സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകര്‍ വാങ്ങുന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നല്‍കുന്നത് ലക്ഷങ്ങള്‍. സിറ്റിങ് ഫീസിനേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇവര്‍ വാങ്ങുന്നത്. അഞ്ച് ലക്ഷം രൂപ മുതല്‍ അഭിഭാഷകര്‍ ഒരു സിറ്റിങിന് വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതിയിലെ സ്വകാര്യ അഭിഭാഷകര്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കിയത് വിവാദമായിരുന്നു.

എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും സാമൂഹ്യമായി ബഹിഷ്‌കരിക്കണം;തോമസ് ഐസക്

തിരുവനന്തപുരം : യാതൊരു ജനാധിപത്യവിനിമയത്തിനും യോഗ്യതയില്ലാത്ത എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും സാമൂഹ്യമായി ബഹിഷ്‌കരിക്കണമെന്ന് മന്ത്രി തോമസ് ഐസക്. ഫേയ്‌സ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇനി തീരുമാനം സമൂഹത്തിന്റേതാണ്. യാതൊരു ജനാധിപത്യവിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനല്‍ സംഘമാണ് പോപ്പുലര്‍ ഫ്രണ്ട്. തങ്ങളെ മതതീവ്രവാദികളെന്ന് ആക്ഷേപിക്കുന്നുവെന്നാണ് എസ്ഡിപിഐക്കാരുടെ പരാതി. അതേ, പോപ്പുലര്‍ ഫ്രണ്ടും Read More …

അഭിമന്യു വധം കാമ്ബസ് രാഷ്ട്രീയത്തിലെ ഏകാധിപത്യ പ്രവണതയ്ക്കേറ്റ തിരിച്ചടിയെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്നു അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ എസ്‌എഫ്‌ഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തെ കാമ്ബസ് രാഷ്ട്രീയത്തിലെ ഏകാധിപത്യ പ്രവണതയ്ക്കേറ്റ തിരിച്ചടിയാണ് അഭിമന്യുവിന്‍റെ കൊലപാതകമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍‌ ആരോപിച്ചു. കൊലപാതകത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും തീവ്രവാദത്തെ നിയമംകൊണ്ട് നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമനിലതെറ്റിയ കൂട്ടങ്ങളാണ്‌ അവര്‍; കുത്തിക്കൊന്നിട്ട്‌ ന്യായം പറയുന്നോ : മജീദ്‌ ഫൈസിക്ക്‌ മറുപടിയായി സ്വരാജ്‌

ഒരു വിദ്യാര്‍ത്ഥിയെ പിടിച്ചുനിര്‍ത്തി കുത്തിക്കൊന്നിട്ട്‌ ന്യായം പറയാന്‍ നില്‍ക്കുന്നവരെ അറപ്പോടെ ആട്ടിയകറ്റുകയാണ്‌ വേണ്ടതെന്ന്‌ എം സ്വരാജ്‌ എംഎല്‍എ. നൂറുകണക്കിന്ന്‌ എസ്‌എഫ്‌ഐക്കാര്‍ ആക്രമിച്ചപ്പോള്‍ സ്വയരക്ഷയ്‌ക്കുവേണ്ടിയാണ്‌ കുത്തിയതെന്ന്‌ പറയുന്നവര്‍ ഏത്‌ കാലത്തിലാണ്‌ ജീവിക്കുന്നത്‌. അഭിമന്യുവിനെ കുത്തികൊന്നത്‌ ഏകപക്ഷീയമായിതന്നെയാണ്‌. സംഘര്‍ഷമുണ്ടാകുമ്ബോള്‍ രണ്ടുഭാഗത്തും പരിക്കുണ്ടാവില്ലെ. ഇവിടെ അതില്ലല്ലോ. കോളേജില്‍ പോകുന്നവര്‍ കത്തിയുംകൊണ്ടാണോ പോകുന്നതെന്നും എസ്‌ഡിപിഐ സംസ്‌ഥാന പ്രസിഡന്റ്‌ മജീദ്‌ ഫൈസിക്ക്‌ മറുപടിയായി Read More …

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി. ലക്ഷദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫി​ല്‍​നി​ന്നു ഗ​വാ​സ്ക​റെ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫി​ല്‍​നി​ന്നു ഗ​വാ​സ്ക​റെ മാ​റ്റി. ഗ​വാ​സ്ക​റി​നെ എ​സ്‌എ​പി ക്യാ​ന്പി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. തൊ​ഴി​ല്‍ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗ​വാ​സ്ക​റെ എ​ഡി​ജി​പി​യു​ടെ ഡ്രൈ​വ​റാ​യി നി​യ​മി​ച്ച​ത്. സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ള്‍ സ്നി​ഗ്ധ ഗ​വാ​സ്ക​റെ മ​ര്‍​ദി​ച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. മ​ര്‍​ദ​ന​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗ​വാ​സ്ക​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. ജൂ​ണ്‍ 14ന് ക​ന​ക​ക്കു​ന്നി​ല്‍ Read More …

എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ ഡ്രൈവര്‍ ഗവാസ്‌കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ ഗവാസ്‌കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് കാണാനെത്തിയതെന്നും പൊലീസ് അന്വേഷണം തൃപ്തികരമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു. മര്‍ദനക്കേസില്‍ അന്വേഷണം കാര്യക്ഷമമായി തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ഗവാസ്‌കര്‍ അറിയിച്ചു. അറസ്റ്റ് നീളുന്നത് സമ്മര്‍ദം കൊണ്ടാവാം. കേസ് ഒത്ത് തീര്‍പ്പാക്കുന്നത് ഇപ്പോള്‍ പരിഗണനയില്ലെന്നും ഗവാസ്‌കര്‍ Read More …

മീനില്‍ ഫോര്‍മാലിന്‍ ചേര്‍ത്താല്‍ ക്രിമിനല്‍ കുറ്റം ചുമത്തും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ സംസ്ഥാനത്തേക്ക് കടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഓപ്പറേഷന്‍ സാഗര്‍ റാണി എന്ന പേരിലുള്ള പരിശോധന തുടരും. വിഷാംശം Read More …