സൗദിയില്‍ കോവിഡ്​ ബാധിച്ച്‌ മൂന്ന്​ മലയാളികളുള്‍പ്പെടെ ആറ്​ ഇന്ത്യക്കാര്‍ കൂടി മരിച്ചു

റിയാദ്: കോവിഡ്​ ബാധിച്ച്‌​ സൗദി അറേബ്യയില്‍ മൂന്ന്​ മലയാളികളുള്‍പ്പെടെ ആറ്​ ഇന്ത്യക്കാര്‍ കൂടി മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇൗ മാസം 23ന്​ റിയാദില്‍ മരിച്ച പുനലൂര്‍ സ്വദേശി വിജയകുമാരന്‍ നായര്‍ (51), 24ന്​ മക്കയില്‍ മരിച്ച സാഹിര്‍ ഹുസൈന്‍ (54), 26ന്​ ബുറൈദയില്‍ മരിച്ച ആലപ്പുഴ സ്വദേശി ഹബീസ്​ ഖാന്‍ (51) എന്നിവരാണ്​ മലയാളികള്‍. Read More …

ദുബായില്‍ മലയാളി യുവതിയുടെ മരണത്തില്‍ ദുരൂഹത : അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവും ഭര്‍ത്താവും

ദുബായ്: ദുബായില്‍ മലയാളി യുവതിയുടെ മരണത്തില്‍ ദുരൂഹത . അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവും ഭര്‍ത്താവും രംഗത്ത് എത്തി. ദുബായില്‍ വീട്ടുജോലിക്കാരിയിയാരുന്ന മലയാളി മരിച്ച സംഭവത്തിലാണ് ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചത്. തൃശൂര്‍, മാള സ്വദേശി കടവില്‍ ഇഖ്ബാലിന്റെ ഭാര്യ ശബ്‌ന (45) ആണ് മരിച്ചത്. ഇവര്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിയുടെ ഫ്‌ളാറ്റില്‍ വെച്ച്‌ Read More …

പ്രവാസികളെ തിരികെ എത്തിക്കാന്‍ ഇന്ത്യന്‍ നേവിയുടെ മൂന്ന് യുദ്ധ കപ്പലുകള്‍ ഗള്‍ഫിലേക്ക്

ന്യൂഡെല്‍ഹി: ഒടുവില്‍ പ്രവാസികള്‍ക്ക് മുന്നില്‍ കേന്ദ്രം വഴങ്ങുന്നു എന്ന് സൂചനകള്‍. ഗള്‍ഫ് രാജ്യങ്ങളുലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ മൂന്ന് യുദ്ധ കപ്പലുകള്‍ ഇന്ത്യന്‍ നേവി സജ്ജമാക്കിയതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കുള്ളില്‍ യാത്രയ്ക്കായി തയ്യാറെടുക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നേവിയുടെ നടപടിയെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎന്‍എസ് പെമിസ് എന്ന ഏറ്റവും വലിയ യുദ്ധക്കപ്പലും, മറ്റ് Read More …

സൗ​ദി​യി​ല്‍ ഇ​ന്ന് അ​ഞ്ചു മ​ര​ണം; കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18,000 ക​ട​ന്നു

റി​യാ​ദ്: സൗ​ദി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഇ​ന്ന് അ​ഞ്ചു പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ സൗ​ദി​യി​ല്‍ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​കെ എ​ണ്ണം 144 ആ​യി. 1,289 പേ​ര്‍​ക്ക് ഇ​ന്ന് മാ​ത്രം രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആകെ കോ​വി​ഡ് ബാ​ധി​ത​ര്‍ 18,811 ആ​യി. സു​ഖം പ്രാ​പി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റ് ക​ട​ന്നു. ജി​ദ്ദ​യി​ല്‍ 294 പേ​ര്‍​ക്കും മ​ക്ക​യി​ല്‍ 218 പേ​ര്‍​ക്കും മ​ദീ​ന​യി​ല്‍ Read More …

ഖത്തറില്‍ 957 പുതിയ കോവിഡ് രോഗികള്‍​, 54 പേര്‍ക്ക്​ രോഗമുക്​തി

ദോഹ: ഖത്തറില്‍ 957 പേര്‍ക്കുകൂടി തിങ്കളാഴ്​ച പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 54 പേര്‍ക്കുകൂടി​ രോഗമുക്​തി ഉണ്ടായിട്ടുണ്ട്​. ആകെ രോഗം ഭേദമായവര്‍ 1066 ആണ്​. ഇതുവരെ 85709 പേര്‍ പരിശോധനക്ക്​ വിധേയരായപ്പോള്‍ 11244 പേരിലാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചിരിക്കുന്നത്​. രോഗം ഭേദമായവരും മരിച്ചവരും ഉള്‍പ്പെടെയാണിത്​. പത്ത്​ പേരാണ്​ രാജ്യത്ത്​ മരണപ്പെട്ടത്​. പുതുതായി രോഗം സ്​ഥിരീകരിക്ക​െപ്പടുന്നതില്‍ ഭൂരിഭാഗവും വിവിധ Read More …

സെപ്റ്റംബറോടെ സംസ്ഥാനത്ത് മടങ്ങിയെത്തുക മൂന്ന് ലക്ഷം പ്രവാസികള്‍ ; കേരളം നേരിടുന്ന കടുത്ത വെല്ലുവിളി,

കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായി രണ്ടു മുതല്‍ മൂന്നു ലക്ഷം വരെ മലയാളികള്‍ സെപ്തംബറോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരികെ സംസ്ഥാനത്തെത്തുമെന്ന്റിപ്പോര്‍ട്ട്. നേരത്തെ ഉണ്ടായിട്ടുള്ളവയേക്കാള്‍ ഗുരതരമായ സാഹചര്യമാണ് ഗള്‍ഫ് രാജ്യങ്ങളെ പ്രവാസികള്‍ നേരിടുന്നതെന്ന്, കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിദഗ്ധന്‍ എസ് ഇരുദയരാജന്‍ വിലയിരുത്തുന്നു. കോവിഡ് ആഗോള സമ്ബദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുക. ഗള്‍ഫിലുള്ളവര്‍ നിരവിധി Read More …

സൗദിയില്‍ ഇന്ന്​ ഏഴ്​ വിദേശികളും രണ്ട്​ സ്വദേശികളും മരിച്ചു; പുതിയ രോഗികള്‍ 1197

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ ഇന്ന്​ ഏഴ്​ വിദേശികളും രണ്ട്​ സ്വദേശികളും കൂടി മരിച്ചു. അതോടെ ആകെ മരണസംഖ്യ 137 ആയി. മക്കയിലും ജിദ്ദയിലുമായാണ്​ മരണങ്ങള്‍ സംഭവിച്ചത്​. 33നും 77നും ഇടയില്‍ പ്രായമുള്ളവരാണ്​ മരിച്ചത്​. ഇവരെല്ലാം സ്ഥിരമായി വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരായിരുന്നു. അഞ്ചുപേര്‍ മക്കയിലും നാല്​ പേര്‍ ജിദ്ദയിലുമായാണ്​ മരിച്ചത്​. പുതുതായി 1197 പേരില്‍ Read More …

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കളമൊരുങ്ങുന്നു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു

ന്യൂഡല്‍ഹി: കൊവിഡ് മൂലമുള്ള യാത്രാ വിലക്കില്‍പെട്ട് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. വിദേശത്ത് നിന്ന് എത്തിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നത് അടക്കമുള്ള സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്. കത്തിനു കേരളസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. കേരളം പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ Read More …