തിരുവനന്തപുരത്ത് നിന്ന് തട്ടികൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാളെ ഒരു സംഘം തളിയില്‍ അരശുമൂട് നിന്ന് തട്ടികൊണ്ടു പോയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്ദുവും മറ്റൊരു സംഘവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് സംഭവത്തിന്റെ പിന്നിലെന്നാണ് സൂചന. Read More …

ശബരിമല പ്രചാരണ വിഷയമാക്കും; വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അവകാശമില്ല – കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അവകാശമില്ല. വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ചര്‍ച്ചയായി ഉയര്‍ത്തി കൊണ്ടുവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങള്‍ എന്തെല്ലാമെന്ന് തീരുമാനിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മീഷനല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. ശബരിമല Read More …

സിപിഎം മുരടിച്ചുവെന്നാണ് സ്ഥാനാര്‍ത്ഥി പട്ടിക കാണിക്കുന്നത്; കുമ്മനം

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക ചൂണ്ടിക്കാട്ടുന്നത് പാര്‍ട്ടി മുരടിച്ചുവെന്നാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ചര്‍ച്ച്‌ ആക്‌ട് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകും. കൂടാതെ സിറ്റിംഗ് എംഎല്‍എമാര്‍ രാജിവെച്ച്‌ മത്സരിക്കണമെന്ന് കുമ്മനം പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കുമ്മനം പാഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശബരിമല ഒരു നിമിത്തമാകുമെന്ന് Read More …

പി. ജയരാജന്‍ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി: കോടിയേരി

തിരുവനന്തപുരം: കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥി പി. ജയരാജന്‍ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. പി. ജയരാജന്‍ വീട്ടിനകത്തിരിക്കുമ്ബോഴാണ് അക്രമികള്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ വെട്ടിനുറുക്കിയത്. എറണാകുളത്ത് വിദഗ്ധചികിത്സയിലാണ് അദ്ദേഹത്തിന്റെ അറ്റുതൂങ്ങിയ വലതുകൈ തുന്നിക്കെട്ടിയത്. കണ്ടാല്‍ രണ്ട് കൈയും ശേഷിയുള്ളത് പോലെയേ Read More …

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം കോര്‍പറേറ്റിന് കൈമാറുന്നതിന് പിന്നില്‍ വലിയ അഴിമതി: എ വിജയരാഘവന്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം വന്‍കിട കോര്‍പറേറ്റിന് കൈമാറുന്നതിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. രാജ്യത്ത് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളിലൊന്നായ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. ഇതിന്റെ ഭാഗമായാണ് എല്‍ഡിഎഫ് രാജ്ഭവന് മുന്നില്‍ സത്യഗ്രഹം നടത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ സത്യഗ്രഹം ഉദ്ഘാടനം Read More …

കുമ്മനം തിരുവനന്തപുരത്ത് ചരിത്രം കുറിക്കും; തിരിച്ചുവരവ് കേരളത്തിലെ ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്നും വി മുരളീധരന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജപിക്ക് നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരനെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. കുമ്മനത്തിന്റെ തിരിച്ച്‌ വരവ് കേരളത്തിലെ ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം മണ്ഡലത്തിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ്. തിരുവനന്തപുരത്ത് കുമ്മനം ചരിത്രം സൃഷ്ടിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു. മിസോറാം Read More …

മാവോയിസ്റ്റുകളുടെ ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം ; രമേശ് ചെന്നിത്തല

തിരുവനന്തപുരം : മാവോയിസ്റ്റുകളുടെ ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷം മൂന്നാമത്തെ മാവോയിസ്റ്റാണ് കൊല്ലപ്പെടുന്നത്. അതുകൊണ്ട് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു. മാവോയിസം ഇല്ലാതാക്കുന്നതില്‍ കോണ്‍ഗ്രസിന് അനുകൂല നിലപാടാണെങ്കിലും മാവോയിസ്റ്റുകളെ വെടിവെച്ച്‌ കൊലപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.രൂപേഷിനെ Read More …

തിരുവനന്തപുരത്ത് കുമ്മനം തന്നെ; കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി

തിരുവനന്തപുരം: മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാവും. ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ കുമ്മനത്തിന് ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായി പാര്‍ട്ടി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്‌എസ് ശക്തമായ നിലപാടെടുത്തിരുന്നു. തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ വ്യക്തമായിരുന്നു. 14,501 വോട്ടിനാണ് Read More …