ശബരിമല സ്ത്രീപ്രവേശനം; ബിജെപി സമുദായവത്കരിക്കുന്നുവെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ ബിജെപിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വിധിയെ മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയും സംഘപരിവാര്‍ സംഘടനകളും വിഷയത്തെ സമുദായവത്കരിക്കുകയും രാഷ്ട്രീയവത്കരിക്കുകയുമാണെന്നും ആര്‍എസ്‌എസും ബിജെപിയുടെ കേന്ദ്ര നേതൃത്വത്തവും ആദ്യം വിധിയെ സ്വാഗതം ചെയ്തവരാണെന്നും വിധി എത്തിയതിനു ശേഷം സ്ഥിതിഗതികള്‍ എന്തുകൊണ്ട് മുഖ്യമന്ത്രി വിലയിരുത്തുന്നില്ലെന്നും Read More …

അ​റ​ബി​ക്ക​ട​ലി​ല്‍ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റി​ന് സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ജാ​ഗ്ര​താ നി​ര്‍​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ന്‍റെ പ​ടി​ഞ്ഞാ​റ്-​തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ലാ​യി രൂ​പ​പ്പെ​ട്ട ചു​ഴ​ലി​ക്കാ​റ്റ് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ത് പ​ടി​ഞ്ഞാ​റ്-​വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച്‌ അ​ടു​ത്ത 5 ദി​വ​സ​ങ്ങ​ളി​ല്‍ തെ​ക്ക​ന്‍ ഒ​മാ​ന്‍, യ​മ​ന്‍, തീ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​കി​ഴ​ക്ക്- മ​ധ്യ​കി​ഴ​ക്കു ഭാ​ഗ​ങ്ങ​ളി​ല്‍ 40 മു​ത​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റു​വീ​ശാ​ന്‍ Read More …

കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം; തീരദേശത്ത് അതീവജാഗ്രത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ മദ്ധ്യ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലായി രൂപപ്പെട്ട ചുഴലി 18 കിലോ മീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പടിഞ്ഞാറ്- Read More …

വൈകിവന്ന വിവേകമാണെങ്കിലും അനുമതി റദ്ദാക്കിയത് ഉചിതമായ തീരുമാനം; ബ്രൂവറി ഡിസ്റ്റിലറി വിഷയത്തില്‍ വി എം സുധീരന്‍

തിരുവനന്തപുരം:  വൈകിവന്ന വിവേകമാണെങ്കിലും ബ്രൂവറി ഡിസ്റ്റിലറി അനുമതി റദ്ദാക്കിയത് ഉചിതമായ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ദുര്‍ബലമായ വാദമുഖങ്ങള്‍ നിരത്തി ഇക്കാര്യത്തിലെ ഉത്തരവുകളെ ന്യായീകരിക്കാന്‍ വിഫലശ്രമങ്ങള്‍ നടത്തിയെങ്കിലും അതുമായി മുന്നോട്ടുപോകാനാകില്ലെന്ന് വന്നപ്പോഴാണ് ഈ പിന്‍വാങ്ങലിന് മുഖ്യമന്ത്രി നിര്‍ബന്ധിതനായതെന്നും അദ്ദേഹം പറഞ്ഞു. വിവാദമായതോടെ തെറ്റുതിരുത്തിയ ഈ നടപടി ഏതുകാര്യത്തിലും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാരിനൊരു പാഠമാകേണ്ടതാണ്. ജനങ്ങളെ മദ്യം Read More …

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കും ;കോണ്‍ഗ്രസ്സിന്റെത് ഇരട്ടത്താപ്പാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ബിജെപിയുടെ സമരം ശക്തമാണ്. ഏതൊക്കെ ശക്തികള്‍ എതിര്‍ത്താലും ശബരിമലയെ സംരക്ഷിക്കുമെന്ന് ബിജെപി പ്രതിജ്ഞ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.രാഷ്ട്രീയ ദുരുദേശത്തോടെയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. വിശ്വാസം സംരക്ഷിക്കുന്നതിനായി പ്രതിരോധനിര സൃഷ്ടിക്കാന്‍ ബിജെപി Read More …

ബ്രൂവറി ഡിസ്റ്റലറി ഇടപാടിന് പിന്നില്‍ ബിനാമി കമ്ബനികള്‍: രമേശ് ചെന്നിത്തല

തിരുവനന്തപുരം:  ഡിസ്റ്റലറി ബ്രൂവറി ഇടപാടിന് പിന്നില്‍ ബിനാമി കടലാസ് കമ്ബനികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രഥമ ദൃഷ്ട്യ ഈ ഇടപാടില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ബ്ലാക്ക് ലിസ്റ്റില്‍ പെട്ട ചക്ര ഡിസ്റ്റലറീസിനും, വ്യാജ മേല്‍വിലാസമുള്ള പവര്‍ ഇന്‍ഫ്രാടെക്കിനും സര്‍ക്കാര്‍ അനുമതി നല്‍കിയത്. വലിയ അഴിമതിയുടെ പിന്നാമ്ബുറ കഥകളാണ് ഇതിലൂടെ പുറത്ത് വരുന്നത്. 1999 ന് ശേഷം Read More …

ശബരിമല സ്ത്രീപ്രവേശനം : ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ആര്‍എസ്‌എസും ബിജെപി സംസ്ഥാന നേതൃത്വവും സ്വീകരിച്ച നിലപാടിനെതിരെയാണ് പ്രതിഷേധം. ഹിന്ദുവികാരം മാനിക്കാതെ വിധിക്കെതിരെ പ്രക്ഷോഭത്തിന് ഇറങ്ങാന്‍ നേതൃത്വം വൈകിയെന്നും സംസ്ഥാന നേതൃത്വം ആര്‍എസ്‌എസിന് കീഴ്‌പ്പെട്ടുവെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. സ്ത്രീപ്രവേശനത്തെ ന്യായീകരിച്ച്‌ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനം Read More …

ഇനി ലൈസന്‍സ് പുതുക്കല്‍ വിരല്‍ തുമ്പില്‍

തിരുവനന്തപുരം : ഇനി ലൈസന്‍സ് പുതുക്കല്‍ വിരല്‍ തുമ്ബില്‍. ഇടനിലക്കാരില്ലാതെ ആര്‍ടിഒ ഓഫിസിന്റെ നീണ്ട ക്യൂ നില്‍ക്കാതെ ഇനി നമുക്ക് സ്വയം തന്നെ ലൈസന്‍സ് പുതുക്കാവുന്ന പദ്ധതിയുമായാണ് മോട്ടര്‍ വാഹന വകുപ്പ് എത്തിയിരിക്കുന്നത്. മോട്ടര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അപേക്ഷ Read More …