ദേശീയതലത്തിലെ സാമ്ബത്തികമാന്ദ്യം; സഹകരണമേഖലയുടെ ശക്തിയും സേവനവും പ്രസക്തമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ദേശീയതലത്തില്‍ സാമ്ബത്തികമാന്ദ്യവും പൊതുമേഖലാ ബാങ്കുകളുടെ തകര്‍ച്ചയും നേരിടുന്ന സാഹചര്യത്തിലാണ് സഹകരണമേഖലയുടെ ശക്തിയും സാന്നിധ്യവും സേവനവും പ്രസക്തമാകുന്നതെന്ന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 40 ാം സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെയും നവകേരളീയം കുടിശ്ശിക നിവാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് രൂപീകരിച്ച ശേഷമുള്ള ആദ്യ നിക്ഷേപ സമാഹരണ യജ്ഞമാണെന്നത് Read More …

ഗവര്‍ണര്‍ കേരളം വിടണം ​-കെ. മുരളീധരന്‍

തിരുവനന്തപുരം: പൗരത്വഭേദഗതിനിയമത്തില്‍ സംസ്ഥാനത്തി​​െന്‍റ പൊതുവികാരം മനസ്സിലാക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജി​െവച്ച്‌ സംസ്ഥാനം വിടുന്നതാണ് നല്ലതെന്ന് കെ. മുരളീധരന്‍ എം.പി. ഗവര്‍ണറായി തുടരാന്‍ കഴിയാത്ത സാഹചര്യം അദ്ദേഹമായിട്ട് ഉണ്ടാക്കിയതാണ്. പൗരത്വനിയമം ഭരണഘടനാവിരുദ്ധമാണ്. ഇതിനെതിരെ പ്രതിപക്ഷനേതാവടക്കം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിവിധി വരുംവരെ കാത്തിരിക്കാനുള്ള സാവകാശം ഗവര്‍ണര്‍ കാണിക്കണമായിരുന്നു. അതിനുമുമ്ബ് എടുത്തുചാടി അഭിപ്രായം പറയരുതായിരുന്നു. ജനങ്ങളുടെ വികാരം Read More …

പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് പഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ലോക്‌നാഥ് ബെഹ്‌റ. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഹര്‍ത്താല്‍ നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുമ്ബ് നോട്ടിസ് നല്‍കണമെന്ന് 07.01.2019 തീയ്യതിയിലെ ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സംഘടനകള്‍ Read More …

റിട്ട: ജസ്റ്റിസ് കമാല്‍ പാഷക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ച നടപടിക്കെതിരെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: മുന്‍ ഹൈക്കോടതി ജഡ്ജി കമാല്‍പാഷക്ക് നല്‍കിയിരുന്ന പൊലീസ് സൂരക്ഷ പിന്‍വലിച്ച നടപടി കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലന്നും, അത് കൊണ്ട് ഈ തിരുമാനം അടിയന്തിരമായി പിന്‍വലിച്ച്‌ അദ്ദേഹത്തിന്റെ സുരക്ഷ പുനസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നമ്മുടെ സമൂഹത്തില്‍ ദൂര വ്യാപകമായപ്രത്യാഘാതം ഉണ്ടാക്കിയ നിരവധി കേസുകളുടെ വിധി പ്രഖ്യാപിച്ച ന്യായാധിപന്‍ എന്ന Read More …

ഇങ്ങനെ പോയാല്‍ എന്നെയും കൊല്ലും നിങ്ങളെയും കൊല്ലും; നാലുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അംഗീകരിക്കാനാവില്ല: എംഎം മണി

 വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ പോലീസ് വെടിവെച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എംഎം മണി. നാലുപേര്‍ പോലീസിന്റെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തെറ്റു ചെയ്തവരെയെല്ലാം വെടിവച്ച്‌ കൊന്നാല്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. Read More …

ബിജെപി തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ട സാഹചര്യമില്ല: ഡീന്‍ കുര്യാക്കോസ്

ലോക്‌സഭയില്‍ വെച്ച്‌ മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് എംപി ഡീന്‍ കുര്യാക്കോസ്. ബിജെപി എംപിമാരാണ് നടുത്തളത്തിലിറങ്ങി പ്രശ്‌നമുണ്ടാക്കിയത്. ഇക്കാര്യങ്ങള്‍ സഭാരേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ബിജെപിയുടെ ശ്രമം. ഇത് അംഗീകരിക്കാനാവില്ലെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ ലോക്‌സഭയില്‍ സ്ത്രീസുരക്ഷ ഉന്നയിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സ്മൃതി ഇറാനിയും കേരള എംപിമാരും Read More …

പാര്‍ട്ടിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ല; പുന:സംഘടനയിലെ അതൃപ്തി തുറന്ന് പറഞ്ഞ് മുല്ലപ്പള്ളി

തിരുവനന്തപുരം: ആള്‍ക്കൂട്ടമല്ല കെപിസിസിയെ നയിക്കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസിയില്‍ ശക്തമായ നേതൃത്വമാണ് വരേണ്ടത്. ജനപ്രതിനിധികള്‍ ഭാരവാഹികളാകേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി ഭാരവാഹികളായി ഇരു ഗ്രൂപ്പുകളും വലിയ പട്ടികതന്നെ കൈമാറിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഏറ്റവും ശക്തമായ, കാര്യക്ഷമമായി പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ സാധിക്കുന്ന നേതൃത്വമാണ് കെപിസിസിക്ക് ആവശ്യം. തനിക്കു ലഭിച്ച ലിസ്റ്റില്‍ Read More …

ജനുവരി രണ്ടിന് ശബരിമലയിലേക്ക് പോകുമെന്ന് ബിന്ദു അമ്മിണി

തിരുവനന്തപുരം: ജനുവരി രണ്ടിന് ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോകുമെന്ന് ബിന്ദു അമ്മിണി. ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവരും കൂടെയുണ്ടാകുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാകും ശബരിമല ദര്‍ശനത്തിന് പോവുകയെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. കഴിഞ്ഞ ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഇതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കൂട്ടായ്മയുടെ അടുത്ത Read More …