കുവൈത്തില്‍ 763 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ ഇന്ന് 763 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 128,843 ആയി. ഇന്ന് 662 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 119,742 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,307 ആയി. 114 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു. അതേസമയം, കഴിഞ്ഞ 24 Read More …

സഊദിയില്‍ വിദേശികള്‍ക്ക് സ്‌പോണ്‍സറുടെ സമ്മതമില്ലാതെ നാട്ടിലേക്ക് മടങ്ങാം; അടുത്ത വര്ഷം മുതല്‍ പ്രാബല്യത്തില്‍

റിയാദ്: സഊദിയിലെ വിദേശികള്‍ക്ക് ആശ്വാസമേകുന്ന നിരവധി മാറ്റങ്ങള്‍ വരുത്താന്‍ സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഒരുങ്ങുന്നുന്നതായി റിപ്പോര്‍ട്ട്. തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി തൊഴില്‍ മേഖലകള്‍ മാറുവാന്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരണങ്ങള്‍ക്കാണ് മന്ത്രാലയം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രകാരം രാജ്യത്ത് നിന്നും വിദേശികള്‍ക്ക് സ്‌പോണ്‍സറുടെ സമ്മതം കൂടാതെ സ്വദേശങ്ങളിലേക്ക് പോകാന്‍ സാധിക്കുന്നതടക്കമുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷിയാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. Read More …

ജെ.സി.സി വൈക്കം മുഹമ്മദ്‌ ബഷീര്‍ പുരസ്‌കാരം കെ. രേഖക്ക്

കുവൈത്ത്​ സിറ്റി: ജനത കള്‍ച്ചറല്‍ സെന്‍റര്‍ (ജെ.സി.സി) കുവൈത്ത്​ ഒമ്ബതാമത്​ വൈക്കം മുഹമ്മദ്‌ ബഷീര്‍ അവാര്‍ഡ്​ ചെറുകഥാകൃത്ത് കെ. രേഖക്ക്​. പ്രശസ്തിപത്രവും, ശില്‍പവും 25,000 രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്‌. ചലച്ചിത്ര സംവിധായകന്‍ ബാലു കിരിയത്ത് ചെയര്‍മാനും നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര, സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്​കാര ജേതാവിനെ തിരഞ്ഞെടുത്തത്. മുന്‍ Read More …

മക്കയിലെ ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരാള്‍ അറസ്റ്റില്‍, ആളപായമില്ല

റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ യുവാവ് അറസ്റ്റില്‍.കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ ഒരു വാതിലിലേക്കാണ് വെള്ളിയാഴ്ച രാത്രി കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കാറോടിച്ച യുവാവ് മാനസി വിഭ്രാന്തി പ്രകടിപ്പിക്കുന്നതായി അധികൃതര്‍ പറഞ്ഞു. പള്ളിയുടെ തെക്ക് ഭാഗത്തുള്ള റോഡിലൂടെ അതിവേഗത്തില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഹറമിന്റെ Read More …

മൂന്നാഴ്‍ച്ചക്കിടെ ഉംറ നിര്‍വഹിച്ചത് 6,59,430 തീര്‍ഥാടകര്‍

റിയാദ്: കൊവിഡ് വ്യാപനത്തിന് ശേഷം ഉംറ തീര്‍ഥാടനം പുനഃരാരംഭിച്ച്‌ മൂന്നാഴ്ചക്കിടെ 6,59,430 തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. ഈ മാസം നാല് മുതല്‍ 27 വരെ 24 ദിവസത്തെ കണക്കാണിത്. ഉംറയ്ക്കും മദീന സന്ദര്‍ശനത്തിനും അനുമതി പത്രം നേടാനുള്ള ഇഅ്തമര്‍നാ ആപ്പില്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 14,33,176 ആയതായും ഹജ്ജ് മന്ത്രാലയം അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവരില്‍ Read More …

രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് നവംബര്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30 വരെ നീട്ടി. ഇതു സംബന്ധിച്ച്‌ സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഉത്തരവിറക്കി. രാജ്യാന്തര കൊമേഴ്‌സ്യല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത് നവംബര്‍ 30 വരെ തുടരുമെന്നാണ് അറിയിപ്പിലുള്ളത്. വന്ദേ് ഭാരത് മിഷന്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സര്‍വീസുകള്‍ നിലവിലുള്ളതുപോലെ തുടരും. രാജ്യത്ത് അണ്‍ലോക്ക് 5 Read More …

വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി

റിയാദ് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി ഷെയ്ഖ് മുഹമ്മദലി(36)യാണ് മരിച്ചത്. സൗദിയില്‍ തബൂക്-മദീന റോഡില്‍ ഡ്രൈവിംഗ് സ്കൂളിന് സമീപം കഴിഞ്ഞ 12 നായിരുന്നു അപകടം. നിര്‍ത്തിയിട്ട കാറിനരികെ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ നിയന്ത്രണം വിട്ടു വന്ന ഗുഡ്‌സ് വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മുഹമ്മദലിയെ തബൂക് കിങ് Read More …

“കോവിഡ് വ്യാപനം”; യുഎഇയില്‍ ഇന്നും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച 1,111 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു. രോഗമുക്തരുട എണ്ണത്തിലും വര്‍ധനവുണ്ടായി.1,819 പേര്‍ കൂടി രോഗമുക്തി നേടി. 126,234 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 120,750 പേര്‍ രോഗമുക്തി നേടി. 480 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. നിലവില്‍ 5,004 പേര്‍ Read More …