കാലാവധി തീര്‍ന്ന പത്ത് ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ കാലാവധി തീര്‍ന്ന 10 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ തീരുമാനം. രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം ക്വോറം തികയാത്തതിനെത്തുടര്‍ന്നാണ് മാറ്റിവച്ച മന്ത്രിസഭാ യോഗമാണ് ഇന്ന് ചേര്‍ന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവര്‍ഷത്തില്‍നിന്നു Read More …

കെഎസ്‌ആര്‍ടിസി മുന്‍ ജീവനക്കാര്‍ ജീവനൊടുക്കിയ സംഭവം; സര്‍ക്കാരിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മുന്‍ ജീവനക്കാര്‍ ജീവനൊടുക്കിയതില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദിവസങ്ങള്‍ക്കുള്ളില്‍ കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭക്കുള്ളില്‍ പറഞ്ഞതാണെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെയും, സര്‍ക്കാരിന്റെയും വാഗ്ദാനം വിശ്വസിക്കാന്‍ വിരമിച്ച ജീവനക്കാര്‍ തയ്യാറല്ലെന്നതിന്റെ സൂചനയാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, കെഎസ്‌ആര്‍ടിസി സാമ്ബത്തിക Read More …

മടവൂര്‍ വാസുദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം: പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു. കലാസപര്യയ്ക്കിടെ അരങ്ങില്‍ പൊലിഞ്ഞത് കഥകളിരംഗത്തെ അതുല്യനായ കലാകാരന്റെ ജീവിതമാണ്. മനോധര്‍മ്മ പ്രയോഗത്തിലൂടെ അരങ്ങില്‍ ശ്രദ്ധേയനായ അദ്ദേഹത്തിന് കഥകളിയിലെ പച്ച, കത്തി, മിനുക്ക് തുടങ്ങിയ എല്ലാ വേഷങ്ങളും ഇണങ്ങുമായിരുന്നു. കഥകളി അരങ്ങിനും കുടുംബത്തിനും ഉണ്ടായ ദുഃഖത്തില്‍ Read More …

കുരീപ്പുഴയ്ക്കെതിരെ ബിജെപി നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പൊലീസ്

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പൊലീസ്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു ബിജെപി കുരീപ്പുഴയ്ക്കെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ ബിജെപിയുടെ ആരോപണത്തില്‍ തെളിവില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ലൈഫ്മിഷന്‍ പദ്ധതിയിലെ ക്രമക്കേട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തരപ്രമേയം നല്‍കിയത്.

ലോക കേരളസഭയുടെ നടത്തിപ്പില്‍ വന്‍ധൂര്‍ത്തും അഴിമതിയുമെന്ന് കെ.സുരേന്ദ്രന്‍

നിയമസഭ മുന്‍കയ്യെടുത്ത് നടത്തിയ ലോകകേരളസഭയുടെ നടത്തിപ്പില്‍ വന്‍ ധൂര്‍ത്തും അഴിമതിയുമാണ് നടന്നിരിക്കുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. അഡ്വര്‍ടൈസ്മെന്റ്, അലങ്കരണം, ട്രാന്‍സ്പോര്‍ട്ടേഷന്‍, വിമാനക്കൂലി തുടങ്ങിയ കാര്യങ്ങള്‍ മാനദണ്ഡങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ടും ടെന്‍ഡര്‍ വിളിക്കാതെയുമാണ് പണം ചെലവഴിച്ചിരിക്കുന്നത്. ഭക്ഷണം ഒരു സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് പതിനേഴുലക്ഷത്തിനാണ് കൊടുത്തതെന്നറിയുന്നു. അന്‍പതിനായിരത്തില്‍ കൂടുതലുള്ള ചെലവുകള്‍ക്ക് നിയമാനുസൃതം ടെന്‍ഡര്‍ വിളിക്കണം. Read More …

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണം സഹകരണവകുപ്പ് ഏറ്റെടുത്തു

തിരുവനന്തപുരം: ബജറ്റ് നിര്‍ദേശപ്രകാരം കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ കുടിശ്ശികയുടെ ആദ്യ  ഗഡുവായി 284 കോടി രൂപ അടുത്ത മാസം സഹകരണ ബാങ്കുകള്‍ വഴി നല്‍കുമെന്ന്  മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സഹകരണ വകുപ്പ് നടപടി തുടങ്ങിയത്.  ഒരു മാസത്തെ പെൻഷൻ വിതരണത്തിന് മാത്രം വേണ്ടത് 60 കോടി രൂപയാണ്.  Read More …

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി. ജില്ലയുടെ വിവിധ ഭാഗത്തുനിന്ന് പുറപ്പെട്ട പതാക, ദീപശിഖാ, കൊടിമരജാഥകള്‍ സമ്മേളന നഗരിയില്‍ സംഗമിച്ചതോടെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സമ്മേളനത്തിന് പതാക ഉയര്‍ത്തി സമ്മേളനനടപടികള്‍ക്ക് തുടക്കമിട്ടു. രാവിലെ ഒന്‍പത് മുതല്‍ എകെജി സെന്ററില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 19 ഏരിയാ Read More …