ശബരിമല വിഷയം; പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ ദേവസ്വം ബോര്‍ഡിന് വിലക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. യുവതീപ്രവേശനം നടപ്പാക്കുകയാണ് ബോര്‍ഡിന് മുന്നിലുള്ള പോംവഴിയെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എത്തിയ വിധി കൂടുതല്‍ വ്യക്തത വരുത്തിയെന്നും ദേവസ്വം ബോര്‍ഡിന് നിയമോപദേശം Read More …

സ്ത്രീകളെ തടയില്ല ; ശബരിമലയില്‍ കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കെ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന പ്രസ്താവനയാണ് രമേശ് ചെന്നിത്തല തള്ളിയത്. കെ സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച്‌ നാളെ രാവിലെ യുഡിഎഫ് യോഗം ചേര്‍ന്ന് Read More …

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ തടയും: കെ സുധാകരന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്‌ നേതാവ് കെ.സുധാകരന്‍ രംഗത്ത്. മണ്ഡല, മകരവിളക്ക് കാലത്ത് പ്രായപരിധി ലംഘിച്ച്‌ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ എത്തിയാല്‍ തടയുമെന്ന് സുധാകരന്‍ പറഞ്ഞു. അതേസമയം, ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബഞ്ചിന്‍റെ വിധി നിലനില്‍ക്കുമെന്നും നിയമവശം ആലോചിച്ച്‌ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി Read More …

കിട്ടിയ അവസരത്തില്‍ പിളള ഗോളടിക്കുന്നു; കോലാഹലം അവസാനിപ്പിച്ച്‌ ഭക്തരും പാര്‍ട്ടി പ്രവര്‍ത്തകരും ക്ഷമ കാണിക്കണമെന്ന് വെളളാപ്പളളി

തിരുവനന്തപുരം: ശബരിമല വിഷയം ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളളയ്ക്ക് വീണുകിട്ടിയ അവസരമാണെന്നും അദ്ദേഹം നന്നായി ഗോളടിക്കുന്നുണ്ടെന്നും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ശ്രീധരന്‍പിളള മാന്യനാണ്. ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കാനും നയിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടങ്ങളെയെല്ലാം തന്നെ കണ്ടുകൊണ്ട് ശബരിമലയെ യുദ്ധഭൂമിയാക്കാന്‍ ശ്രമിക്കരുതെന്ന് വെളളാപ്പളളി നടേശന്‍ ഓര്‍മ്മിപ്പിച്ചു. തുറന്നകോടതിയില്‍ കേള്‍ക്കാനുളള തീരുമാനം പുനഃപരിശോധന Read More …

ശബരിമല: സുപ്രീംകോടതി തീരുമാനം സ്വാഗതാര്‍ഹമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിധിയിന്മേലുള്ള പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സ്ത്രീ പ്രവേശനം നടപ്പാക്കുമെന്ന പിടിവാശി മണ്ഡലം മകരവിളക്ക് കാലത്ത് സംസ്ഥാനസര്‍ക്കാര്‍ ഉപേക്ഷിക്കണം. വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതിന്റെ സാങ്കേതികത്വത്തില്‍ സര്‍ക്കാര്‍ കടിച്ചു തൂങ്ങരുത്. ശബരിമലയിലും നാട്ടിലും സംഘര്‍ഷം Read More …

സര്‍ക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാകുമെന്ന് വിശ്വസിക്കുന്നു: ശബരിമല വിഷയത്തില്‍ ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇനിയെങ്കിലും സര്‍ക്കാരിന് വെളിപാടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള.അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് വിധിയെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. ശബരിമല കലാപ ഭൂമിയാക്കിയ മുഖ്യമന്ത്രിയും സി പി എം നേതാക്കളും മാപ്പ് പറയണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വിധി വിശ്വാസികളുടെ വിജയമാണെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. സമരത്തിന്റെ ഭാവിയെക്കുറിച്ച്‌ എന്‍ഡിഎ Read More …

ശബരിമല: തുടര്‍നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ച്‌ തീരുമാനിക്കും-കോടിയേരി

തിരുവനന്തപുരം:  ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജിയുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ച്‌ ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരത്തെയുള്ള സാഹചര്യം മാത്രമാണ് ഇപ്പോഴുമുള്ളത്. ഇതില്‍ എന്തെങ്കിലും വിശദമായി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിച്ച്‌ തീരുമാനമെടുക്കും. സര്‍ക്കാരിന് ഒരു തരത്തിലും പ്രതിസന്ധിയില്ല. ഭരണഘടനാപരമായ കാര്യങ്ങളൊക്കെ പരിശോധിച്ച ശേഷമാണ് Read More …

ദൈവത്തിന്‍റെ വിധി നടപ്പായെന്ന് സനലിന്‍റെ ഭാര്യ

തിരുവനന്തപുരം: ദൈവത്തിന്‍റെ വിധി നടപ്പായെന്നും തനിക്ക് മറ്റൊന്നും പറയാനില്ലെന്നും സനലിന്‍റെ ഭാര്യ വിജി പ്രതികരിച്ചു. ഡിവൈഎസ്പി ഹരികുമാറിന്‍റെ മരണം സംബന്ധിച്ച വാര്‍ത്തയോടായിരുന്നു അവരുടെ പ്രതികരണം. ഹരികുമാറിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്‌ സനല്‍ മരിച്ച സ്ഥലത്ത് വിജിയും ബന്ധുക്കളും നാട്ടുകാരും രാവിലെ ഉപവാസ സമരം തുടങ്ങിയിരുന്നു. സമരം തുടങ്ങി അല്പ സമയത്തിനുള്ളിലാണ് ഡിവൈഎസ്പി ജീവനൊടുക്കിയ വാര്‍ത്ത എത്തിയത്. Read More …