മലയിലേക്ക് അന്യസംസ്ഥാനക്കാരായ ആര്‍എസ്‌എസുകാര്‍ എത്തും, വാശി കാണിച്ചാല്‍ വിവരമറിയുമെന്ന് സുരേന്ദ്രന്‍

സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സംഘര്‍ഷഭരിതമായിരുന്നു ശബരിമല. തുലാമാസ പൂജയ്ക്ക് മലകയറാനെത്തിയ ഒരൊറ്റ യുവതിയേയും പ്രതിഷേധകര്‍ മലചവിട്ടിച്ചിട്ടില്ല. മണ്ഡലകാലത്തും യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും തന്നെയാണ് ബിജെപിയും സംഘപരിവാറും ആവര്‍ത്തിക്കുന്നത്. ഇതിനിടെ ഒരു ദിവസത്തെ പൂജയ്ക്കായി നവംബര്‍ അഞ്ചിന് ശബരിമല നടതുറക്കുമ്പോള്‍ യുവതികളിടെ പ്രവേശനം തടയാന്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് Read More …

ശബരിമലയില്‍ ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കും

തിരുവനന്തപുരം: ശബരിമല നട നവംബര്‍ അഞ്ചിന് തുറക്കുന്ന പശ്ചാത്തലത്തില്‍ ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് സേനയെ നേരത്തെ വിന്യസിക്കുന്നത്. ഐജി എം.ആര്‍. അജിത് കുമാറിനാണ് സന്നിധാനത്തിന്‍റെ ചുമതല. ഐജി അശോക് യാദവിനാണ് പന്പയുടെ ചുമതല.

പട്ടേല്‍ പ്രതിമയുടെ ഉദ്ഘാടനത്തെ ട്രോളി എം.എം.മണി

തിരുവനന്തപുരം: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചതിനു പിന്നാലെ ചടങ്ങിനെ ട്രോളി വൈദ്യുതി മന്ത്രി എം.എം.മണി. പട്ടേല്‍ പ്രതിമ സമര്‍പ്പിക്കപ്പെടുന്ന ഇന്ന് തന്നെയാണ് കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ സമര്‍പ്പണവും എന്നതിനെ മുന്‍നിര്‍ത്തിയാണ് മണിയുടെ പരിഹാസം. ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം എന്ന പരിഹാസ വാക്കുകളോടെയാണ് മന്ത്രിയുടെ പോസ്റ്റ്. Read More …

ബല്‍റാമിന്റേത് നാണം കെട്ട പരാമര്‍ശം, കോണ്‍ഗ്രസ് വിശദീകരണം തേടും

തിരുവനന്തപുരം:രാഹുല്‍ ഈശ്വറിനേയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്‌ത വി.ടി.ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. ഇരുവരെയും പരസ്‌പരം താരതമ്യം ചെയ്‌ത എം.എല്‍.എയുടെ നടപടി തെറ്റാണ്. എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണെന്ന് ബല്‍റാം ഓര്‍‌ക്കണം. അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ട്ടി മാറരുത്. ഇക്കാര്യത്തില്‍ ബല്‍റാമിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ Read More …

സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു; കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ 78.5 കോടി ചെലവില്‍ കുടിവെള്ള പദ്ധതി

തിരുവനന്തപുരം> പശ്ചാത്തല സൗകര്യവികസനത്തിനും ആധുനികസാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഊന്നല്‍ നല്‍കുന്ന സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു. പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുന്ന റോഡുകള്‍, റോഡ് ശൃംഖലകള്‍ക്ക് അന്തര്‍ദേശീയ നിലവാരം, സുരക്ഷിതത്വം ഉറപ്പാക്കുന്ന റോഡുകള്‍, അഴിമതിരഹിതമായ നിര്‍മാണം, സുതാര്യത എന്നിവയാണ് ലക്ഷ്യങ്ങള്‍ നയം നടപ്പാക്കുന്നതിന് എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കും. മരാമത്ത് ഓഡിറ്റ് നിര്‍ബന്ധമാക്കും. സ്ഥലം Read More …

ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയെ അനുകൂലിച്ച്‌ സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വ്യക്തിപരമായ അഭിപ്രായത്തിനൊപ്പം സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് അംഗീകരിച്ചതിലൂടെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് വ്യക്തമായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിലും ബിജപിയിലും ഇത് നടക്കില്ല. Read More …

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. രാവിലെ രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടെത്. അതേസമയം, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണം: കോടിയേരി ബാലകൃഷ്ണന്‍

രാഹുല്‍ ഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധിയാണോ രാഹുല്‍ ഈശ്വറാണോ നേതാവെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളും പുരുഷന്‍മാരും തുല്യരാണ്. അവര്‍ക്ക് എവിടേയും പോകാന്‍ അനുമതിയുണ്ടാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നുമാണ് രാഹുല്‍ പറഞ്ഞത്. എഐസിസിയും രാഹുലിന്റെ നിലപാടിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ Read More …