സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവധിയില്‍. ക്രമസമാധാനചുമതലയുള്ള എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിന് അധിക ചുമതല നല്‍കിയിട്ടുണ്ട്. ലോക്നാഥ് ബെഹ്റ ചൊവ്വാഴ്ച മുതല്‍ മുതല്‍ മൂന്ന് ദിവസത്തേക്കാണ് അവധി. ദുബായില്‍ ഔദ്യോഗിക പരിപാടിക്കായാണ് അദ്ദേഹം പോകുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിനാണ് പകരം ചുമതല Read More …

22 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: ഈ മാസം 22 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച്‌ ബസ് ചാര്‍ജ് വര്‍ധന വേണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷന്‍ കമ്മിറ്റിയാണ് കണ്‍വെന്‍ഷനിലൂടെ സമര പ്രഖ്യാപനം നടത്തിയത്. മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെഎസ്‌ആര്‍ടിസിയിലും സ്വകാര്യ ബസ്സുകളിലും കണ്‍സെഷന്‍ ഒരു Read More …

ഒടുവില്‍ ആറ് പട്ടിക്കുഞ്ഞുങ്ങളും അമ്മത്തണലില്‍ എത്തി

തിരുവനന്തപുരം : പ്രസവിച്ച്‌ മണിക്കൂറുകള്‍ക്കകം കാണാതായ അമ്മപ്പട്ടിയെ തേടി നിര്‍ത്താതെ കരയുന്ന ആറ് പട്ടിക്കുഞ്ഞുങ്ങളുടെ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പ്രസവിച്ച്‌ മണിക്കൂര്‍ പോലും തികയും മുന്‍പ് കോര്‍പ്പറേഷനിലെ പട്ടിപിടിത്തക്കാര്‍ പിടികൂടിയ അമ്മപ്പട്ടി ഒടുവില്‍ മക്കളുടെ അരികിലേക്ക് തന്നെ തിരിച്ചെത്തി. തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിനടുത്തായിരുന്നു കണ്ണീരോടെ അമ്മപ്പട്ടിയെ കുഞ്ഞുപട്ടികള്‍ കാത്തിരുന്നത്. ഇവിടെ പേര മരത്തിന്റെ Read More …

കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടികയ്‌ക്കെതിരെ സോണിയ ഗാന്ധിയെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ച്‌ കെ.മുരളീധരന്‍

തിരുവനന്തപുരം: കെപിസിസിയുടെ ജംബോ ഭാരവാഹിപട്ടികയ്ക്കെതിരെ പാര്‍ട്ടി അധ്യക്ഷയെ അതൃപ്തി അറിയിച്ച്‌ കെ.മുരളീധരന്‍ എം.പി. ജംബോ പട്ടിക ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളോടോ എംപിമാരോടോ ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും സോണിയ ഗാന്ധിയെ നേരില്‍ കണ്ട് മുരളീധരന്‍ പരാതിപ്പെട്ടു. ‘ജംബോ കമ്മിറ്റി വേണ്ടെന്നായിരുന്നു രാഷ്ട്രീയകാര്യസമിതിയിലെ പൊതുതീരുമാനം. അത് മറികടന്നാണ് ഇപ്പോള്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുമായോ എംപിമാരുമായോ Read More …

ട്രാന്‍സ്ഗ്രിഡിന്റെ പേരില്‍ യുഡിഎഫ് ലക്ഷ്യംവയ്ക്കുന്നത് കിഫ്ബിയെ

ട്രാന്‍സ്ഗ്രിഡ് വൈദ്യുതി പദ്ധതിക്കെതിരെ ദുരാരോപണം ആവര്‍ത്തിക്കുന്നതിലൂടെ യുഡിഎഫ് ലക്ഷ്യംവയ്ക്കുന്നത് കിഫ്ബിയെ. 46,000 കോടിയുടെ പദ്ധതിക്ക് അംഗീകാരമായതോടെ ദുരാരോപണം ഉന്നയിച്ച്‌ നിക്ഷേപകരെ നിരുത്സാഹപ്പെടുത്താനാണ് ശ്രമം. സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടും 5000 കോടിയുടെ കിഫ്ബി പദ്ധതിയായ ട്രാന്‍സ്ഗ്രിഡിനെതിരെ ചൊവ്വാഴ്ച വി ഡി സതീശന്‍ അഴിമതി ആരോപണം ഉന്നയിച്ചു. തെറ്റായ ആരോപണങ്ങള്‍ നിക്ഷേപകര്‍ക്ക് കിഫ്ബിയെക്കുറിച്ച്‌ മോശം സന്ദേശം നല്‍കുമെന്ന് Read More …

മാവോവാദികള്‍ ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുന്നു ; കേന്ദ്ര മന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം : ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുന്ന മാവോവാദികള്‍ക്കും വെള്ളവും വളവുമിട്ട് വളര്‍ത്തുകയാണോ ഇടതു സര്‍ക്കാരെന്ന് മുരളീധരന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. സി.പി.എം പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ത്ഥികള്‍ യുഎപിഎ പ്രകാരം അറസ്റ്റിലായത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ രംഗത്ത് എത്തിയത് .

സംസ്ഥാനത്ത് 20ന് സ്വകാര്യ ബസുകള്‍ പണിമുടക്കും

തിരുവനന്തപുരം: ഈമാസം 20ന് സ്വകാര്യ ബസുകള്‍ സംസ്ഥാനത്താകെ പണിമുടക്കും. വിദ്യാര്‍ഥികളുടേതടക്കമുള്ള ബസ്‌ നിരക്ക്‌ കാലോചിതമായി വര്‍ധിപ്പിക്കുക, സമഗ്ര ഗതാഗതനയം രൂപീകരിക്കുക, കെഎസ്‌ആര്‍ടിസിയിലും സ്വകാര്യബസ്സുകളിലേതുപോലെ വിദ്യാര്‍ഥികള്‍ക്ക്‌ ഇളവ്‌ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ സമരത്തില്‍ ഉന്നയിക്കുന്നത്‌. സ്വകാര്യ ബസ്‌ വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ബസ്സുടമകള്‍ കലക്ടറേറ്റ്‌ പടിക്കല്‍ ധര്‍ണ നടത്തി. 13ന്‌ തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റിനു മുന്നിലും ധര്‍ണ നടത്തും. പ്രൈവറ്റ് ബസ്‌ Read More …

കേസ് അന്വേഷിക്കാന്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കും: ഡിജിപി

തിരുവനന്തപുരം: കേസന്വേഷണത്തിനും രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ. പാസ്പോര്‍ട്ട് അപേക്ഷകള്‍ പരിശോധിക്കുന്നതിനും ഈ സംവിധാനം വിനിയോഗിക്കും. ഇതുവഴി പാസ്പോര്‍ട്ട് ലഭ്യമാകുന്നതിനുള്ള കാലതാമസം കുറയ്ക്കാനാകും. പോലിസിന്‍റെ വിവിധ മേഖലകളില്‍ മറ്റ് സാങ്കേതിക വിദ്യകളും പ്രാവര്‍ത്തികമാക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ മേഖലാ Read More …