സംസ്ഥാനത്തെ ബസുകളുടെ വാഹനനികുതിയില്‍ അന്‍പത് ശതമാനം ഇളവ് അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളുടെ വാഹനനികുതിയില്‍ അന്‍പത് ശതമാനം ഇളവ് അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ബാക്കി വരുന്ന 50 ശതമാനം നികുതി അടക്കാനുള്ള സമയപരിധിയും നീട്ടി നല്‍കി. സ്റ്റേജ് ക്യാരേജുകള്‍ക്ക് ഡിസംബര്‍ 31വരെയും, കോണ്‍ട്രാക്‌ട് ക്യാരേജുകള്‍ക്ക് നവംബര്‍ 30 വരെയും സമയം അനുവദിച്ചു. കൊവിഡ് കാലത്ത് യാത്രക്കാര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ബസുകളുടെ വരുമാന നഷ്ടം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പ്​ മൂന്നു ഘട്ടം; ഡിസംബര്‍ എട്ടിന്​ ഒന്നാം ഘട്ടം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ മൂന്നു ഘട്ടങ്ങളിലായി നടക്കുമെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷണര്‍ വി. ഭാസ്​കരന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം ഘട്ടം ഡിസം. എട്ടിന്​ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ്​ ആദ്യഘട്ടം. രണ്ടാംഘട്ടം ഡിസംബര്‍ 10നും മൂന്നാം ഘട്ടം ഡിസം. 14നും നടക്കും. വോട്ടിങ്​ മെഷീനുകളുടെ പരിശോധന ഏതാണ്ട്​ പൂര്‍ത്തിയായി. Read More …

ദേവസ്വം വകുപ്പ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 ശാന്തിമാരെ കൂടി നിയമിക്കുന്നു

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്ക് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 പേര്‍ക്ക് കൂടി നിയമനശുപാര്‍ശ ഉടന്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 18 പേര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഒരാള്‍ക്കുമാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന നിയമനം ലഭിക്കുക. Read More …

ആറന്മുള സാമ്ബത്തിക തട്ടിപ്പിന് പിന്നില്‍ സിപിഎം ഗൂഢാലോചന

തിരുവനന്തപുരം: ആറന്മുള സാമ്ബത്തിക തട്ടിപ്പ് കേസ് സിപിഎം തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണ്. തന്നെ അപമാനിക്കാനുള്ള സിപിമ്മിന്റെ ശ്രമമായിരുന്നു അത്. പണമിടപാടുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലായെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. തന്നെ കേസില്‍ കുടുക്കി കേസില്‍ പ്രതിയാക്കി ചെളിവാരിയെറിഞ്ഞ് കരിവാരിതേച്ചുകാണിച്ച്‌ തനിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കാന്‍ നടത്തിയ ഗൂഢാലോചനയാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും കുമ്മനം മാധ്യമങ്ങളോട് പ്രതികരിച്ചു. Read More …

ലൈഫ് മിഷനിലെ ഇടപെടല്‍: ഇ.ഡിയോട് നിയമസഭാസമിതി വിശദീകരണം തേടും

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി‍യിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടല്‍ പരിശോധിക്കാന്‍ നിയമസഭാ സമിതി. ലൈഫ് മിഷന്‍ സംബന്ധിച്ച ഫയലുകള്‍ ഇ.ഡി ആവശ്യപ്പെട്ടതിന് പിന്നാലെ സി.പി.എം എം.എല്‍.എ ജെയിംസ് മാത്യു സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് ഇ.ഡിയോട് വിശദീകരണം തേടുക. സംസ്ഥാനത്തൊട്ടാകെയുള്ള ലൈഫ് മിഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തട‍യുന്ന വിധത്തിലാണ് ഇ.ഡിയുടെ ഇടപെടലെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. ലൈഫ് മിഷനില്‍ Read More …

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ പോ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കോ​ടി​യേ​രി​യു​ടെ കൊ​ച്ചു​മ​ക​ള്‍ ഉ​റ​ങ്ങി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഓ​ടി​യെ​ത്തി​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ എ​ന്തു​കൊ​ണ്ട് പാ​ല​ത്താ​യി​യി​ല്‍ പോ​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ടി​യേ​രി​യു​ടെ വീ​ട് ര​മ്യ​ഹ​ര്‍​മ്യ​മാ​ണ്. വീ​ടി​നു മു​ന്നി​ല്‍ കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന വാ​ഹ​നം കി​ട​ക്കു​ന്നു. രാ​ജാ​വാ​യാ​ണ് കോ​ടി​യേ​രി​യു​ടെ താ​മ​സം. ക​മ്മ്യൂ​ണി​സ്റ്റ് Read More …

പൊതുസമ്മതം റദ്ദാക്കാന്‍ മന്ത്രിസഭാ തീരുമാനം; ഇനിമുതല്‍ സിബിഐക്ക് അനുമതിയില്ലാതെ കേസെടുക്കാനാകില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് സി ബി ഐക്ക് അന്വേഷണം നടത്താനുള്ളപൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക.അനുമതിയില്ലാതെ കേസെടുക്കാന്‍ സിബിഐക്ക് നല്‍കിയ പൊതുസമ്മതമാണ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. ഇനി കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായി വരും. അതേ സമയം കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ എടുക്കണമെങ്കിലോ Read More …

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നു

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം പരിശോധനയ്‍ക്കെത്തി. സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതി‌മെന്റ് ഭാഗമായിട്ടാണ് പരിശോധന. കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്. ബിനീഷിന്റെ പേരിലുള്ള ‘കോടിയേരി’ എന്ന വീട്ടിലാണ് റെയ്ഡ്. രാവിലെ ഒമ്ബത് മണിയോടെ ആറംഗ ഇ.ഡി സംഘം സ്ഥലത്ത് എത്തിയിരുന്നതെങ്കിലും വീട്ടില്‍ ആരുമില്ലായിരുന്നു. താക്കോല്‍ കിട്ടാത്തതിനാല്‍ അകത്ത് Read More …