ദുരിതമുഖത്തെ ചിലരുടെ പ്രവര്‍ത്തനം എടുത്ത് പറഞ്ഞ് തോമസ് ഐസക്ക്

തിരുവനന്തപുരം : കേരളം കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ ദുരന്തമായിരുന്നു നമ്മള്‍ നേരിട്ടത്. എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് കേരളത്തെ താങ്ങിനിര്‍ത്തിയത്. പ്രളയക്കെടുതിയില്‍ നിന്ന് കരകയറിയ കേരളം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. അതിനിടയില്‍ ദുരിതമുഖത്തെ ചിലരുടെ പ്രവര്‍ത്തനം എടുത്ത് പറഞ്ഞ് നന്ദി അറിയിച്ചിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച്‌ വാചാലനായത്. ദുരിതമുഖത്തെ Read More …

ദുരിതാശ്വാസ സാമഗ്രികളെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കി

ധനമന്ത്രി പീയുഷ് ഗോയല്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അയ്‌ക്കുന്നവയ്ക്ക് ഐ.ജി.എസ്.ടിയും ഒഴിവാക്കും. വിദേശത്തുനിന്ന് അയക്കുന്ന സഹായങ്ങള്‍ക്ക് കസ്റ്റംസ് ഇളവ് നല്‍കാത്തതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. വന്‍തുക നികുതിയായി നല്‍കാനാവാത്തതിനാല്‍ ലോഡ് കണക്കിന് സാധനങ്ങള്‍ കെട്ടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രതിസന്ധി രാജീവ് ചന്ദ്രശേഖര്‍ എം.പി കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ Read More …

സംസ്ഥാന സര്‍ക്കാരിന്റേത് മികച്ച ഏകോപനം: ദക്ഷിണ കരസേനാ മേധാവി

തിരുവനന്തപുരം: പ്രളയ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണ് ഏകോപിപ്പിക്കുന്നതെന്ന് ദക്ഷിണ കരസേന മേധാവി ലെഫ് ജനറല്‍ ഡി ആര്‍ സോണി പറഞ്ഞു. സേനാവിഭാഗങ്ങളുടേതടക്കം എല്ലാ ഏജന്‍സികളുടേയും യോജിച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. രക്ഷാ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞതായും സോണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും ദുര്‍ഘടവും പ്രയാസമേറിയതുമായ രക്ഷാ പ്രവര്‍ത്തനങ്ങളാണ് ഒരാഴ്ചയായി നടന്നത്. Read More …

പ്രളയ കെടുതിയില്‍ കഴിയുന്നവര്‍ക്ക് സഹായഹസ്തവുമായി തെലുങ്കാന ഉപ മുഖ്യമന്ത്രി

ഹൈദ്രബാദ് : പ്രളയക്കെടുതിയില്‍ കഴിയുന്നവര്‍ക്ക് കൈത്താങ്ങായി തന്റെ ഒരുമാസത്തെ ശമ്ബളം മുഴുവന്‍ നല്‍കി കൊണ്ട് തെലുങ്കാന ഉപ മുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലി.കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 കോടിയുടെ ചെക്കാണ് തെലുങ്കാന ആഭ്യന്തര വകുപ്പ് മന്ത്രി നയനി നര്‍ഷിമ റെഡ്ഡി കൈമാറിയത് . അതോടൊപ്പം കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി 205 കോടിയുടെ ശുദ്ധീകരണ മെഷീനുകളും നല്‍കി Read More …

നാളെ മുതല്‍ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ഓടിത്തുടങ്ങും

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിച്ചു. സംസ്ഥാനത്ത് ഉടനീളമുള്ള മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളും നാളെ മുതല്‍ ഓടിത്തുടങ്ങും. ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിയിതിനെ തുടര്‍ന്ന് ഇവിടെ പൂര്‍ണമായും ഗതാഗതം പുനഃരാരംഭിച്ചു. ആലുവ മാര്‍ത്താണ്ഡം പാലം വഴിയാണ് വാഹനങ്ങള്‍ തൃശൂരിലേക്ക് പോകുന്നത്. കെഎസ്‌ആര്‍ടിസി ബസുകളും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നു Read More …

പ്രളയക്കെടുതി; സ്‌കൂളുകള്‍ വഴി നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് നഷ്ടപ്പെട്ട എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ സ്‌കൂളുകള്‍ വഴി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഇതിനു വേണ്ടി സ്‌കൂളുകളില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ പുസ്തകങ്ങള്‍ നല്‍കുമെന്നും പുസ്തകങ്ങള്‍ അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. പ്രളയം മൂലം പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് അവസരം നല്‍കും. Read More …

മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും പ്രതിദിനാടിസ്ഥാനത്തില്‍ 3000 രൂപയും നല്‍കും

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സ്വമേധയാ മുന്നോട്ട് വന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടിന് ചെലവായ ഇന്ധനവും പ്രതിദിനം 3000 രൂപ എന്ന നിരക്കിലും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടുകള്‍ക്ക് കേടുപാട് പറ്റുകയോ തകരുകയോ ചെയ്തിട്ടുണ്ട്. ഇതിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. രക്ഷാപ്രവര്‍ത്തനത്തിന് കൊണ്ടുവന്ന Read More …

കേന്ദ്രത്തിനെ മറികടന്ന് യു.എന്‍ സഹായം ? മുഖ്യമന്ത്രിക്ക് കത്തയച്ച്‌ ഐക്യരാഷ്ട്രസഭ

തിരുവനന്തപുരം: 2000 കോടി അടിയന്തര സഹായം ചോദിച്ചപ്പോള്‍ 500 കോടിയില്‍ ഒതുക്കിയ കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായി ഐക്യരാഷ്ട്ര സഭ ! കേരളം ആവശ്യപ്പെട്ടാല്‍ പ്രളയത്തില്‍ അകപെട്ടവരുടെ പുനരധിവാസത്തിന് സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭ റസിഡന്റ് കമ്മീഷണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 17 ന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഈ വാഗ്ദാനം. കേരളം ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ആവശ്യമായ സഹായം Read More …