യുഎഇ വിപണിയില്‍നിന്ന് കാര്‍ വാങ്ങാന്‍ ഏറ്റവും മികച്ച സമയം

ദുബൈ: സ്വന്തമായി കാര്‍ വാങ്ങിക്കണമെന്ന ആഗ്രഹമുള്ള എല്ലാ യുഎഇ പ്രവാസികള്‍ക്കും സന്തോഷവാര്‍ത്ത. വായ്പാ തിരിച്ചടവിനുള്ള സാഹചര്യമുണ്ടെങ്കില്‍ യുഎഇ വിപണിയില്‍നിന്ന് വാഹനം വാങ്ങിക്കാനുള്ള ഏറ്റവും മികച്ച സമയമാണിത്. റംസാന്‍ പ്രമാണിച്ച് എല്ലാ വാഹന വിതരണക്കാരും മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ പലിശനിരക്കിനുപുറമേ ഒരുവര്‍ഷംവരെ പലിശയില്ലാത്ത തിരിച്ചടവാണ് പല വാഹനക്കമ്പനികളും മുന്നോട്ടുവെയ്ക്കുന്ന വാഗ്ദാനം. ആര്‍ഭാടവാഹനങ്ങളുടെ വിതരണക്കാരുടെ വാഗ്ദാനം അതിലും Read More …

കുവൈത്തില്‍ ലൈസന്‍സ് നിരക്കുകളില്‍ 50 ഇരട്ടി വര്‍ധന

കുവൈത്ത് സിറ്റി: വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ വന്‍ പരിഷ്‌കരണത്തിനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സേവന ഫീസുകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഫത്‌വ നിയമ നിര്‍മാണ ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു . ഗതാഗതമേഖലയുമായി ബന്ധപ്പെട്ടു ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കരട് ഭേദഗതി വിദേശികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതെന്നു സൂചന, ഭേദഗതി പ്രകാരം പുതുതായി ലൈസന്‍സ് എടുക്കുന്നതിനുള്ള Read More …

കാബിന്‍ സര്‍വീസ് മെച്ചപ്പെടുത്താന്‍ സ്മാര്‍ട്ട് കൂളിംഗ് ഗ്ലാസുമായി എമിറേറ്റ്‌സ്

ദുബൈ:  യാത്രികര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാബിനില്‍ സ് മാര്‍ട്ട് കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാനൊരുങ്ങി എമിറേറ്റ്‌സ്. യാത്രക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സേവനം ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഓഗ് മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ ധരിച്ച ജീവനക്കാരെ ഇതിനായി കമ്പനി സജ്ജമാക്കും. ഈ സ്മാര്‍ട്ട് ഗ്ലാസില്‍ യാത്രികരുടെ പേരും അവരുടെ താല്‍പ്പര്യങ്ങളും Read More …

യു എ ഇ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു

അബുദാബി: യു എ ഇ യില്‍ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 24 ശനിയാഴ്ച മുതല്‍ അതായത് റമദാന്‍ 29 മുതല്‍ അവധി ആരംഭിക്കുന്നതായിരിക്കും. ദി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് (എഫ് എ എച് ആര്‍ )ആണ്  പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 25 ഞായറാഴ്ച പെരുന്നാള്‍ ആകുകയാണെങ്കില്‍ ജൂണ്‍ 24 Read More …

വിദേശികളായ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എത്ര വേണമെങ്കിലും ഇനി സിക്ക് ലീവെടുക്കാം

മസ്‌കറ്റ് : വിദേശികളായ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് സിക്ക് ലീവിനുണ്ടായിരുന്ന പരിധി മാറ്റി. സിവില്‍ സര്‍വ്വീസ് കൗണ്‍സിലാണ് നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ തീരുമാനിച്ചത്. പുതിയ ഭേദഗതികള്‍ പ്രകാരം, ഒമാനികള്‍ അല്ലാത്ത ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ശബളത്തോടു കൂടിയ അവധിയുടെ പരിധി നീക്കി. മുമ്പ് നാല് മാസമായിരുന്നു സിക്ക് ലീവിന് അവകാശമുണ്ടായിരുന്നത്. ഈ മാസം ആറ് മുതല്‍ ഈ നിയമം Read More …

ബഹ്‌റൈനില്‍ പാളയത്തില്‍ പട

മനാമ: ഖത്തറിനെതിരേ സൗദിയും ബഹ്‌റൈനും യുഎഇയും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചതാണ് ഗള്‍ഫ് പ്രതിസന്ധിക്ക് കാരണം. ഈ പ്രശ്‌നം ലോകത്തുടനീളം ചര്‍ച്ചയായിരിക്കെ, ബഹ്‌റൈനില്‍ നിന്നു വേറിട്ട റിപ്പോര്‍ട്ട്. ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ നടപടി തെറ്റാണെന്ന് പ്രമുഖ അഭിഭാഷകന്‍ തുറന്നടിച്ചു. ഇക്കാര്യം പറയുക മാത്രമല്ല, സര്‍ക്കാര്‍ നടപടിക്കെതിരേ അദ്ദേഹം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയുമുണ്ടായി. ഖത്തറിനെതിരേ സ്വീകരിച്ച നടപടി ഭരണഘടനാ Read More …

സൗദി അറേബ്യ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി അടുത്തമാസം മുതല്‍ നിലവില്‍

ജിദ്ദ: സൗദി അറേബ്യ രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രവാസി ലെവി അടുത്തമാസം മുതല്‍ നിലവില്‍ വരും. പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ഈ ലെവി ആശ്രിത വിസയില്‍ കഴിയുന്ന ഒരോ വിദേശിക്കും പ്രതിമാസം നൂറു റിയാല്‍ എന്ന നിരക്കിലായിരിക്കും ഈടാക്കുക.   എണ്ണ ഇതര വരുമാന സ്രോതസുകള്‍ കണ്ടെത്തുന്നതിനും സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ Read More …

കുവൈത്തിലെത്തുന്ന വിദേശികള്‍ക്ക് ആദ്യവര്‍ഷം ലൈസന്‍സ് നല്‍കേണ്ടെന്ന് നിര്‍ദ്ദേശം

സ്വകാര്യമേഖലയില്‍ എത്തുന്ന വിദേശികള്‍ ഡ്രൈവര്‍ തസ്തികയില്‍ ആയാലും ഒരു വര്‍ഷം പൂര്‍ത്തിയാക്കാതെ ലൈസന്‍സ് അനുവദിക്കരുതെന്ന് കരട് നിര്‍ദ്ദേശം. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ നിബന്ധന ബാധകമാകില്ല. ഗാര്‍ഹിക വിസകളില്‍ പുതുതായെത്തുന്ന വിദേശികള്‍ക്ക് ആദ്യവര്‍ഷം തന്നെ ഡ്രൈവിങ് ലൈസന്‍സ് ഇഷ്യൂ ചെയ്തുകൊടുക്കും. കുവൈത്തില്‍ പുതുതായെത്തുന്ന വിദേശികള്‍ക്ക് ആദ്യവര്‍ഷം ഡ്രൈവിങ് ലൈസന്‍സ് നല്‍കേണ്ടെന്ന കരട് നിര്‍ദേശത്തിന് പാര്‍ലമെന്ററി സമിതിയുടെ Read More …