മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര;ഓഖി ഫണ്ട് ഉപയോഗത്തില്‍ തെറ്റില്ലെന്ന് കെ.എം.എബ്രഹാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രാവിവാദത്തില്‍ പിന്തുണയുമായി മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. ഓഖി ദുരന്തനിവാരണ ഫണ്ട് മുഖ്യമന്ത്രിയുടെ യാത്രക്കായി ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് അദ്ദേഹം ന്യായീകരിച്ചു.     ദുരിതാശ്വാസ ഫണ്ട് മുന്‍പും ഇത്തരം യാത്രകള്‍ക്ക് വിനിയോഗിച്ചിട്ടുണ്ടെന്നും, താന്‍ പറഞ്ഞിട്ടാണ് റവന്യൂ സെക്രട്ടറി ഉത്തരവിട്ടതെന്നും, അനാവശ്യ വിവാദമാണ് ഇപ്പോള്‍ ഉണ്ടാക്കുന്നതെന്നും കെ.എം.എബ്രഹാം പറഞ്ഞു.     മാത്രമല്ല, Read More …

എ.കെ.ജി പരാമര്‍ശം: ബല്‍റാമിനോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: എ.കെ.ജിയ്‌ക്കെതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വി.ടി. ബല്‍റാം എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.       ബല്‍റാമിന്റെ പരാമര്‍ശങ്ങളുടെ പേരില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദീകരണം തേടുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ; ചിലവായ തുക പാര്‍ട്ടി നല്‍കുമെന്ന് കടകംപള്ളി

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ചിലവില്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ ഇടപെടാനൊരുങ്ങി സിപിഎം. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുന്തനിവാരണ ഫണ്ട് അനുവദിച്ച സംഭവത്തില്‍ റവന്യൂ സെക്രട്ടറി Read More …

ഹെലികോപ്ടര്‍ യാത്ര: പിണറായിയുടെ നടപടി കണ്ണില്‍ ചോരയില്ലാത്തത്-കുമ്മനം

തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണത്തിനുളള ഫണ്ട് എടുത്ത് പാര്‍ട്ടി സമ്മേളനത്തിന് പോയ ഹെലികോപ്റ്ററിന് വാടക നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണില്‍ ചോരയില്ലാത്തതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.     ഓഖി ദുരന്തത്തോടും തീരദേശ ജനങ്ങളോടും സര്‍ക്കാര്‍ ആദ്യം മുതല്‍ സ്വീകരിച്ചു വന്ന മനോഭാവത്തിന്റെ തുടര്‍ച്ചയാണ് ഇതും. Read More …

മുഖ്യമന്ത്രിയുടെ ആകാശ യാത്രയ്ക്ക് പണം അനുവദിച്ചത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും

തിരുവനന്തപുരം: തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശ യാത്രയ്ക്കുള്ള പണം അനുവദിച്ചത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും. ഹെലികോപ്റ്റര്‍ കമ്ബനി ആവശ്യപ്പെട്ടത് 13 ലക്ഷമായിരുന്നു. എന്നാല്‍ വിലപേശി പിന്നീട് അത് എട്ട് ലക്ഷമാക്കുകയായിരുന്നു.

സ്കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ അപ്പീലുകള്‍ നിയന്ത്രിക്കാന്‍ ശ്രമം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. അപ്പീലുകള്‍ അനുവദിക്കുന്നതിന് മുന്‍പ് സര്‍ക്കാറിന്റെ ഭാഗവും കേള്‍ക്കണം. അടുത്ത വര്‍ഷം തന്നെ നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

സോളാര്‍ തുടരന്വേഷണം: ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: സോളാര്‍ കേസിന്‍റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. സോളാര്‍ കേസില്‍ തന്നെ ഒരാള്‍ ബ്ളാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അന്വേഷി ക്കണമെന്നായിരുന്നു പരാതി.

സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെട്ടത്. എന്നാല്‍ ക്രമസമാധാനം തകര്‍ക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.