ശബരിമല സ്ത്രീപ്രവേശനം: വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുനപരിശോധന ഹര്‍ജിയുടെ സാധ്യതകള്‍ പരിശോധിക്കാതെ തുടര്‍ നടപടികള്‍ സ്വീകരിക്കരുത്. കോടതിവിധി ഉയര്‍ത്തിയ ജനവികാരം കൂടി കണക്കിലെടുത്ത് ഒരു തീരുമാനം എടുക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു.

‘സിപിഐഎമ്മിലെ ഉന്നത നേതാവിന്റെ മകനാണ് ഒരു പദ്ധതിയുടെ മാനേജര്‍’: ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിലെ ഉന്നത നേതാവിന്റെ മകനാണ് ഒരു പദ്ധതിയുടെ മാനേജരെന്നും കിന്‍ഫ്രയിലെ സ്ഥലം ലഭിച്ചത് ഈ സ്ഥാപനത്തിനാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഡിസ്റ്റിലറി അനുവദിക്കേണ്ടെന്ന 1999ലെ ഉത്തരവ് ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഡിസ്റ്റിലറി അനുവദിക്കണമെന്ന ശ്രീചക്രയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. ആ കമ്ബനിക്കാണ് സര്‍ക്കാര്‍ Read More …

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നും നിര്‍ണ്ണായക വിധി വന്നതിന് പിന്നാലെ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍. ശബരിമലയില്‍ സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മാത്രമല്ല ദര്‍ശനത്തിനായി ഡിജിറ്റല്‍ ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. പമ്ബ- സന്നിധാനം പാതയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കും. നിലയ്ക്കല്‍-പമ്ബ Read More …

മദ്യഫാക്ടറികള്‍: പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഒന്നെന്നായി പൊളിയുന്നു

സംസ്ഥാനത്ത് മദ്യഫാക്ടറികള്‍ അനുവദിച്ചതിനെ ചൊല്ലിയുളള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഒന്നെന്നായി പൊളിയുന്നു. സംസ്ഥാനത്ത് ഇനി മദ്യഫാക്ടറികള്‍ തുടങ്ങേണ്ടതില്ലെന്ന് 1999ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു എന്ന വാദം തെറ്റ്. അത്തരത്തില്‍ ഒരു ഉത്തരവ് 1999 ലെ മന്ത്രിസഭാ യോഗതീരുമാനം ആയി ഇറങ്ങിയിട്ടില്ല. മദ്യഫാക്ടറികള്‍ തുടങ്ങാന്‍ താല്‍പര്യമറിയിച്ച്‌ അന്നത്തെ സര്‍ക്കാര്‍ മുന്‍പാകെ ലഭിച്ച110 അപേക്ഷകളുടെ മുന്‍ഗണനാ ക്രമം തീരുമാനിക്കാനാണ് നികുതി Read More …

വയലനിസ്റ്റ് ബാലാഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍!! മകള്‍ മരിച്ചു, ഭാര്യയ്ക്ക് ഗുരുതര പരിക്ക്

പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ബാലഭാസ്ക്കറിന്റെ രണ്ടു വയസ്സുകാരിയായ മകള്‍ തേജസ്വി ഭാസ്‌ക്കര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ബാലഭാസ്ക്കര്‍, ഭാര്യ ലക്ഷ്മി ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച്‌ പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്. തൃശൂരില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങി വരുമ്ബോഴാണ് കാര്‍ അപകടത്തില്‍പ്പെടുന്നത്. നിയന്ത്രണം വിട്ട് Read More …

ജനവഞ്ചനയും കൊള്ളയും അഴിമതിയുമാണ് മോദി കൈമുതലാക്കിയിരിക്കുന്നതെന്ന് കോടിയേരി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവഞ്ചനയും കൊള്ളയും അഴിമതിയും കൈമുതലാക്കിയ മോദി ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മോദി ഈ നാട്ടിലെ കൊള്ളക്കാരനാണെന്ന് റാഫേല്‍ വിമാന അഴിമതിയിലൂടെ എല്ലാവര്‍ക്കും വ്യക്തമായി. ബൊഫോഴ്‌സ് കുംഭകോണമുണ്ടായപ്പോള്‍ ‘ഗലീഗലീമേം ചോര്‍ഹെ, രാജീവ് ഗാന്ധി ചോര്‍ ഹെ’ എന്നായിരുന്നു രാജ്യം Read More …

സാലറി ചലഞ്ച് പൂര്‍ണ പരാജയമെന്ന് തെളിഞ്ഞു: ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെ ഉദ്യേഗസ്ഥര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭീഷണിയും അധികാരവും ഉപയോഗിച്ച്‌ ജീവനക്കാരെ തങ്ങളുടെ വരുതിയിലാക്കാമെന്നുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് കനത്ത തിരിച്ചടി ജീവനക്കാര്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സാലറി ചലഞ്ചില്‍ പങ്കെടുത്ത ജീവനക്കാരുടേതായുള്ള സര്‍ക്കാരിന്റെ കണക്കുകള്‍ എല്ലാം പച്ചക്കള്ളമാണ്. സെക്രട്ടറിയേറ്റില്‍ മാത്രം ഏതാണ്ട് 1500 പേര്‍ വിസമ്മത Read More …

പവര്‍ കട്ട് ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് എം എം മണി

തിരുവനന്തപുരം: കേരളത്തില്‍ പവര്‍കട്ട് ഒഴിവാക്കാനുള്ള വേണ്ട നടപടികള്‍ ഉടന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി. 380 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. കേന്ദ്ര പൂളില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതി പൂര്‍ണമായും ലഭിക്കുന്നില്ലെന്നും എം എം മണി വ്യക്തമാക്കി. അതേസമയം ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ് സര്‍ചാര്‍ജുകളെന്ന് വൈദ്യുതി ബോര്‍ഡ് പറഞ്ഞു. Read More …