പുകവലിക്കാരെയാണ് കൊറോണക്കിഷ്ടം

ദുബായ്- കൊറോണ വൈറസിനെതിരായ പോരാട്ടം ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും പുകവലക്കെതിരെയുള്ള പോരാട്ടം കൂടിയാണ്. പുകവലി ശീലമുള്ളവരെ കൊറോണ വേഗത്തില്‍ പിടികൂടുമെന്ന മെഡിക്കല്‍ പഠനങ്ങള്‍ പുറത്തുവന്നതോടെ, ഈ ശീലം വ്യാപകമായുള്ള ഗള്‍ഫ് നാടുകളില്‍ സര്‍ക്കാരുകള്‍ ബോധവല്‍ക്കണത്തിലാണ്.കോവിഡ് ബാധിതരായവരില്‍ വലിയൊരു വിഭാഗം പുകവലിക്കാരാണെന്ന് കണ്ടെത്തിയതായി ദുബായ് ജനറല്‍ ഹെല്‍ത്ത് വിഭാഗം ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ഡോ.അലി സിംഗല്‍ വ്യക്തമാക്കി. പലതരത്തിലാണ് Read More …

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര പാസ്​പോര്‍ട്ട് സേവനങ്ങള്‍ പുനരാരംഭിക്കുന്നു

അടിയന്തരമായിന്‍ പാസ്​പോര്‍ട്ട്​ പുതുക്കുന്നത്​ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ മെയ്​ അഞ്ചിന്​ പുനരാരംഭിക്കുന്നു. സൗദി അറേബ്യയില്‍ കര്‍ഫ്യൂ ഭാഗികമായി നീക്കിയെങ്കിലും എംബസിയുടെ പുറംകരാര്‍ ഏജന്‍സിയായ വിഎഫ്​എസ്​ ​ഗ്ലോബലി​ന്‍റെ രാജ്യത്തെ വിവിധ പട്ടണങ്ങളിലും റിയാദിലുമുള്ള ഇന്ത്യന്‍ പാസ്​പോര്‍ട്ട്​, വിസ അപ്ലിക്കേഷന്‍ കേന്ദ്രങ്ങള്‍ക്ക്​ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അധികൃതര്‍ അനുവാദം നല്‍കിയിട്ടില്ല. അതുകൊണ്ടാണ്​ അടിയന്തര പാസ്​പോര്‍ട്ട്​ സേവനങ്ങള്‍ക്ക്​ Read More …

കണ്ണീരോടെ മടക്കം, ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട 56,114 മലയാളികള്‍ നാട്ടിലേക്ക്

ദുബായ്: ഗള്‍ഫില്‍ കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട 56,114 മലയാളികളാണ് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷത്തോളം മലയാളികളാണ് മൊത്തത്തില്‍ നാട്ടിലെത്താന്‍ ബുധനാഴ്ച വരെ പേര് രജിസ്റ്റര്‍ ചെയ്തത്. തൊഴില്‍ അല്ലെങ്കില്‍ താമസ വിസയില്‍ എത്തിയ 2,23,624 പേരും സന്ദര്‍ശന വിസയിലെ 57,436 പേരും ആശ്രിത വിസയിലെ 20,219 പേരും Read More …

ദുബായിയില്‍ ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വില്‍ക്കുന്നു

ദുബായ്-കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദുബായിലെ ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വില്‍ക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തൊഴില്‍ നഷ്ടവും വ്യാപാര നഷ്ടവും മൂര്‍ച്ഛിച്ചതാണ് കൈവശമുള്ള സ്വര്‍ണ്ണം വിറ്റ് പണമാക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്. ദുബായിലെ സ്വര്‍ണക്കടകളില്‍ ഇപ്പോള്‍ വാങ്ങാനെത്തുന്നവരുടേതല്ല, മറിച്ച് വില്‍ക്കാനെത്തുന്നവരുടെ തിരക്കാണ്. വിവിധ ഏഷ്യക്കാര്‍ക്കിടയില്‍ ഈ പ്രവണത കൂടിവരുന്നതായും ഇന്ത്യക്കാരാണ് മുന്‍നിരയിലുള്ളതെന്നും പ്രമുഖ മിഡില്‍ ഈസ്റ്റ് Read More …

യുഎഇയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍, ഇന്ത്യയില്‍ നിന്നും ഡോക്ടര്‍മാരെ അയക്കും

ഡല്‍ഹി: അടിയന്തിരമായി ഡോക്ടര്‍മാരെയും നേഴ്സുമാരെയും അയക്കണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ നിന്നും ഡോക്ടര്‍മാരെ അയക്കും. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎഇ കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവില്‍ കുവൈറ്റില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് സര്‍വീസില്‍ നിന്നും വിരമിച്ച സൈനിക ഡോക്ടര്‍മാരെ അയക്കാനാണ് തീരുമാനം ആയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിരമിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍ Read More …

പ്രവാസി തിരിച്ചുപോക്ക്​: തൊഴില്‍ നഷ്​ടപ്പെട്ട്​ പേര്​ ചേര്‍ത്തവര്‍ അരലക്ഷത്തിലേറെ

ദോഹ: കോവിഡ് പ്രതിസന്ധികാരണം നാട്ടിലേക്ക്​ തിരിച്ചുപോകാനായി നോര്‍ക്കയില്‍ രജിസ്​റ്റര്‍ ചെയ്​തവരില്‍ തൊഴില്‍ നഷ്​ടപ്പെട്ടവര്‍ 56,114 പേര്‍. വിദേശങ്ങളില്‍ കുടുങ്ങിയ വിവിധ രാജ്യങ്ങളിലെ മൂന്നുലക്ഷത്തിലധികം പ്രവാസിമലയാളികളാണ്​ കേരളത്തിലേക്ക്​ മടങ്ങാനായി ഇതുവരെ നോര്‍ക്കയില്‍ തങ്ങളുടെ പേരുവിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്​. ആകെ 3,20,463 പ്രവാസികളാണ്​ രജിസ്​റ്റര്‍ ചെയ്തത്​. കോവിഡ്​ പശ്​ചാത്തലത്തില്‍ കേരളത്തിലേക്ക്​ മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്​ട്രേഷന്‍ നടപടികളാണ്​ നോര്‍ക്ക തുടരുന്നത്​. Read More …

സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ച് ആയി

സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.ഇതുവരെ 17 ഇന്ത്യക്കാരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 20,000 കവിഞ്ഞു. പുതുതായി രോഗം സ്ഥിരീകരിച്ചത് 1266 പേര്‍ക്കാണ്. ഒരാഴ്ചക്കിടെ മൂന്നു മലയാളികള്‍ കൂടി മരിച്ചതോടെയാണ് സൗദിയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ചായത്. മലയാളികളെ Read More …

അബുദാബിയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി മരിച്ചു

അബുദാബി: അബുദാബിയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി മരിച്ചു. എറണാകുളം ആലുവ മാറമ്ബിള്ളിയില്‍ കോംബുപിള്ളി വീട്ടില്‍ സെയ്തുമുഹമ്മദ് മകന്‍ ഷൗക്കത്ത് അലി(54)യാണ് മരിച്ചത്. അബുദാബി ഖലീഫ സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചു ദിവസമായി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അബുദാബി റുവൈസ് അട്‌നോക്കില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. ഭാര്യ റഹ്മത്ത് മക്കള്‍ ശബ്‌ന, നിഹാല്‍, ആയിഷ, മരുമകന്‍- ജിതിന്‍ Read More …