സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമം; ശ്രീധരന്‍ പിള്ള മറുപടി പറയണം എന്ന് കടകംപള്ളി

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള മറുപടി പറയണം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്ദീപാന്ദഗിരിയുടെ ആശ്രമം സന്ദര്‍ശിത്തതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആര്‍എസ്‌എസിനും ബിജെപിക്കും പ്രകോപനം ഉണ്ടാക്കുന്ന എന്ത് പെരുമാറ്റമാണ് സന്ദീപാനന്ദഗിരിയില്‍ നിന്നും ഉണ്ടായത് എന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കണം. അദ്ദേഹത്തിന്റെ അനുചരന്മാരാണ് ഇന്നലെ അര്‍ദ്ധരാത്രി Read More …

സന്ദീപാനന്ദ ഗിരിക്കെതിരായ ആക്രമണം: കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. സിറ്റി പോലീസ് കമ്മീഷണര്‍ സി.പ്രകാശിനാണ് അന്വേഷണ ചുമതലയെന്നും അദ്ദേഹത്തോട് സ്ഥലം സന്ദര്‍ശിച്ച്‌ പ്രാഥമിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഹ്റ അറിയിച്ചു.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; 2 കാറുകള്‍ കത്തിച്ചു

തിരുവനന്തപുരം:  ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ സംസാരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ അജ്ഞാതരായ അക്രമികള്‍ ആക്രമണം നടത്തി. ആശ്രമത്തിലെ രണ്ട് കാറുകള്‍ കത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആശ്രമത്തിന് മുന്നില്‍ റീത്തും വച്ചിട്ടുണ്ട്. തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം Read More …

രാഹുല്‍ ഈശ്വറല്ല രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് നേതാവ്; ഓര്‍മിപ്പിച്ച്‌ ബല്‍റാം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കെപിസിസി നേതൃത്വത്തിന്‍റെ നിലപാടിനെ ട്രോളി വി.ടി.ബല്‍റാം എംഎല്‍എ രംഗത്ത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്നാണ് തന്‍റെ നിലപാടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വലിയൊരു വിഭാഗം അയ്യപ്പഭക്തരുടെ വികാരങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് നിലപാടെടുക്കേണ്ടി വരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഉത്തരവാദിത്വം താന്‍ മനസിലാക്കുന്നു. പ്രകോപനങ്ങള്‍ കൊണ്ട് മതേതര കേരളത്തെ Read More …

ബാര്‍ കോഴകേസ് തുടരന്വേഷണം വൈകുന്നു, വി.എസ് ഹൈക്കോടതിലേക്ക്

തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി വേണമെന്ന വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌താണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനും മുമ്ബുണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താന്‍ കോടതിയെ സമീപിക്കുന്നതെന്നും, അതിനു ശേഷം Read More …

അധികാരം തന്ത്രിക്ക് തന്നെ : കെ.സുരേന്ദ്രന്‍, നിലയ്‌ക്കലില്‍ നടന്നത് പൊലീസ് ഗൂഢാലോചന

തിരുവനന്തപുരം: ആചാരം മുടങ്ങിയാല്‍ ശബരിമല നട അടച്ചിടാന്‍ തന്ത്രിക്ക് അധികാരമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ കേരള കൗമുദി ഫ്ലാഷിനോട് പറഞ്ഞു. നട അടച്ചാല്‍ നോട്ടീസ് പോലും നല്‍കാതെ തന്ത്രിയെ പിരിച്ചുവിട്ട് പകരം മറ്റൊരു തന്ത്രിയെ ദേവസ്വം ബോര്‍ഡിന് നിയമിക്കാനാവുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനുമായ Read More …

ശബരിമല തീര്‍ഥാടന കാലത്ത് സമഗ്ര പാക്കേജുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച്‌ കൊച്ചി വിമാനത്താവളത്തില്‍നിന്നും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും കെഎസ്‌ആര്‍ടിസി പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. നെടുമ്ബാശേരിയില്‍നിന്നുള്ള എസി വോള്‍വോ ബസുകള്‍ക്ക് 1500 രൂപയാണ് ചാര്‍ജ്. ചെങ്ങന്നൂരില്‍നിന്ന് 900 രൂപയുമാണ് ചാര്‍ജ് ഈടാക്കുന്നത്. പമ്ബ-നിലയ്ക്കല്‍ റൂട്ടില്‍ പരിസ്ഥിതി സൗഹൃദ ഇലക്‌ട്രിക് ബസുകളും സര്‍വീസ് നടത്തും. പമ്ബയിലും നിലയ്ക്കലിലും 15 ടിക്കറ്റ് കൗണ്ടറുകളും കെഎസ്‌ആര്‍ടിസി Read More …

എ സ് .എസ്.എ ല്‍ .സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇതവണ ഒന്നിച്ച്‌

തിരുവനന്തപുരം : എ സ് .എസ്.എ ല്‍ .സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇതവണ മുതല്‍ ഒന്നിച്ച്‌ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ഉത്തരവിറക്കി .അര്‍ധവാര്‍ഷിക പരീക്ഷകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ പരീക്ഷ ഒന്നിച്ചു നടത്തുക . അര്‍ധവാര്‍ഷിക പരീക്ഷ ഒന്നിച്ചു നടത്തുന്നതിലൂടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ടാകാവുന്ന ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ Read More …