ഓട്ടോറിക്ഷകള്‍ക്ക് അനുമതി ; റെസ്റ്റോറന്റുകള്‍ തുറക്കാനും അനുമതി നല്‍കി

തിരുവനന്തപുരം : കര്‍ശന നിയന്ത്രണങ്ങളോടുകൂടി ഓട്ടോറിക്ഷകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . യാത്രക്കാരുടെ എണ്ണം ഒന്ന് എന്ന രീതിയിലാക്കും അനുമതി നല്‍കുക . കുടുംബാംഗങ്ങള്‍ സഞ്ചരിക്കുകയാണെങ്കില്‍ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കും . അതേസമയം, ശാരീരിക അകലം പാലിച്ച്‌ റെസ്റ്റോറന്റുകള്‍ തുറക്കാനും അനുമതി നല്‍കി. റെസ്റ്റോറന്റുകളിലെ സീറ്റുകള്‍ അത്തരത്തില്‍ ക്രമീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു .

കി​റ്റ് വി​ത​ര​ണം 20 വ​രെ; പോ​ര്‍​ട്ട​ബി​ലി​റ്റി​ക്ക് 15-ന് ​മു​ന്പ് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണം

തി​രു​വ​ന​ന്ത​പു​രം: പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നു പോ​ര്‍​ട്ട​ബി​ലി​റ്റി ആ​വ​ശ്യ​മു​ള്ള​വ​ര്‍ ഈ ​മാ​സം 15-ന് ​മൂ​ന്പ് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണം. അ​ത​തു പ​ഞ്ചാ​യ​ത്തി​നു പു​റ​ത്തു​താ​മ​സി​ക്കു​ന്ന കാ​ര്‍​ഡു​ട​മ​ക​ള്‍ അ​വ​രു​ടെ റേ​ഷ​ന്‍ കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന വി​ലാ​സ​വും കി​റ്റ് വാ​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന താ​ലൂ​ക്കും എ​ആ​ര്‍​ഡി ന​ന്പ​രും ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡ് മെ​ന്പ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​വാ​ങ്മൂ​ലം സ​ഹി​തം 15-ന് ​അ​ഞ്ച് മ​ണി​ക്ക് മു​ന്പാ​യി റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഏ​ല്‍​പി​ക്ക​ണം. Read More …

റേഷന്‍ വിതരണം: ബയോമെട്രിക് സംവിധാനം പുനരാരംഭിക്കുന്നു

തിരുവനന്തപുരം: റേഷന്‍ വിതരണത്തിന് ബയോമെട്രിക് സംവിധാനം പുനരാരംഭിക്കുന്നു. മേയ് മാസത്തെ റേഷന്‍ ഇ-പോസ് മെഷീനില്‍ വിരല്‍ പതിച്ചുകൊണ്ടുളള ബയോ മെട്രിക് സംവിധാനം മുഖേന ആയിരിക്കും വിതരണം ചെയ്യുക. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേക പ്രകാരം ഇടപാടുകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഇത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് റേഷന്‍ വിതരണത്തിനുള്ള ബയോമെട്രിക് സംവിധാനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നത്. ഇ-പോസ് മെഷീനില്‍ വിരല്‍ Read More …

മുഖ്യമന്ത്രിയുടെ മുഖം മിനുക്കലിന് ഖജനാവില്‍ നിന്നും ഒഴുകുന്നത് കോടികള്‍; മുല്ലപ്പള്ളി

തിരുവനന്തപുരം: വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു മലയാളികള്‍ കേരളത്തിലേക്കു വരാനാകാതെ നരകയാതന അനുഭവിക്കുമ്ബോള്‍ ഖജനാവില്‍ നിന്നു കോടികളാണ് മുഖ്യമന്ത്രിയുടെ മുഖംമിനുക്കലിന് വിനിയോഗിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിനും സോഷ്യല്‍ മീഡിയ പ്രചാരണത്തിനുമായി 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകിക്കയറ്റി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയോട് അനുബന്ധിച്ച്‌ വിദേശ പിആര്‍ Read More …

സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ഈ മാസം 13 ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ 13ന് തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കണം ഷോപ്പുകള്‍ തുറക്കേണ്ടത്. രാവിലെ 9 മുതല്‍ രാത്രി 7 വരെയായിരിക്കും പ്രവര്‍ത്തന സമയം. കള്ള് പാഴ്‌സല്‍ നല്‍കും. ഒന്നര ലീറ്റര്‍ കള്ള് ഒരാള്‍ക്ക് വാങ്ങാം. ഷാപ്പില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല. ഭക്ഷണം ഷാപ്പില്‍ Read More …

നാട്ടില്‍ പോകാന്‍ സൗകര്യം ഒരുക്കണം: തിരുവനന്തപുരത്ത് പൊലീസും അതിഥി തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: ഒരു വാതില്‍ കോട്ടയില്‍ അതിഥി തൊഴിലാളികളും പൊലീസും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പേട്ട സിഐയ്ക്ക് തലക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ നടത്തിയ കല്ലേറിലാണ് സിഐയ്ക്ക് പരിക്കേറ്റത്. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് 670 ഓളം തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.തിരുവനന്തപുരത്തെ മാളിന്റെ ജോലിക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. കനത്ത മഴയെയും അവഗണിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. മറ്റ് ജില്ലകളില്‍ Read More …

സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍. ആരോഗ്യപരമായ അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് ജനങ്ങള്‍ക്ക് ഇന്ന് പുറത്തിറങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ളത് . അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറക്കാം. കൊവിഡ് 19 പ്രതിരോധത്തിലുളള സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. മൂന്നാംഘട്ട ലോക്ക് ഡ‍‌ൗണിന്റെ ഭാ​ഗമായി ഈ ഞായറാഴ്ച മുതല്‍ എല്ലാ ജനങ്ങളും ലോക്ക് ഡൗണ്‍ Read More …

മാലദ്വീപില്‍ നിന്നും കപ്പല്‍ ഇന്നെത്തും; നാടണയുന്നത്‌ 698 പേര്‍

തിരുവനന്തപുരം : ആശങ്കകള്‍ക്ക് വിരാമമിട്ട് മാലദ്വീപില്‍നിന്നുള്ള 698 യാത്രക്കാര്‍ ഞായറാഴ്ച ആശ്വാസതീരമണയും. 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനത്തെ യാത്രക്കാരുമായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ രാവിലെ 9.30ന് കൊച്ചി തുറമുഖത്തെ സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ എത്തും. കേരളത്തിലെ യാത്രക്കാരെ അതത് ജില്ലയിലേക്കും മറ്റ് 19 സംസ്ഥാനത്തുള്ളവരെ അതതിടത്തേക്കും പ്രത്യേക വാഹനങ്ങളില്‍ അയക്കും. യാത്രക്കാരില്‍ ആര്‍ക്കും Read More …