സംഘപരിവാര്‍ ഭീഷണിയുണ്ട്, താന്‍ കൊല്ലപ്പെട്ടേക്കാം: ആശങ്ക പങ്ക് വച്ച്‌ ലക്ഷ്‌മി രാജീവ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരില്‍ തനിക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി ലക്ഷ്‌മി രാജീവ് രംഗത്തെത്തി. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തനിക്ക് വധഭീഷണിയുണ്ടെന്നും കൊല്ലപ്പെട്ടേക്കാമെന്നും വെളിപ്പെടുത്തി ഇവര്‍ രംഗത്തെത്തിയത്. കവി സച്ചിദാനന്ദനെ ടാഗ് ചെയ്‌ത് കൊണ്ട് ഫേസ്ബുക്കിലാണ് ലക്ഷ്‌മിയുടെ പോസ്‌റ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ Read More …

അമിത് ഷാക്ക് അനുമതി നല്‍കിയത് അത്ഭുതമാണ്; പരിഹാസവുമായി എംഎം മണി

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്ബേ യാത്രക്കാരന്‍ വന്ന് ഇറങ്ങുന്നത് അത്ഭുതകരമാണെന്ന് മന്ത്രി എംഎം മണി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വരവിനെ പരിഹസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അപ്പോള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്ബ് Read More …

ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്. പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലാപ്‌ടോപ് ഹാജരാക്കിയില്ല. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണം ഉത്തരവിട്ടിരുന്നു. ഉത്തരവ് വ്യാജമാണെന്നും ഇത് തെളിയിക്കാനാണ് ലാപ്‌ടോപ് ആവശ്യപ്പെട്ടതെന്നും പൊലീസ് അറിയിച്ചു. കന്യാസ്ത്രീയുടെ പരാതി ഈ ഉത്തരവിന്റെ പകയെന്നാണ് ബിഷപ്പിന്റെ വാദം. ഇന്നും ലാപ്‌ടോപ്പ് നല്‍കാന്‍ ബിഷപ്പ് Read More …

ബിജെപി ദേശീയ അധ്യക്ഷന്‍ എത്തുന്ന ദിവസംതന്നെ സന്ദീപാനന്ദഗിരിയെ വീടോടെ ചുട്ടെരിക്കാന്‍ ശ്രമിച്ചത് യാദൃച്ഛികമല്ല: ഇ. ചന്ദ്രശേഖരന്‍

സ്വാ മി സന്ദീപാനന്ദഗിരിയുടെ വീടിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച്‌ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ കേരളത്തില്‍ എത്തുന്ന ദിവസം തന്നെ ഇതിനായി തിരഞ്ഞെടുത്തത് യാദൃച്ഛികമാകാന്‍ വഴിയില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്ര ധാബോല്‍ക്കറുടെയും ഗൗരിലങ്കേഷിന്റെയും ചിന്തകള്‍ക്കും വാക്കുകള്‍ക്കും മുന്നില്‍ ഉത്തരം മുട്ടിയ വെറുപ്പിന്റെ രാഷ്ട്രീയക്കാര്‍ Read More …

ശബരിമലയില്‍ പോകും, വിവാദങ്ങളില്‍ പ്രതികരണവുമായി എ.ബി.വി.പി നേതാവ് ശ്രീ പാര്‍വതി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ എ.ബി.വി.പി നേതാവായ ആറ്റിങ്ങല്‍ സ്വദേശി ശ്രീ പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ യുവതി കുടുംബ സമേതം ശബരിമലയില്‍ പോകുമെന്ന പരാമര്‍ശം വിവാദമാവുകയും ചെയ്‌തു. ആര്‍.എസ്.എസ് പ്രചാരണ മാദ്ധ്യമമായ കേസരിയിലും ശ്രീപാര്‍വതിയുടെ നിലപാട് പ്രസിദ്ധീകരിച്ചിരുന്നു.സംഭവത്തിന് പിന്നാലെ സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് Read More …

ഇത് ചെറുത്… അമിത് ഷാ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിനെ കളിയാക്കി മണിയാശാന്‍

തിരുവനന്തപുരം: ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച്‌ മന്ത്രി എം.എം.മണി രംഗത്തെത്തി. അമിത് ഷാ കണ്ണൂരില്‍ ഇറങ്ങുന്നുവെന്ന് കേട്ടപ്പോള്‍ അത്ഭുതം തോന്നി. കാരണം ഉദ്ഘാടനം കഴിയാത്ത വിമാനത്താവളത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കാത്ത ഒരാള്‍ക്ക് ഇറങ്ങാന്‍ അനുവാദം കൊടുക്കണമെങ്കില്‍ അത് അത്ഭുതം തന്നെയാണ്. ഇത്‌ Read More …

ആക്രമണം സാംസ്കാരിക ഫാസിസമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം സാംസ്കാരിക ഫാസിസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍ സ്വരങ്ങളെ ഈ രീതിയില്‍ ആക്രമിക്കുക എന്നത് സംഘപരിവാര്‍ സംഘടനകളുടെ രീതിയാണ്. അതാണ് ഇവിടെയും സംഭവിച്ചത്. സ്വാമിയുടെ നിലപാടുകളെ സംഘപരിവാര്‍ സംഘടനകള്‍ എതിര്‍ത്തിരുന്നു. അക്രമം മുന്‍കൂട്ടി മനസിലാക്കാന്‍ സംസ്ഥാനത്തെ ഇന്‍റലിജന്‍സ് Read More …

സംഘപരിവാര്‍ എന്ത്‌ ക്രൂരതയും ചെയ്യുമെന്നതിന്റെ തെളിവ്: കോടിയേരി

തിരുവനന്തപുരം>മതനിരപേക്ഷ ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ സംഘപരിവാര്‍ എന്ത്‌ ക്രൂരതയും ചെയ്യുമെന്നതിന്റെ തെളിവാണ്‌ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്‌ നേര്‍ക്ക്‌ നടന്ന അക്രമമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. ശബരി മലയിലെ സ്‌ത്രീപ്രവേശനത്തില്‍ ഉള്‍പ്പെടെ ഭരണഘടനയ്‌ക്ക്‌ അനുസൃതമായും മതനിരപേക്ഷതയിലൂന്നിയും നിലപാടെടുത്ത ആത്മീയവ്യക്തിത്വമാണ്‌ സ്വാമി സന്ദീപാനന്ദഗിരി. അദ്ദേഹത്തെ വകവരുത്തുകയെന്ന ഉദ്ദേശത്തോടെയാണ്‌ ഇരുളിന്റെ മറവില്‍ ആശ്രമത്തിലെ Read More …