ശബരിമല വിഷയം; രാഹുല്‍ ഗാന്ധി കെപിസിസിയെ തള്ളി പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി കെപിസിസിയെ തള്ളി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവനയില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സത്രീപ്രവേശനത്തെ അനുകൂലിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും സത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. Read More …
