വിഷു, ഈസ്റ്റര്‍ പ്രമാണിച്ച്‌ ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് ഡി ജി പി

തിരുവനന്തപുരം:  ഈസ്റ്റര്‍ ദിവസമായ ഞായറാഴ്ചയും വിഷുദിവസമായ ചൊവ്വാഴ്ചയും ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്നതിന് ന്യായീകരണമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഘോഷങ്ങള്‍ക്കായി അതിര്‍ത്തി കടന്ന് ജനങ്ങള്‍ കേരളത്തിലേക്ക് വരുന്നത് ഒരുതരത്തിലും Read More …

ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് ഡി.ജി.പി

തിരുവനന്തപുരം : ഡോക്ടറെ കാണാന്‍ ക്ലിനിക്കിലേക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോണ്‍ നമ്ബരടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കില്‍ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡോക്ടറെ കാണാന്‍ പോകുന്ന മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ഇങ്ങനെ യാത്രചെയ്യുന്നവര്‍ സാമൂഹിക അകലം Read More …

ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ്മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്കെങ്കിലും നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. കാര്‍ഷിക, വ്യവസായ മേഖലകള്‍ക്ക് Read More …

ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടണം: 15 ചിലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷം

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് തുക കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവ് ചുരുക്കുന്നതിന് 15 ഇന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വന്‍ സാമ്ബത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ പൂര്‍ണ്ണരൂപം ഇതോടൊപ്പം: ബഹു. മുഖ്യമന്ത്രി,സംസ്ഥാനം Read More …

വനിതാദിനത്തില്‍ സ്ത്രീ സംരംഭകരുമായി സംവദിച്ച്‌ വ്യവസായ മന്ത്രി

വനിതാ ദിനത്തില്‍ സ്ത്രീ സംരംഭകരുമായി ആശയവിനിമയം നടത്തിയും അവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. ഭാര്യ പി കെ ഇന്ദിരയോടൊപ്പം കീച്ചേരിയിലെ വീട്ടുമുറ്റത്തിരുന്നാണ് മന്ത്രി വനിതാ സംരംഭകരുടെ ‘വര്‍ത്തമാനങ്ങള്‍’ കേട്ടത്.തറിയുടെ നാടായി അറിയപ്പെടുന്ന ജില്ലയില്‍ സവിശേഷമായ കൈത്തറി ഗ്രാമം ഒരുക്കാനുള്ള തന്റെ സ്വപ്‌ന പദ്ധതിയെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞു. വനിതകള്‍ക്ക് Read More …

ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനമാര്‍ഗങ്ങള്‍ നിലച്ചു : ഏപ്രിലിലെ ശമ്ബളത്തിന് പണമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനമാര്‍ഗങ്ങള്‍ നിലച്ചു . ഏപ്രിലിലെ ശമ്ബളത്തിന് പണമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാറിന്റെ ഈ സ്ഥിതി ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചു. സാലറി ചാലഞ്ച് ചര്‍ച്ചയ്‌ക്കെടുക്കുന്നതിനു മുമ്ബായിരുന്നു ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍. ജീവനക്കാരുടെ ശമ്ബളം വെട്ടികുറയ്ക്കരുതെന്നാണ് കേന്ദ്രനിലപാടെന്നറിയുന്നു. സാലറി ചാലഞ്ച് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ Read More …

ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം: പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തും

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ത്തെ തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് പ​ക​രം പി​ഴ ഈ​ടാ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സംസ്ഥാനത്ത് മരുന്നുകള്‍ക്ക് ക്ഷാമമില്ല, ആവശ്യത്തിന് സ്റ്റോക്കുണ്ട്; അനാവശ്യമായി വാങ്ങിക്കൂട്ടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അനാവശ്യമായി മരുന്നുകള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മരുന്നുകള്‍ രണ്ട് മാസത്തേക്കുള്ള സ്റ്റോക്കുണ്ടെന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോള് വിഭാഗം അറിയിച്ചതായി മന്ത്രി പറയുന്നു. മന്ത്രിയുടെ വാക്കുകള്‍; പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, സ്ട്രോക്ക്, വിവിധ ശസ്ത്രക്രിയകള്‍ തുടങ്ങിയ സ്ഥിരമായി കഴിക്കുന്ന 30 ഓളം മരുന്നുകള്‍ വിലയിരുത്തുകയും 25 Read More …