ചുമതല നിര്‍വഹിക്കാനുള്ള തന്റേടം കാട്ടണം ; ഗവര്‍ണര്‍ക്കെതിരെ കുമ്മനം

തിരുവനന്തപുരം : സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ ഗവര്‍ണര്‍ വെറും കാഴ്ചക്കാരനാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തന്റെചുമതല നിര്‍വഹിക്കാനുള്ള തന്റേടം ഗവര്‍ണര്‍ കാട്ടണം. ഈ സ്ഥിതി തുടര്‍ന്നാല്‍ കേന്ദ്രഇടപെടല്‍ ആവശ്യപ്പെടുമെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി. ഗവര്‍ണറെ വീണ്ടും കാണും. എന്നിട്ടും നീതി ലഭിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനചര്‍ച്ചയിലെ ധാരണകള്‍ തെറ്റിച്ച് സിപിഎം Read More …

വിവേകാനന്ദ സ്പര്‍ശത്തിന് മികച്ച ജനപങ്കാളിത്തം ലഭിച്ചെന്ന് മന്ത്രി എ. കെ. ബാലന്‍

തിരുവനന്തപുരം : സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിവേകാനന്ദ സ്പര്‍ശത്തിന് എല്ലാ ജില്ലകളിലും മികച്ച ജനപങ്കാളിത്തം ലഭിച്ചതായി സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. വിവേകാനന്ദ സ്പര്‍ശത്തിന്റെ സമാപന സമ്മേളനം ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതീയമായ ഉച്ചനീചത്വങ്ങളെ എതിര്‍ത്ത വ്യക്തിയായിരുന്നു Read More …

പെന്‍ഷന്‍കാരുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം: വിഎസ്

തിരുവനന്തപുരം കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അഞ്ചുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതുമൂലം പെന്‍ഷനെ മാത്രം ആശ്രയിച്ചുകഴിയുന്ന കെ എസ് ആര്‍ ടി സി യില്‍ നിന്നു വിരമിച്ച 38000 ത്തിലേറെ ജീവനക്കാര്‍ ജീവിത ദുരിതങ്ങളിലാണ്. കെഎസ്ആര്‍ടിസി Read More …

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണത്തിന് ഫണ്ടില്ലാത്തതിനെ തുടര്‍ന്ന് ഒടുവില്‍ അറ്റകൈ പ്രയോഗിച്ച് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണിയും സമരവും നടക്കുന്ന പശ്ചാത്തലത്തിലാണ് തുക നല്‍കാനായി രണ്ട് ഡിപ്പോകള്‍ പണയം വച്ചത്. കായംകുളം, ഏറ്റുമാനൂര്‍ ഡിപ്പോകളാണ് വ്യാഴാഴ്ച പണയം വെച്ചത്. കൊല്ലം സഹകരണ ബാങ്കില്‍ പണയംവച്ച് 50 കോടിയാണ് വായ്പയായി വാങ്ങിയത്. ഈ തുക ഉപയോഗിച്ച് Read More …

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. രാഷ്ട്രീയ നേതൃത്വം പറയുന്ന നല്ല കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കണം.   അല്ലാത്തവ തള്ളണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രഫഷണല്‍ സമീപനം നടത്തണമെന്നും സാമ്പത്തിക ശേഷിയുള്ള കരാറുകാര്‍ക്കേ ഇനി ലൈസന്‍സ് നല്‍കുവെന്നും സുധാകരന്‍ പറഞ്ഞു.

നീലക്കുറിഞ്ഞി ഉദ്യാനം: കൈയേറ്റക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടന്ന് മന്ത്രി രാജു

തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനം മന്ത്രി കെ.രാജു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് രാജു മുഖ്യമന്ത്രിക്ക് നല്‍കി. സര്‍വേയ്ക്ക് ശേഷം മതി ഒഴിപ്പിക്കലെന്നും മന്ത്രി പറഞ്ഞു. ഒഴിയുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും മന്ത്രി റിപ്പോര്‍ട്ട് നല്‍കി. അതേസമയം മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാന മേഖലയില്‍ ഈ മാസം 29ന് യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര Read More …

സ്വദേശി ദര്‍ശന്‍ സ്‌കീം, പ്രസാദം പദ്ധതി വേഗത്തിലാക്കാന്‍ കടകംപിള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന സ്വദേശി ദര്‍ശന്‍ സ്‌കീം, പ്രസാദം പദ്ധതി എന്നിവ വേഗത്തിലാക്കാന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ 99 കോടി രൂപ ചെലവില്‍ ശബരിമല എരുമേലി പമ്ബസന്നിധാനം പദ്ധതിയും 92 കോടി രൂപ ചിലവില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറന്‍മുള, ശബരിമല പദ്ധതികളുടേയും നിര്‍മാണ Read More …

വീരേന്ദ്രകുമാര്‍ രാജിവയ്‌ക്കേണ്ടതില്ലായിരുന്നു: ചെന്നിത്തല

തിരുവനന്തപുരം: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ രാജ്യസഭാ അംഗത്വം രാജിവയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ വോട്ട് നേടിയല്ല, യുഡിഎഫിന്റെ പിന്തുണയോടെയാണ് വീരേന്ദ്രകുമാര്‍ വിജയിച്ചതെന്ന് ഓര്‍ക്കണമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.     ജേക്കബ് തോമസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരെ കൊണ്ടുനടന്ന് Read More …