ശ്യാമപ്രസാദിന്‍റെ കൊലപാതകം: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്‍റെ കൊലപാതകത്തെ സംബന്ധിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍.   ആഭ്യന്തരവകുപ്പും പോലീസും തീവ്രവാദികള്‍ക്കും സിപിഎം ഗുണ്ടകള്‍ക്കും സഹായം ഒരുക്കന്ന പ്രവര്‍ത്തനമാണ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള പൗരന്‍റെ അവകാശത്തെ നിഷേധിക്കുകയാണെന്നും ശോഭ പറഞ്ഞു.

ബുധനാഴ്ച കെ.എസ്.ആര്‍.ടി.സിയും ഓടില്ല; പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 24ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെഎസ്‌ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ അറിയിച്ചു. സിഐടിയു, എഐടിയുസി സംഘടനകള്‍ ഇതുസംബന്ധിച്ച നോട്ടീസ് നല്‍കി. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ചരക്ക്-ടാങ്കര്‍ ലോറികള്‍ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

ഡ്രൈവര്‍ ഉറങ്ങിപ്പോയി; തിരുവനന്തപുരം മേയര്‍ പ്രശാന്തിന് അപകടം

തിരുവനന്തപുരം: കാറപടകടത്തില്‍ തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിന് പരിക്ക്. മേയര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം വട്ടിക്കാവില്‍ വച്ച്‌ അപകടത്തില്‍പ്പെടുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചശേഷം ഒരു വീടിന്റെ മതിലിലിടിക്കുകയായിരുന്നു. െ്രെഡവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ മേയര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയ ശേഷം മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. Read More …

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ; തുറന്നു സമ്മതിച്ച് ഗീതാ ഗോപിനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് തുറന്നു സമ്മതിച്ച് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് ബാധ്യതയായിരിക്കുകയാണെന്നും, സാമ്ബത്തിക നില മെച്ചപ്പെടുത്താന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കി. അതിനാല്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ മേഖലയെ പങ്കാളിയാക്കണമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

വീരേന്ദ്രകുമാറില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല -കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വീരേന്ദ്രകുമാറില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജെഡിയു പോയത് കൊണ്ട് യു.ഡി.എഫില്‍ ചലനമൊന്നും ഉണ്ടാക്കില്ല. ജെ.ഡി.യു ചര്‍ച്ചക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.     ലോക കേരള സഭക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സുപ്രിംകോടതി ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം ഞെട്ടിപ്പിച്ചെന്നും ജഡ്ജിമാര്‍ക്ക് ഇനിയും എന്തൊക്കെ Read More …

ക്ഷേത്രങ്ങളെ പുകഴ്ത്തി സി.പി.എം രംഗത്തെത്തുന്നത് ഇരട്ടത്താപ്പും വഞ്ചനയും: കുമ്മനം

തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ശാസ്ത്രീയ വശമുണ്ടെന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ പ്രസ്താവനയെ വിമര്‍ശിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്ഷേത്രവും ഹിന്ദുവും എന്നത് പിന്തിരിപ്പനാണെന്നും വര്‍ഗീയമാണെന്നും അണികളെ പറഞ്ഞ് പഠിപ്പിച്ച്‌ അതിനെതിരെ അണിനിരത്തിയിട്ട് ഇപ്പോള്‍ ക്ഷേത്രങ്ങളെ പുകഴ്ത്തി രംഗത്തെത്തുന്നത് ഇരട്ടത്താപ്പും വഞ്ചനയുമല്ലാതെ മറ്റെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇ.പി ജയരാജന്റെ അഭിപ്രായമാണോ കേരളത്തിലെ സി.പി.എമ്മിന് Read More …

സമഗ്രമായ വയോജനനയം നടപ്പാക്കും മുഖ്യമന്ത്രി

തിരുവനന്തപുരം: വയോജന ക്ഷേമത്തിന് സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ നയം ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പ്രവാസി മലയാളികളായ വിദഗ്ധ ഡോക്ടര്‍മാരുമായുളള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രായാധിക്യമുളളവര്‍ തനിച്ച് താമസിക്കുന്ന വീടുകളില്‍ ദിവസവും വളണ്ടിയര്‍മാര്‍ സന്ദര്‍ശിക്കുന്ന സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വയോജനങ്ങള്‍ക്കായി പകല്‍വീടുകള്‍ ഒരുക്കാനും ഉദ്ദേശിക്കുന്നു. രോഗം കാരണം കിടപ്പിലായവര്‍ക്ക് Read More …

ജെ ഡി യു ഇനി ഇടതില്‍

തിരുവനന്തപുരം: ജനതാദള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. ഇടതുമുന്നണിയുമായി സഹകരിക്കാന്‍ ജെഡിയു സംസ്ഥാന കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി.യുഡിഎഫില്‍ നിന്നപ്പോള്‍ ജെഡിയുവിന് വലിയ നഷ്ടമുണ്ടായെന്ന് പാര്‍്ട്ടി് സംസ്ഥാന അദ്ധ്യക്ഷന്‍ എംപി.വീരേന്ദ്ര കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.യുഡിഎഫില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും ലഭിച്ചെങ്കിലും രാഷ്ട്രീയമായി വലിയ നഷ്ടമുണ്ടായി.വൈകാരികമായി ജെഡിയുവിന് എല്‍ഡിഎഫിനോടാണ്് അടുപ്പമെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഭൂരിഭാഗം Read More …