‘തുള്ളല്‍ കലയെ ജനകീയമാക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ കലാകാരനായിരുന്നു ഗീതാനന്ദന്‍’ ;മുഖ്യമന്ത്രി

തിരുവനന്തപുരം: കലാമണ്ഡലം ഗീതാനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം തുള്ളല്‍ കലയെ ജനകീയമാക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ കലാകാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.33 വര്‍ഷം കലാമണ്ഡലം അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം തുള്ളല്‍ കലയില്‍ നൂറുകണക്കിന് കലാകാരന്മാരെ വളര്‍ത്തിയെടുത്തു. രാജ്യത്തിനകത്തും പുറത്തുമായി അയ്യായിരത്തിലേറെ വേദികളില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കലാരംഗത്തിന് വലിയ നഷ്ടമാണ്. Read More …

അഴിമതിക്കാരായ ജനപ്രതിനിധികളാണ് അഴിമതിക്ക് കാരണമാകുന്ന നയം തീരുമാനിക്കുന്നത്

തിരുവനന്തപുരം: സര്‍ക്കാറിന്‍റെ മദ്യനയത്തെ വിമര്‍ശിച്ച്‌ ഡി.ജി.പി ജേക്കബ് തോമസ്. അഴിമതിക്കാരായ ജനപ്രതിനിധികളാണ് അഴിമതിക്ക് കാരണമാകുന്ന നയം തീരുമാനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള മദ്യനിരോധന സമിതിയുടെ പുരസ്കാര ദാന വേദിയിലാണ് ജേക്കബ് തോമസ് സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്. തൊഴിലിന്‍റെ പേരില്‍ കള്ള് മദ്യമല്ലാതാവും. ആരെയും ഒടിക്കാനും വളക്കാനും മദ്യമാഫിയക്ക് ധൈര്യം ലഭിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും Read More …

സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കുലറിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്നും കുമ്മനം പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദ്ദേശം.

കേന്ദ്ര സര്‍ക്കാര്‍ അമിതമായി എക്സൈസ് തീരുവ കൂട്ടിയത് പെട്രോള്‍ വില വര്‍ധനയ്ക്ക് കാരണം: മുഖ്യമന്ത്രി

തിരുവനന്തപുരം:  പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനയ്ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതിയില്‍ വരുത്തിയ ക്രമാതീതമായ വര്‍ദ്ധനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി കെ ശശിയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2015ല്‍ പെട്രോളിന് കേന്ദ്ര എക്സൈസ് നികുതി ലിറ്ററിന്11 രൂപ 48 പൈസ ആയിരുന്നത് ഇന്ന് 19 രൂപ 48 പൈസയാണ്. 69 ശതമാനമാണ് വര്‍ദ്ധനവ്. ഡീസലിന്റെ Read More …

ശ്രീജിത്തിനൊപ്പമുള്ള സമരം അവസാനിപ്പിച്ചതായി ഫേസ്ബുക്ക് കൂട്ടായ്മ , സമരം തുടരുമെന്ന് ശ്രീജിത്ത്

തിരുവനന്തപുരം. നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് സഹോദരന്‍ ശ്രീജിത്തിനൊപ്പം ഫേസ്ബുക്ക് കൂട്ടായ്മ നടത്തി വന്ന സമരം അവസാനിപ്പു. എന്നാല്‍ ക ുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി. സിബിഐ കേസെടുത്തതോടെ, പ്രക്ഷോഭം വിജയമാണെന്നു വിലയിരുത്തിയാണ് ഫേസ്ബുക്ക് കൂട്ടായ്മ സമരം അവസാനിപ്പിച്ചത്. എന്നാല്‍ വിഷയത്തില്‍ കേസെടുത്ത് സിബിഐ. ആരെയും പ്രതിചേര്‍ക്കാതെ Read More …

നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കിയത് മനപ്പൂര്‍വം: ചെന്നിത്തല

തിരുവനന്തപുരം: നയപ്രഖ്യാപനപ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയത് മനപ്പൂര്‍വമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളാണ് ഒഴിവാക്കപ്പെട്ടത്. പ്രസക്തമായ ഭാഗങ്ങളാണ് വിട്ടുപോയതെന്നും ഇത് നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില ഭാഗങ്ങള്‍ വായിക്കാതിരുന്നത് തെറ്റായ നടപടിയാണ്. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം ആയതിനാലാണ് ആ ഭാഗം ഒഴിവാക്കിയത്. പാര്‍ലമെന്ററി ജനാധിപത്യ രീതിയില്‍ പാലിക്കേണ്ട Read More …

ശുഷ്‌കമായ നയപ്രഖ്യാപനം: ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശുഷ്‌കമായ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവര്‍ത്തിക്കാത്ത സര്‍ക്കാരായതു കൊണ്ടാകാം പുതിയ പദ്ധതികള്‍ നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിക്കാത്തതെന്നും ചെന്നിത്തല പരിഹസിച്ചു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ കാര്യത്തില്‍ ഗവര്‍ണറെ കൊണ്ട് സര്‍ക്കാര്‍ കള്ളം പറയിക്കുകയാണ് ചെയ്തത്. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഗവര്‍ണറെ Read More …

കയ്യാങ്കളിക്കേസ് പിന്‍വലിക്കുന്നത് ജനാധിപത്യത്തോടുളള അവഹേളനം ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് പിന്‍വലിച്ചാല്‍ അത് നിയമസഭയോടു മാത്രമല്ല, ജനാധിപത്യത്തോടുമുള്ള അവഹേളനമാകും.     കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. ഈ വിഷയം നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.