കെ എസ് ആര്‍ ടി സി ഹ്ര​സ്വ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ത​ട​സ​പ്പെ​ട്ട ക​ഐ​സ്‌ആ​ര്‍​ടി​സി ഹ്ര​സ്വ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 1,850 ഷെ​ഡ്യൂ​ള്‍ സ​ര്‍​വീ​സു​ക​ളാ​ണ് ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ക്കു​ക. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു വ​രെ​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​വും ബാ​ഹു​ല്യ​ത​യും അ​നു​സ​രി​ച്ച്‌ മാ​ത്ര​മേ സ​ര്‍​വീ​സ് ന​ട​ത്തു​ക​യു​ള്ളു. ബ​സി​ന്‍റെ പു​റ​കു​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു. മു​ന്‍​വാ​തി​ലൂ​ടെ പു​റ​ത്തി​റ​ങ്ങ​ണം. യാ​ത്ര​ക്കാ​ര്‍ Read More …

മദ്യപന്മാരുടെ കാത്തിരിപ്പിന് അന്ത്യം, സംസ്ഥാനത്ത് മദ്യവില്‍പ്പന മറ്റന്നാള്‍ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവില്‍പ്പന തുടങ്ങാന്‍ ധാരണ. മദ്യവില്‍പ്പനയ്ക്കായി തയ്യാറാക്കിയ മൊബൈല്‍ ആപ്പ് ഇന്ന് ട്രെയല്‍ റണ്‍ നടത്തും. ഗൂഗിള്‍ നല്‍കുന്ന സെക്യൂരിറ്റി ക്ലീയറന്‍സ് ഇന്ന് ലഭിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കി ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെയും ബാറുകളിലെ കൗണ്ടറുകളിലൂടെയുമാവും വില്‍പ്പന. എറണാകുളത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്ബനിയാണ് സര്‍ക്കാരിന് വേണ്ടി മൊബൈല്‍ Read More …

മെയ് 26ന് തന്നെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍; മാറ്റിയില്ലെന്ന് മുഖ്യമന്ത്രി

മെയ് 26 മുതല്‍ 30 വരെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തും. പരീക്ഷകള്‍ക്ക് ഈ തിയത്തി നേരത്തെ നിശ്ചയിച്ചതാണ്. അതേ രീതിയില്‍ തന്നെ നടത്തും. പരീക്ഷയ്ക്ക് എത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യം സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പടെ ഉപയോഗിച്ച്‌ ഒരുക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷകള്‍ മാറ്റിയതായി രാവിലെ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ Read More …

മദ്യവില്പന ശാലകള്‍ തുറക്കാന്‍ അനുമതി,​ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെ ; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്പന ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. എന്നാല്‍ മദ്യവില്പനശാലകള്‍ എന്നുമുതല്‍ തുറക്കുമെന്ന് ഉത്തരവില്‍ പറയുന്നില്ല. ഓണ്‍ലൈന്‍ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവില്പന നടത്താനെന്നും ഇതിനുള്ള മൊബൈല്‍ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാവുന്ന മുറയ്ക്ക് മദ്യവില്പന ആരംഭിക്കാമെന്നും ഉത്തരവില്‍ പറയുന്നു. . ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ Read More …

ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടും ഷേവിംഗും ആകാം

തിരുവനന്തപുരം : സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും എ.സി സംവിധാനം ഒഴിവാക്കി ഹെയര്‍കട്ടിംഗ്,​ ഹെയര്‍ ഡ്രസിംഗ്,​ ഷേവിംഗ് ജോലികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു സമയം രണ്ടിലധികം പേര്‍ അവിടെ കാത്തുനില്‍ക്കാന്‍ പാടില്ല. ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കരുത്. കസ്റ്റമര്‍ തന്നെ ടവല്‍ കൊണ്ടുപോകുന്നതാണ് ഉത്തമം. ഫോണില്‍ അപ്പോയ്ന്‍മെന്റ് Read More …

കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് രാ​ജ്യ​ത്തെ തീ​റെ​ഴു​തു​ന്നു​വെ​ന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് രാ​ജ്യ​ത്തെ തീ​റെ​ഴു​തു​ന്നു​വെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. സാ​മ്ബ​ത്തി​ക പാ​ക്കേ​ജ് കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഗു​ണ​മില്ലെന്നും ജ​ന​ങ്ങ​ളെ വായ്‌പയുടെ കു​രു​ക്കി​ലാ​ക്കു​ക​യാ​ണ് പാ​ക്കേ​ജി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അദ്ദേഹം വ്യക്തമാക്കി. ആ​ത്മ​നി​ര്‍​ഭ​ര്‍ പാ​ക്കേ​ജ് പ്ര​തീ​ക്ഷ​ക​ളെ ത​കി​ടം മ​റി​ച്ചു. ദേ​ശ​സു​ര​ക്ഷ​യും രാ​ജ്യ​താ​ല്‍​പ​ര്യ​വും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​ണ് ഇത്. അതേസമയം 6,000 രൂ​പ നേ​രി​ട്ട് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നാ​ണ് Read More …

വാ​യ്പ എ​ടു​ക്കാ​ന്‍ നി​ബ​ന്ധ​ന; അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ങ്ങ​ളു​ടെ വാ​യ്പാ പ​രി​ധി ഉ​യ​ര്‍​ത്തി​യ​തി​നെ സ്വാ​ഗ​തം ചെ​യ്തും നി​ബ​ന്ധ​ന​ക​ളെ എ​തി​ര്‍​ത്തും കേ​ര​ളം. വാ​യ്പ എ​ടു​ക്കാ​നു​ള്ള നി​ബ​ന്ധ​ന​ക​ള്‍ ഒ​ഴി​വാ​ക്കു​ക​യോ ച​ര്‍​ച്ച ന​ട​ത്തു​ക​യോ വേ​ണ​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. കൊ​ള്ള​പ്പ​ലി​ശ ഒ​ഴി​വാ​ക്ക​ന്‍ കേ​ന്ദ്രം വാ​യ്പ എ​ടു​ത്തു ന​ല്‍​കു​ക​യോ സം​സ്ഥാ​ന​ങ്ങ​ളു​ടെ ക​ട​പ്പ​ത്ര​ങ്ങ​ള്‍ റി​സ​ര്‍​വ് ബാ​ങ്ക് നേ​രി​ട്ട് വാ​ങ്ങു​ക​യോ ചെ​യ്യ​ണം. കേ​ന്ദ്ര ബ​ജ​റ്റി​ലു​ള്ള സം​സ്ഥാ​ന വ​രു​മാ​ന​ത്തി​ന്‍റെ അ​ഞ്ച് ശ​ത​മാ​നം Read More …

കേരളത്തില്‍ രോഗവ്യാപനം കൂടിയാല്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നു : പദ്ധതി വിശദീകരിച്ച്‌ ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗം വ്യാപകമായാല്‍ മെഡിക്കല്‍ കോളേജുകളുള്‍പ്പടെ സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികള്‍ സമ്ബൂര്‍ണ കോവിഡ് ആശുപത്രികളാക്കി മാറ്റും. ഇതിനായി സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കിത്തുടങ്ങി. കൊവിഡ് ചികിത്സയ്ക്ക് പ്ലാന്‍ എ, പ്ലാന്‍ ബി. പ്ലാന്‍ സി ഇങ്ങനെ തിരിച്ചാണ് ആസൂത്രണം.മെഡിക്കല്‍ കോളേജുകള്‍, ജില്ലകളിലെ പ്രധാന ആശുപത്രികള്‍ എന്നിവയെ രോഗികളുടെ എണ്ണം ക്രമാതീതമായി Read More …