൃത്തിനേയും കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട് . Read More …

ഷാര്‍ജയില്‍ കൂട്ട ആത്മഹത്യ; മൂന്നുപേര്‍ മരിച്ചു; രണ്ടു പേര്‍ രക്ഷപ്പെട്ടു

ഷാര്‍ജ: ഷാര്‍ജയില്‍ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. രണ്ടു പേര്‍ രക്ഷപ്പെട്ടു. ശ്രീലങ്കന്‍ ദമ്ബതികളും അവരുടെ മകനുമാണ് മരിച്ചത്. സ്ത്രീയുടെ സഹോദരിയും മരുമകളും രക്ഷപ്പെടുകയായിരുന്നു. ആഗസ്ത് 29നായിരുന്നു ആളുകളെ നടുക്കിയ ഈ ദാരുണ സംഭവം. പുലര്‍ച്ചെ രണ്ടര മണിക്ക് ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടിമരിച്ചതോടെയാണ് കൂട്ടആത്മഹത്യയുടെ വിവരം പുറത്തറിയുന്നത്. Read More …

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി തേടിയെത്തുന്ന ഗള്‍ഫ് രാജ്യം

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി തേടിയെത്തുന്ന ഗള്‍ഫ് രാജ്യം യു.എ.ഇ ആണെന്ന് റിപ്പോര്‍ട്ട്. മുന്‍കാലങ്ങളില്‍ ഏറ്റവും അധികം ആളുകള്‍ ജോലി തേടിയെത്തിയിരുന്നത് സൗദി അറേബ്യയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു മാസത്തെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ ജോലി തേടിയെത്തിയത് യു.എ.ഇയില്‍ ആണ്. 74,778 ഇന്ത്യക്കാരാണ് ഈ കാലയളവില്‍ യു.എ.യില്‍ ജോലി തേടിയെത്തിയത്. സൗദിയില്‍ ജോലി Read More …

മകന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുടുങ്ങിപ്പോയ അമ്മയെ സഹായിച്ച് പോലീസ്

മകന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ലോഗ് ഔട്ട് ചെയ്യാനാകാതെ കുടുങ്ങിപ്പോയ അമ്മയ്ക്ക് സഹായവുമായി പോലീസ്. മകന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അറിയാതെ കയറിയ ഇംഗ്ലണ്ട് സ്വദേശി ലോണ തോമസ് ആണ് കഥയിലെ താരം.   തന്റെ ഫേസ്ബുക്ക് അക്കൗണ്ട് എന്ന് കരുതി ലോണ തോമസ് കയറിയത് മകന്റെ അക്കൗണ്ടിലായിരുന്നു. അക്കൗണ്ട് ലോഗൗട്ട് ചെയ്യുന്നതെങ്ങനെയെന്ന് അറിയാതെ ലോണ ഫേസ്ബുക്കില്‍ ഒരു Read More …

സൗദിയില്‍ ഏഴു മലയാളി നഴ്‌സുമാര്‍ പിടിയില്‍

ദമ്മാം: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നുകാട്ടി ഏഴ് മലയാളി നഴ്‌സുമാരെ സൗദി അറേബ്യയില്‍ ജയിലിലടച്ചു. മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. ചിലത് ട്രാവല്‍ ഏജന്റുമാര്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരുടെ പേരുവിവരങ്ങള്‍ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല. സൗദിയിലേക്ക് ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ക്ക് നാട്ടില് രണ്ട് വര്‍ഷം പ്രവൃത്തിപരിചയം വേണം എന്ന Read More …

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു

ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് മരിച്ച മലയാളി. മറ്റു രണ്ടു പേര് പാകിസ്ഥാന്‍ സ്വദേശികളാണ്. കഴിഞ്ഞ ദിവസം രാവിലെ മസ്‌കറ്റില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെ ഹൈമക്കടുത്തു മുഹസനില്‍ വെച്ചാണ് അപകടം ഉണ്ടായത്.

സൗദിയില്‍ തൊഴിലാളിയുടെ ശമ്പളം തടഞ്ഞുവെച്ചാല്‍ വന്‍ തുക പിഴ

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയുടെ ശമ്പളം തടഞ്ഞുവച്ചാല്‍ വന്‍ തുക ഇനി മുതല്‍ പിഴ നല്‍കേണ്ടി വരും. ഇത്തരം സാഹചര്യത്തില്‍ തൊഴിലുടമക്ക് അയ്യായിരം റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദികള്‍ അറിയാതെ അവരെ തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരെന്നോണം ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ Read More …