പ്രളയക്കെടുതി: ധനസഹായത്തിന് പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: പ്രളയ ദുരന്തബാധിതര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തിര ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറം പൂരിപ്പിച്ച്‌ നല്‍കേണ്ടതില്ല. അതാത് പ്രദേശത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ ദുരിത ബാധിതരെ കണ്ടെത്തി അവര്‍ക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.ഇത് പൂര്‍ത്തിയായി വരികയാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. ചിലയിടങ്ങളില്‍ ഫോട്ടോ പതിപ്പിച്ചതും അല്ലാത്തതുമായ അപേക്ഷാ ഫോമുകളുടെ പേരില്‍ ജനങ്ങളില്‍ നിന്നും Read More …

കെഎസ്‌ആര്‍ടിസി 250 ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം : സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്‌ആര്‍ടിസി 250 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്ന് താത്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പ്രളയത്തില്‍ നിരവധി ജില്ലകളിലെ സര്‍വീസുകള്‍ മുടങ്ങിയതോടെ വലിയ സാമ്ബത്തിക പ്രതിസന്ധിയാണ് കെഎസ്‌ആര്‍ടിസി നേരിടുന്നത്. കൂടാതെ നാല്‍പതോളം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെയാണ് പിരിച്ചു വിടല്‍. കെഎസ്‌ആര്‍ടിസി നഷ്ടത്തിലാണെന്നും അതുകൊണ്ട് ജീവനക്കാരെ പിരിച്ചുവിടാതെ Read More …

ഇന്ധനവില വര്‍ദ്ധനവ് കേരളത്തിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും: ചെന്നിത്തല

തിരുവനന്തപുരം: പെട്രോള്‍,​ ഡീസല്‍,​ പാചക വാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതെല്ലാം തന്നെ വിലക്കയറ്റം രൂക്ഷമാക്കും. പ്രളയത്തിന് പിന്നാലെ കടകളില്‍ അവശ്യസാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ Read More …

ബാങ്ക് അക്കൗണ്ട് വിവരങ്ങളില്ല; അടിയന്തര ധനസഹായം വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്കായുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നതായി പരാതി. ഇതനുസരിച്ച്‌ 10000 രൂപയാണ് പ്രളയത്തില്‍പ്പെട്ടവര്‍ക്കായി നല്‍കുന്നത്. ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കുന്നതിനാല്‍ പലര്‍ക്കും ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ല. ലക്ഷക്കണക്കിന് പേര്‍ക്കാണ് അടിയന്തര ധനസഹായം ഇതുവരെയും ലഭിക്കാത്തത്. പ്രളയത്തില്‍ പലരുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ നശിച്ചുപോയതാണ് ഇതിന് കാരണം. ധനസഹായം നല്‍കുന്ന Read More …

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനം

തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു.

എല്ലാ അംഗങ്ങളും സംസാരിച്ച നിയസഭാ സമ്മേളനം ഇതുവരെ ഉണ്ടായിട്ടില്ല; എംഎല്‍എമാരെ ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച്‌ കാനം

തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ റാന്നി എംഎല്‍എ രാജു എബ്രഹാം, ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ എന്നിവരെ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തെ ന്യായീകരിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാം അംഗങ്ങളും സംസാരിച്ച നിയമസഭാ സമ്മേളനം ഇതുവരെ ഉണ്ടായിട്ടില്ല എന്നതായിരുന്നു ഈ വിഷയത്തില്‍ പ്രതികരിക്കവെ കാനം പറഞ്ഞത്. നിയസഭയില്‍ Read More …

ആരെങ്കിലും ആവശ്യപ്പെടുന്നതിന് മുമ്ബ് ദുരിതാശ്വാസ നിധിയിലേക്ക് ശമ്ബളം നല്‍കിയത് താനാണെന്ന് ചെന്നിത്തല

വിമര്‍ശനങ്ങളോട് അസഹിഷ്‌ണുക്കളായിട്ട് കാര്യമില്ലെന്നും സര്‍ക്കാരിന്റെ വീഴ്‌ചകള്‍ നിരന്തരം ചൂണ്ടിക്കാട്ടുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരെങ്കിലും ആവശ്യപ്പെടുന്നതിന് മുമ്ബുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്ബളം നല്‍കിയത് താനാണെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ ചെന്നിത്തല കുറിച്ചു. സംഭാവനയായി ലഭിക്കുന്ന കോടികള്‍ മുതല്‍ നാണയത്തുട്ട് വരെ പ്രത്യേക ഹെഡിലേക്കു മാറ്റണമെന്നും, ഓഖി ദുരന്തത്തില്‍ ലഭിച്ച തുകയില്‍ Read More …

പ്രളയ ദുരിതത്തിലും കെഎസ്‌എഫ്‌ഇയുടെ പിടിച്ചുപറി തുടരുകയാണെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനം പ്രളയ ദുരിതത്തിന്‍റെ കെടുതികള്‍ അനുഭവിക്കുന്പോഴും ധനവകുപ്പിന്‍റെ കീഴിലുള്ള കെഎസ്‌എഫ്‌ഇ ജനങ്ങളില്‍ നിന്നും പിടിച്ചുപറി നടത്തുകയാണെന്ന് പി.സി.ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. വായ്പകള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്പോഴാണ് സര്‍ക്കാരിന്‍റെ കീഴിലെ സ്ഥാപനം ഇത്തരത്തില്‍ പെരുമാറുന്നത്. അവര്‍ ജപ്തിയും സമാന നടപടികളും തുടരുകയാണെന്നും ധനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് മാത്രമല്ല, ചെറുകിട വ്യാപാര മേഖലയ്ക്കും Read More …