സൗദിയില്‍ ഇനി വിനോദസഞ്ചാരികള്‍ക്ക് പര്‍ദ്ദ നിര്‍ബന്ധമാക്കില്ല

റിയാദ്: സൗദിയില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന വനിതാ വിനോദ സഞ്ചാരികള്‍ക്ക് പര്‍ദ നിര്‍ബന്ധമാക്കില്ലെന്ന് നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് അഹ്‍മദ് അല്‍ ഖത്തീബ് അറിയിച്ചു. പര്‍ദ ധരിക്കണമെന്ന് അവരെ നിര്‍ബന്ധിക്കില്ലെന്നും എന്നാല്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പര്‍ദ ധരിക്കുന്ന കാര്യത്തില്‍ വനിതാ വിനോദസഞ്ചാരികളെയോ സൗദിയില്‍ കഴിയുന്ന വിദേശികളെയോ ഇനി നിര്‍ബന്ധിക്കില്ല. മാന്യമായ വസ്ത്രധാരണത്തെക്കുറിച്ച്‌ മുന്‍കൂട്ടി വിനോദസഞ്ചാരികളെ Read More …

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഒക്ടോബറില്‍ സൗദിയിലെത്തും

റിയാദ്: ഒക്ടോബറില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദിയിലെത്തും. ഒക്ടോബര്‍ 27, 28 തിയതികളിലാണ് മോഡിയുടെ സൗദി സന്ദര്‍ശനമെന്നാണ് സൂചന. മോഡി റിയാദിലെ എക്സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. വ്യാപാരം, സാമ്ബത്തികം, നിക്ഷേപം, ഊര്‍ജം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച്‌ സൗദി Read More …

ദുബായ് വിമാനത്തവാളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും മാങ്ങ മോഷ്ടിച്ച ഇന്ത്യന്‍ ജീവനക്കാരന് ശിക്ഷ വിധിച്ചു

ദുബായ് : യാത്രക്കാരന്റെ ബാഗില്‍ നിന്നും രണ്ടു മാങ്ങ മോഷ്ടിച്ച സംഭവത്തില്‍ ദുബായ് വിമാനത്തവാളത്തിലെ ഇന്ത്യന്‍ ജീവനക്കാരന് ശിക്ഷ വിധിച്ചു. മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും 5,000 ദിര്‍ഹമാവുമാണ് പിഴയുമാണ് കോടതി ലഗേജ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 27കാരനായ യുവാവിന് വിധിച്ചത്. ശേഷം നാടുകടത്താനും ഉത്തരവിലുണ്ട്. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്കാന്‍ അവസരമുണ്ട്. 2017 Read More …

ദേശീയദിനം ആഘോഷമാക്കാന്‍ തയ്യാറായി ഗള്‍ഫ് രാജ്യം

റിയാദ് : ദേശീയദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തില്‍ സൗദി അറേബ്യ. എണ്‍പത്തിയൊന്‍പതാമത് ദേശീയദിനത്തോടനുബന്ധിച്ച്‌ തിങ്കളാഴ്ച രാജ്യത്തുടനീളം വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് സൗദി എന്‍റര്‍ടെയിന്‍മെന്‍റ് അതോറിറ്റി സംഘടിപ്പിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലും ജിദ്ദയിലും കിഴക്കന്‍ പ്രവിശ്യയിലും വിപുലമായ പരിപാടികളാകും നടക്കുക. പരമ്ബരാഗത കലാരൂപങ്ങള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ എന്നിവ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറും. ജ്യത്തെ വിവിധ പാര്‍ക്കുകളിലും കോര്‍ണിഷുകളിലും Read More …

എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

മസ്‌ക്കറ്റ്: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കാസര്‍ഗോഡ് സ്വദേശി അലി എന്നയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് മംഗളൂരുവില്‍നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലായിരുന്നു സംഭവം. വിമാനത്തിലെ സഹയാത്രക്കാരും വിമാനത്തിന്റെ ജീവനക്കാരും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും നില കൂടുതല്‍ വഷളായതോടെ അടിയന്തരമായി ലാന്‍ഡ് Read More …

പുതിയ 15 ഇ-സേവന പദ്ധതികളുമായി സൗദി മന്ത്രാലയം

റിയാദ് : പുതിയ 15 ഇ-സേവന പദ്ധതികളുമായി സൗദി മന്ത്രാലയം. . നടപടിക്രമങ്ങള്‍ സുഖമമാക്കുന്നതിനായി സൗദി നീതിന്യായ മന്ത്രാലയമാണ് പുതിയ ഇ-സേവനങ്ങള്‍ ആരംഭിച്ചത്. പുതിയ സേവനങ്ങളിലൂടെ ഗുണഭോക്താക്കള്‍ക്ക്, പരിശ്രമവും സമയവും, പണവും ലാഭിക്കാന്‍ സഹായകരമാകുമെന്ന് മന്ത്രാലയം അറിയിച്ചു. പതിനഞ്ചോളം പുതിയ ഇ-സേവനങ്ങളുള്‍പ്പെടുന്ന പാക്കേജ് നടപ്പിലാക്കുവാനാണ് സൗദി നീതിന്യായ മന്ത്രി ഡോ. വലീദ് അല്‍ സമാനി ഉത്തരവിട്ടത്. Read More …

ദുബായില്‍ ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

ദുബായ് : ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ഷെയ്ഖ് സായിദ് റോഡില്‍ ഷാംഗ്രില ഹോട്ടലിനടുത്തെ 15 നില കെട്ടിടത്തിലെ പത്താം നിലയിലെ ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ ഒന്‍പതിനായിരുന്നു സംഭവമെന്നു പോലീസ് പറഞ്ഞു. തീ പിടിത്തമുണ്ടായ ഉടന്‍ തന്നെ ഇവിടത്തെ താമസക്കാരെ പുറത്തിറക്കി. ശേഷം സ്ഥലത്തെത്തിയ അഗ്നിശമന സേനയും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനം Read More …

മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കറ്റ്: മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ സ്വദേശി രവീന്ദ്രനാണ് മരിച്ചത്. 23 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന രവീന്ദ്രന്‍ ടയര്‍ ഷോപ്പ് നടത്തുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.